ലയാള സിനിമയ്ക്കും തെലുങ്ക് സിനിമയ്ക്കും ഇത് വിവാദ കാലഘട്ടമാണ്. കേരളത്തിൽ ദിലീപ് വിവാദമാണ് പുകയുന്നതെങ്കിൽ തെലുങ്കിൽ ഇത് മയക്കു മരുന്ന് കേസിന്റെ രൂപത്തിലാണ്. എ്‌നാൽ ഈ വിവാദങ്ങൾക്ക് പുറമേ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണ.

സൂപ്പർ താരമാണെന്നതിന്റെ അഹങ്കാരം ആവോളമുണ്ട് ഈതാരത്തിന്. അതുകൊണ്ട് തന്നെ വിവാദങ്ങളും നിരവധി. ഇത്തവണ സഹായിയെ തല്ലിയാണ് താരം പുലിവാലു പിടിച്ചിരിക്കുന്നത്. ചെരുപ്പ് ഊരാൻ സഹായിക്കാത്തതിനാണ് ഇയാൾ സഹായിയുടെ തലയ്ക്കിട്ടടിച്ചത്. അടിയും കൊണ്ട് ഒന്നുംമിണ്ടാതെ ഇയാൾ താരത്തിന്റെ ചെരുപ്പ് ഊരിമാറ്റുന്നതും വീഡിയോയിൽകാണാം.

താരത്തിന്റെ ഈ പ്രവൃത്തിയിൽ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. തല്ലുന്ന വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സംവിധായകൻ കെഎസ് രവികുമാറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലായിരുന്നു സംഭവം.

മുമ്പ് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനേയും ബാലകൃഷ്ണ തല്ലിയിരുന്നു. സംവിധായകനുമായി സംസാരിച്ച് കൊണ്ടിരിക്കെ അടുത്തെത്തിയപ്പോഴാണ് അസിസ്റ്റന്റിനെ ബാലകൃഷ്ണ തല്ലിയത്. തല്ലിയ ശേഷം ചെരിപ്പ് ഊരാൻ നിർദ്ദേശം കൊടുത്ത താരം സംവിധായകനുമായുള്ള സംസാരം തുടർന്നു. വീഡിയോ കാണാം.