- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സാന്നിധ്യത്തിൽ ആന്റോ ജോസഫ് വിളിക്കുമ്പോൾ ഫോണിൽ സംസാരിച്ച പൾസർ സുനിയെ ലൊക്കേഷൻ ചെക്ക് ചെയ്ത് പൊക്കാതിരുന്നത് എന്തുകൊണ്ട്? പിറ്റേദിവസം അഭിഭാഷകനെ കണ്ട ശേഷം മുങ്ങാൻ വരെ സമയം കൊടുത്തത് എന്തിന്? നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കൊടും ക്രിമിനലിനെ പിടിക്കാൻ പൊലീസ് കാട്ടിയത് വ്യക്തമായ അലംഭാവം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൾസർ സുനിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസെന്ന ആക്ഷേപം ശക്തമാകുന്നു. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞയുടൻ നടിയെ കാണാൻ ഉന്നത പൊലീസുകാർ എത്തിയിരുന്നു. അവരുടെ മുമ്പിൽ വച്ച് ആന്റോ ജോസഫ് സുനിയെ വിളിച്ചു. സംസാരിക്കുന്നതിനിടെ കട്ട് ചെയ്തു. എന്നാൽ ഈ സമയം സുനിയെ പിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. ഇതാണ് സുനിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കാൻ കാരണം. പീഡന വിവരം നടി പരാതിയായി ഉന്നയിക്കില്ലെന്ന് സുനി കരുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൂരതയ്ക്ക് ശേഷവും കൊച്ചിയിൽ സുനി തങ്ങിയത്. അതുകൊണ്ട് തന്നെ വേണ്ടത്ര കരുതൽ എടുത്തിരുന്നുവെങ്കിൽ സുനി കുടുങ്ങുമായിരുന്നു. തുടക്കത്തിൽ വ്യക്തിപരമായ തർക്കങ്ങളുടെ തുടർച്ചയായുള്ള സംഭവമെന്ന മട്ടിലാണ് പൊലീസ് ഇത് കൈകാര്യം ചെയ്തതെത്. ഇതിനിടെ ശനിയാഴ്ച വൈകീട്ട് സുനിയും മറ്റു പ്രതികളും അങ്കമാലിയിലെത്തി അഭിഭാഷകനെ കണ്ടു എന്ന വിവരം പൊലീസിനെ കുഴക്കുന്നുണ്ട്. ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൾസർ സുനിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസെന്ന ആക്ഷേപം ശക്തമാകുന്നു. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞയുടൻ നടിയെ കാണാൻ ഉന്നത പൊലീസുകാർ എത്തിയിരുന്നു. അവരുടെ മുമ്പിൽ വച്ച് ആന്റോ ജോസഫ് സുനിയെ വിളിച്ചു. സംസാരിക്കുന്നതിനിടെ കട്ട് ചെയ്തു. എന്നാൽ ഈ സമയം സുനിയെ പിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. ഇതാണ് സുനിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കാൻ കാരണം. പീഡന വിവരം നടി പരാതിയായി ഉന്നയിക്കില്ലെന്ന് സുനി കരുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൂരതയ്ക്ക് ശേഷവും കൊച്ചിയിൽ സുനി തങ്ങിയത്. അതുകൊണ്ട് തന്നെ വേണ്ടത്ര കരുതൽ എടുത്തിരുന്നുവെങ്കിൽ സുനി കുടുങ്ങുമായിരുന്നു.
തുടക്കത്തിൽ വ്യക്തിപരമായ തർക്കങ്ങളുടെ തുടർച്ചയായുള്ള സംഭവമെന്ന മട്ടിലാണ് പൊലീസ് ഇത് കൈകാര്യം ചെയ്തതെത്. ഇതിനിടെ ശനിയാഴ്ച വൈകീട്ട് സുനിയും മറ്റു പ്രതികളും അങ്കമാലിയിലെത്തി അഭിഭാഷകനെ കണ്ടു എന്ന വിവരം പൊലീസിനെ കുഴക്കുന്നുണ്ട്. ഇത് പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചു സംഘങ്ങൾ സുനിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യ രണ്ടുമണിക്കൂറിൽ പൊലീസ് നടപടി മന്ദഗതിയിലായതാണ് സുനിക്ക് രക്ഷപ്പെടാൻ സമയം നൽകിയത്. ശനിയാഴ്ച കാലത്ത് അമ്പലപ്പുഴയിൽ സുനിയുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസെത്തുന്നതിന് ഒരുമണിക്കൂർ മുമ്പ് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൃക്കാക്കര അസി. കമ്മിഷണർക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഏതാണ്ട് ഇതേസമയംതന്നെ ലാൽ ഇക്കാര്യം ഡി.ജി.പി. ലോക്നാഥ് ബഹ്റയെ വിളിച്ചറിയിച്ചു.
അരമണിക്കൂറിനുള്ളിൽ കമ്മിഷണർ യതീഷ് ചന്ദ്രയും സ്ഥലത്തെത്തി. എന്നാൽ, അന്വേഷണം ഊർജിതപ്പെടുത്താൻ പിന്നെയും രണ്ടു മണിക്കൂറെടുത്തു. 12.30-ന് താൻ വിളിച്ചപ്പോഴാണ് കേരളത്തിനു പുറത്തായിരുന്ന ഐ.ജി. പി. വിജയൻ സംഭവത്തെക്കുറിച്ചറിഞ്ഞതെന്നാണ് പി.ടി. തോമസ് എംഎൽഎ. പറയുന്നത്. അങ്ങനെയെങ്കിൽ പൊലീസിന്റെ ഭാഗത്തുനിന്നു വിവരങ്ങൾ വിനിമയംചെയ്യപ്പെട്ടതിൽ വീഴ്ചവന്നുവെന്ന് വിലയിരുത്തൽ. 12.30-ന് സുനി ഗാന്ധിനഗർ മൊബൈൽ ടവർ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കുന്നുവെന്ന് വിവരം കിട്ടിയതോടെ മുങ്ങി. വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചതോടെയാണ് പൊലീസ് ഉണർന്നത്.
ഇതാണ് സുനിക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കിയത്. സുനി ഓട്ടോറിക്ഷയിൽ തമ്മനത്തുനിന്നു ഗാന്ധിനഗറിലെ ഫ്ളാറ്റിലെത്തുകയും പന്ത്രണ്ടരയോടെ ആലപ്പുഴഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിവരം. മൂന്നുമണിയോടെയാണ് ദേശീയപാതയിൽ പൊലീസ് പരിശോധന തുടങ്ങിയത്. പുന്നപ്ര കക്കാഴത്ത് പരിചയക്കാരന്റെ വീട്ടിൽ സുനിയെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയും ചെന്നു. ഇവിടെ അൻവർ എന്ന സുഹൃത്തിൽനിന്ന് 10,000 രൂപയും വാങ്ങിയാണ് സുനി പോയതെന്നാണ് വിവരം.
അതിനിടെ സംഭവത്തിനു പിന്നിലെ ക്വട്ടേഷൻ സാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിനു നടി വ്യക്തമായ സൂചന നൽകി. കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന കോടനാട് സ്വദേശി സുനിൽകുമാറിന്റെ (പൾസർ സുനി) ഒരു മാസത്തെ ടെലിഫോൺ സംഭാഷണ രേഖകൾ കേസിൽ നിർണായകമാവും. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാൾ ഫോണിൽ ആരെയോ വിളിച്ചു നടന്ന കാര്യങ്ങൾ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്താനുള്ള നിർണായക സൂചനയാണിത്. അറസ്റ്റിലായ മൂന്നു പ്രതികളിൽ ആരുമല്ല ഇതു പറഞ്ഞതെന്നും വ്യക്തമായിട്ടുണ്ട്.
സിനിമാ നിർമ്മാണ കമ്പനിയുടെ ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷണത്തിൽ സുപ്രധാനമാണ്. പിറ്റേന്നു സുനിൽ ഈ ഫോൺ കറുകുറ്റിയിലെ അഭിഭാഷകനെ ഏൽപിച്ചാണു കടന്നു കളഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. പ്രതിയുടെ ഫോൺ ആലുവ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.സംഭവം നടന്ന രാത്രി നടിയെ കാക്കനാട് വാഴക്കാലയിൽ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്‌ലാറ്റിൽ തങ്ങി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിർമ്മാതാവിന്റെ ഫോണിൽ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്.
അതിനിടെ, കേസിൽ പിടിയിലാകാനുള്ള പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ രാജ്യം വിട്ടു പോവുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളെ പറഞ്ഞുവിട്ടത് ക്വട്ടേഷൻ സംഘമാണെന്ന് ആക്രമണത്തിനിടെ പൾസർ സുനി പറഞ്ഞിരുന്നതായി നടി പൊലീസിൽ മൊഴി നൽകി. സഹകരിച്ചില്ലെങ്കിൽ തമ്മനത്തെ ഫ്ളാറ്റിൽ കൊണ്ടു പോകുമെന്നും അവിടെ 20 അംഗ സംഘമുണ്ടെന്നും അപായപ്പെടുത്തൽ വരെ നടന്നേക്കാമെന്ന ഭീഷണി വരെ സംഘത്തിൽ നിന്നുണ്ടാതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കേസിലെ മുഖ്യ പ്രതിയയായ പൾസർ സുനി അമ്പലപ്പുഴയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികൾ രാജ്യം വിട്ടു പോയിട്ടില്ലെന്ന് പൊലീസ് ഏറെക്കുറേ ഉറപ്പിച്ച പശ്ചാത്തലത്തിൽ പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്ന് ആലപ്പുഴയിൽ എത്തിയ പ്രത്യേക അന്വേഷണസംഘത്തെ വെട്ടിച്ച് സുനി കടന്നുകളയുകയായിരുന്നു. നടിയെ ആക്രമിച്ചശേഷം സുനിയുടെ പ്രധാന മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ചെടുത്ത മറ്റു ചില ഫോൺ കണക്ഷനുകളുമായി ബന്ധപ്പെട്ടായി പിന്നീട് പൊലീസ് അന്വേഷണം. ഇതിലൊരു സിമ്മിൽ നിന്നാണ് അമ്പലപ്പുഴയിലുള്ള സുഹൃത്ത് മനുവിനെ വിളിച്ച് അത്യാവശ്യമായി പതിനായിരം രൂപ ആവശ്യപ്പെട്ടത്. കോൾ പോയത് ആലപ്പുഴ ജില്ലയിലേക്കാണെന്ന് വ്യക്തമായതോടെ എറണാകുളം റേഞ്ച് ഐ.ജി: പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നെത്തി. ആലപ്പുഴ പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത് ആലപ്പുഴ പൊലീസ് മേധാവി മുഹമ്മദ് റഫീക്കുമായി ചേർന്ന് സൈബർ സെൽ സഹായത്തോടെ അദ്ദേഹം നടത്തിയ അന്വേഷണത്തിൽ അമ്പലപ്പുഴയിലാണ് കോൾ കണക്ട് ചെയ്തതെന്ന് വ്യക്തമായി. ഇതോടെ ലോക്കൽ പൊലീസിനെ അറിയിക്കാതെ മഫ്തി സംഘത്തെ അമ്പലപ്പുഴ ഭാഗത്ത് വിന്യസിച്ചു.
കൊച്ചിയിൽ നിന്ന് കെ.എൽ- 32 രജിസ്ട്രേഷനുള്ള ഓട്ടോറിക്ഷ സ്വയം ഓടിച്ചാണ് പൾസർ സുനി ഞായറാഴ്ച വൈകിട്ട് അമ്പലപ്പുഴയിലെ സുഹൃത്ത് മനുവിന്റെ വീട്ടിലെത്തിയത്. ആലപ്പുഴ നഗരത്തിൽ ടാക്സി ഡ്രൈവറായിരുന്ന മനുവിന് സുനിയുമായി ഏറെക്കാലമായി അടുപ്പമുണ്ട്. എന്നാൽ മനുവിന്റെ ഭാര്യ ടെലിവിഷൻ ചാനലിൽ പൾസർ സുനിയുടെ ഫോട്ടോ കണ്ട് ഇത് നിങ്ങളുടെ കൂട്ടുകാരനെ പോലെയുണ്ടെന്ന് പറഞ്ഞതോടെ അപകടം മണത്ത് കാക്കാഴത്തുള്ള അൻവറിന്റെ വീട്ടിലേക്ക് പോയി. അധികം വൈകാതെ പൊലീസ് ഇവിടെയും എത്തിയെങ്കിലും സുനി കടന്നുകളഞ്ഞു. സുഹൃത്തുക്കളുടെ പക്കൽനിന്ന് സുനിക്ക് പണം ലഭിച്ചിട്ടില്ല. ഒരാൾകൂടി ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇയാൾ കൂട്ടു പ്രതിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.