- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമാൻഡിലായ താരത്തെ ആലുവ സെൻട്രൽ ജയിലിൽ അടച്ചു; ജനപ്രിയ നായകന് 'വെൽക്കം ടു ആലുവ സെൻട്രൽ ജയിൽ' പറഞ്ഞ് തടവുകാരും ഉദ്യോഗസ്ഥരും; താരത്തിനുള്ളത് 'വിഐപി' പരിഗണനയില്ല; ജയിലിൽ ലഭിക്കുക സാധാരണക്കാരായ തടവുകാർക്ക് ലഭിക്കുന്ന സൗകര്യം മാത്രം; അഞ്ച് തടവുകാർക്ക് അടക്കം സെല്ലിൽ അടച്ചു
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് റിമാൻഡിൽ. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ ഇന്ന് രാവിലെ 7.30തോടെയാണ് ദിലീപിനെ ആലുവ സബ് ജയിലിൽ എത്തിച്ചത്. താരത്തിന്റെ വീട്ടിൽ നിന്നും കുറച്ചു സമയം മാത്രം യാത്ര ചെയ്താൽ എത്താൻ കഴിയുന്നതാണ് ആലുവ സബ് ജയിലിൽ. തടവറയിലായായ താരത്തിന് ജയിലിൽ വിഐപി പരിഗണന ലഭിക്കില്ല. മറ്റ് സാധാരണ തടവുകാർക്കുള്ള സൗകര്യം മാത്രമാണ് ദിലീപിന് ലഭിക്കുക. ജയിലിൽ ദിലീപ് സാധാരണ തടവുകാരൻ. ജയിലിൽ ദിലീപ് ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാൽ ദിലീപിനെ പ്രത്യേകം പാർപ്പിക്കണമെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു.എന്നാൽ ദിലീപിന് ആരോഗ്യ പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതിനുള്ള മരുന്ന് ദിലീപിന് ഉപയോഗിക്കാം. വെൽക്കം റ്റു സെൻട്രൽ ജയിൽ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. ദിലീപിന്റെ വരവ് കാത്ത് നിരവധിപേരാണ് ജയിലിന് ചുറ്റും അണിനിരന്നിരിക്കുന്നത്. ഇപ്പോൾ ദിലീപിനെ ആലുവയിലെ ജയിലറുടെ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് ഉടൻ
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് റിമാൻഡിൽ. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ ഇന്ന് രാവിലെ 7.30തോടെയാണ് ദിലീപിനെ ആലുവ സബ് ജയിലിൽ എത്തിച്ചത്. താരത്തിന്റെ വീട്ടിൽ നിന്നും കുറച്ചു സമയം മാത്രം യാത്ര ചെയ്താൽ എത്താൻ കഴിയുന്നതാണ് ആലുവ സബ് ജയിലിൽ. തടവറയിലായായ താരത്തിന് ജയിലിൽ വിഐപി പരിഗണന ലഭിക്കില്ല. മറ്റ് സാധാരണ തടവുകാർക്കുള്ള സൗകര്യം മാത്രമാണ് ദിലീപിന് ലഭിക്കുക.
ജയിലിൽ ദിലീപ് സാധാരണ തടവുകാരൻ. ജയിലിൽ ദിലീപ് ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാൽ ദിലീപിനെ പ്രത്യേകം പാർപ്പിക്കണമെന്ന് മജിസ്ട്രേറ്റ് പറഞ്ഞിരുന്നു.എന്നാൽ ദിലീപിന് ആരോഗ്യ പ്രശ്നങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതിനുള്ള മരുന്ന് ദിലീപിന് ഉപയോഗിക്കാം. വെൽക്കം റ്റു സെൻട്രൽ ജയിൽ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. ദിലീപിന്റെ വരവ് കാത്ത് നിരവധിപേരാണ് ജയിലിന് ചുറ്റും അണിനിരന്നിരിക്കുന്നത്.
ഇപ്പോൾ ദിലീപിനെ ആലുവയിലെ ജയിലറുടെ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് ഉടൻ മാറ്റും. താരത്തെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ മാത്രമാണ് ശ്രമിക്കുക. ഇതേസമയം തന്നെ ജാമ്യം ലഭിക്കാൻ വേണ്ടി ദിലീപിന്റെ അഭിഭാഷകർ നാളെ കോടതിയെ സമീപിക്കും. താരത്തിന് എതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണ് എന്നതാണ് ആരോപണം. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 19 തെളിവുകൾ ദിലീപിനെതിരായി് പൊലീസ് ഹാജരാക്കി.പൾസർ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയതെന്നാണ് സൂചന.
അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്. പുലർച്ചെ ആറുമണിയോടെയാണ് ആലുവ പൊലീസ് ക്ലബിൽനിന്ന് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് എത്തിച്ചത്. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്.
അതേസമയം അതേസമയം, തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽനിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവർത്തകരോട് ദിലീപ് പറഞ്ഞു. മജിസ്ട്രേറ്റിന്റെ വസതിയിൽനിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. ജയിലിൽ പ്രവേശിപ്പിക്കുന്ന വേളയിലും നാട്ടുകാർ കൂവലോടെയാണ് താരത്തെ സ്വീകരിച്ചത്. താരം ആലുവക്കാർക്ക് അപമാനമാണെന്ന് നാട്ടുകാർ പ്രതികരിച്ചു.
ദിലീപിനായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാംകുമാർ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബിൽനിന്നും ദിലീപിമായുള്ള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായി വരുമ്പോൾ സ്ഥലത്ത് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എല്ലാം കഴിയട്ടെ എന്നും പറയാനുള്ളതെല്ലാം പിന്നീട് പറയാമെന്നുമാണ് ദിലീപ് പ്രതികരിച്ചതും. തിരിച്ച് മജിസ്ട്രേറ്റിന് മുന്നിൽ നിന്നും ഇറങ്ങുന്നേരം ഭയപ്പെടാനില്ലെന്നുമാണ് താരം പ്രതികരിച്ചു.