- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മകൊടുത്തില്ല,കാമുകി പിണങ്ങിപ്പോയി; ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ അക്ഷയ്കുമാർ; സമൂഹമാധ്യമങ്ങളിൽ വൈറലായി അക്ഷയ് കുമാറിന്റെ വീഡിയോ
മുംബൈ: തന്റെ ആദ്യപ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു സിനിമയുടെ പ്രമോഷൻ ചടങ്ങിലാണ് അദ്ദേഹം തുറന്ന് പറയുന്നത്. ആദ്യ പ്രണയം വലിയ പരാജയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
'ഞങ്ങളുടെ മൂന്നാമത്തെ നാലാമത്തെയോ ഡേറ്റ് ആയിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് സിനിമ കണ്ടു. പിന്നീട് ഉഡുപ്പി ഹോട്ടലിൽ പോയി ഭക്ഷണവും കഴിച്ചു. പ്രശ്നം എന്തായിരുന്നു എന്ന് വച്ചാൽ എനിക്ക് ഭയങ്കര നാണമായിരുന്നു. ഞാൻ ഒരിക്കൽ പോലും അവളുടെ തോളിൽ കയ്യിടുകയോ കയ്യിൽ പിടിക്കുകയോ ചെയ്തില്ല. അവൾക്ക് ഞാൻ അവളുടെ കയ്യിൽ പിടിക്കുകയും അതിലുപരി ചുംബനം നൽകുകയും ചെയ്യണമായിരുന്നു. എന്നാൽ ഞാൻ അത് ചെയ്തില്ല. അതുകൊണ്ട് എന്നെഉപേക്ഷിച്ചുപോയി. പക്ഷേ അതിൽ നിന്ന് ഞാനൊരു വലിയ പാഠം പഠിച്ചു'-അക്ഷയ് പറഞ്ഞു.
അക്ഷയ്കുമാറിന്റെയും ട്വിങ്കിൽ ഖന്നയുടേയും വിവാഹജീവിതം ഇരുപതാമത്തെ വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2001 ലാണ് ഇവർ വിവാഹിതരായത്. ഫിലിം ഫെയർ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുവരും പരിചയത്തിലാകുന്നത്. സുൽമി, ഇന്റർനാഷ്ണൽ ഖിലാഡി തുടങ്ങിയ ചിത്രങ്ങളിൽ അവർ ജോഡികളായെത്തി. സിനിമയുടെ ചിത്രീകരണത്തിനെടാണ് ഇവർ പ്രണയത്തിലാകുന്നത്. വിവാഹശേഷം ട്വിങ്കൾ ഖന്ന അഭിനയം നിർത്തി. ഇപ്പോൾ എഴുത്തികാരി, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ്. അഭിനേതാക്കളായ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മകൾ കൂടിയാണ് ട്വിങ്കിൾ ഖന്ന.