- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വലിമൈ'യിൽ അജിത്തിന്റെ കിടിലൻ സ്റ്റണ്ട്, മേക്കിങ് വിഡിയോ പുറത്തിറങ്ങി
ചെന്നൈ: നടൻ അജിത് കുമാർ നായകനായെത്തുന്ന 'വലിമൈ'യുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Here comes the action-packed #ValimaiMakingVideo! https://t.co/L3mc6G3Z5f#AjithKumar @BoneyKapoor #HVinoth @thisisysr @BayViewProjOffl @ZeeStudios_ @sureshchandraa @vigneshshivN @sidsriram @SonyMusicSouth #NiravShah @humasqureshi #ValimaiPromo #ValimaiPongal #Valimai pic.twitter.com/FU0jsHu2of
- DT Next (@dt_next) December 14, 2021
ഐപിഎസ് ഓഫീസറായാണ് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രം. സിനിമയുടെ ഷൂട്ടിങ്ങിനിടെ താരത്തിന് രണ്ട് തവണ പരുക്കേറ്റത് വാർത്തയായിരുന്നു. 'നേർക്കൊണ്ട പാർവൈ','തീരൻ' എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് 'വലിമൈ' സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




