- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കാൻ ജനറൽ ബോഡി വിളിക്കണമെന്നതിനാൽ നടപടിക്രമം വേഗത്തിലാക്കാൻ ഞാൻ തന്നെ രാജി വിളിച്ചു ചോദിച്ചു; ദിലീപിനെ പുറത്താക്കിയെന്ന് തന്നെഎഴുതിക്കൊള്ളൂവെന്ന് മോഹൻലാൽ; മൂന്ന് നടിമാരെന്ന് വിളിച്ച് കളിയാക്കിയവരെ ട്രോളി സൂപ്പർതാരം; തന്നെ വെടിവച്ച അലൻസിറിനും കൊടുത്തു ഷോക്കോസെന്നും വിശദീകരിച്ച് വിമർശനങ്ങൾ ക്ലാസ് ശൈലിയിൽ മറുപടി നൽകി മോഹൻലാൽ; സിദ്ദിഖിനേയും ജഗദീഷിനേയും ഒരുമിപ്പിച്ച് മോഹൻലാൽ മാജിക്ക് വീണ്ടും
കൊച്ചി; ദിലീപിനെ പുറത്താക്കാൻ ജനറൽ ബോഡി വിളിക്കണമെന്നതിനാൽ നടപടിക്രമം വേഗത്തിലാക്കാൻ ഞാൻ തന്നെ രാജി വിളിച്ചു ചോദിച്ചുവെന്ന് പ്രസിഡന്റ് മോഹൻലാലിന്റെ വിശദീകരണം. നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് താരസംഘടനയായ 'അമ്മ'യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജഗദീഷിനെയും സിദ്ദിഖിനെയും ഒപ്പം ഇരുത്തിയായിരുന്നു മോഹൻലാൽ വാർത്താസമ്മേളനം ആരംഭിച്ചത്. ഇതോടെ സംഘടനയിൽ പടല പിണക്കങ്ങൾ ഇല്ലെന്ന് തെളിയിക്കാൻ പ്രസിഡന്റിന് കഴിഞ്ഞു. അതേസമയം സിദ്ദിഖും ജഗദീഷും തങ്ങൾക്കിടയിൽ സുഹൃത്തുക്കൾക്കിടയിലുള്ള സൗന്ദര്യ പിണക്കങ്ങൾ മാത്രമെ ഉള്ളുവെന്നും വ്യക്തമാക്കി. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദിലീപിനെ പുറത്താക്കിയെന്ന് തന്നെഎഴുതിക്കൊള്ളൂവെന്ന് മോഹൻലാൽ മധ്യമ പ്രവർത്തകരോടായി മോഹൻലാൽ പറഞ്ഞു. അവരുടെ പേര്
കൊച്ചി; ദിലീപിനെ പുറത്താക്കാൻ ജനറൽ ബോഡി വിളിക്കണമെന്നതിനാൽ നടപടിക്രമം വേഗത്തിലാക്കാൻ ഞാൻ തന്നെ രാജി വിളിച്ചു ചോദിച്ചുവെന്ന് പ്രസിഡന്റ് മോഹൻലാലിന്റെ വിശദീകരണം. നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് താരസംഘടനയായ 'അമ്മ'യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജഗദീഷിനെയും സിദ്ദിഖിനെയും ഒപ്പം ഇരുത്തിയായിരുന്നു മോഹൻലാൽ വാർത്താസമ്മേളനം ആരംഭിച്ചത്. ഇതോടെ സംഘടനയിൽ പടല പിണക്കങ്ങൾ ഇല്ലെന്ന് തെളിയിക്കാൻ പ്രസിഡന്റിന് കഴിഞ്ഞു.
അതേസമയം സിദ്ദിഖും ജഗദീഷും തങ്ങൾക്കിടയിൽ സുഹൃത്തുക്കൾക്കിടയിലുള്ള സൗന്ദര്യ പിണക്കങ്ങൾ മാത്രമെ ഉള്ളുവെന്നും വ്യക്തമാക്കി. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദിലീപിനെ പുറത്താക്കിയെന്ന് തന്നെഎഴുതിക്കൊള്ളൂവെന്ന് മോഹൻലാൽ മധ്യമ പ്രവർത്തകരോടായി മോഹൻലാൽ പറഞ്ഞു.
അവരുടെ പേര് പറയുന്നില്ല, അവരെ നടിമാർ എന്നു തന്നെ വിളിക്കാം എന്നും മോഹൻലാൽ പറഞ്ഞു.നടിമാർ എന്ന് തന്നെ താൻ വിളിക്കും. നടിമാരുടെ സംഘടന അല്ലേ അപ്പോൾ നടിമാർ എന്നല്ലേ വിളിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നടിമാർ എന്ന് വിളിച്ചത് അത്ര വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല. എന്തുകൊണ്ടാണ് ഇതെല്ലാം വ്യക്തിപരമായി കാണുന്നത് എന്ന് മനസ്സിലാകുന്നില്ല. നടിമാരെന്ന് വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാൽ എന്ന വ്യക്തിയിലേക്ക് അവർ തിരിഞ്ഞു.അത് തന്നെ വേദനപ്പിച്ചു. എഎംഎംഎ എന്ന് അവർ വിളിച്ചത് ശരിയായതായി തോന്നിയില്ല എന്നും മോഹൻലാൽ പറഞ്ഞു. തന്നെ വ്യക്തിപരമായി വിമർശിച്ച നിലപാടിനോട് പരാതിയില്ലെന്നും മോഹൻലാൽ. അംഗങ്ങൾക്ക് തന്നെ ആവശ്യമുണ്ടെങ്കിൽ മാത്രമെ പദവിയിൽ തുടരുവെന്നും മോഹൻലാൽ. സംഘടനയുടെ ഔദ്യോഗിക വക്തവിനെ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനിക്കും.
സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാൻ അമ്മയിൽ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് അംഗങ്ങൾ. ജഗദീഷിന്റെയും സിദ്ദിഖിന്റെയും വാർത്താസമ്മേളനത്തിൽ പിശകില്ല. രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തിൽ പറഞ്ഞതേയുള്ളൂ. രാജിവച്ചവർക്കു തിരിച്ചുവരണമെങ്കിൽ അപേക്ഷ നൽകണം, അദ്ദേഹം വ്യക്തമാക്കി.
അതേസമയം അലൻസിയറിന്റെ കാര്യത്തിൽ ആരോപണം ഉന്നയിച്ച നടി പരാതി നൽകിയിട്ടില്ല. പരാതി നൽകിയാൽ അത് സ്വീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അലൻസിയർ സംസ്ഥാന അവാർഡ് പരിപാടിയിൽ തനിക്കെതിരെ വെടിവച്ച ആക്ഷൻ കാണിച്ച സംഭവത്തിൽ ഷോക്കോസ് കൊടുത്തുവെന്നും മോഹൻലാൽ.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറിപ്പോയിനിൽക്കുകയാണ്. നാലുപേർ രാജിവച്ചുപോയ കാര്യമല്ല ഞങ്ങളുടെ വലിയ പ്രശ്‌നം. ഈ വിഷയത്തിൽ അടിയന്തരമായി ജനറൽ ബോഡി യോഗം വിളിക്കേണ്ട കാര്യമില്ല. ദിലീപിന്റേത് വലിയൊരു വിഷയമായിരുന്നു. അതാണ് ജനറൽ ബോഡിയിൽ ചർച്ച ചെയ്തത്.
ദിലീപിന്റെ കാര്യത്തിൽ പ്രശ്‌നം പരിഹരിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ കാര്യത്തിൽ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉൾക്കൊള്ളാതെയാണ് അവർ അമ്മയിൽനിന്നു വിട്ടുപോയത്. അവരെ സ്വമേധയ തിരിച്ചെടുക്കില്ല. അവർ അപേക്ഷ തന്നാൽ തിരിച്ചെടുക്കണമെന്നോയുള്ള കാര്യം പരിഗണിക്കും.
ഈ മൂന്നുപേർക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേൾക്കുന്നതെന്ന് നടൻ ബാബുരാജ് പറഞ്ഞു. എന്നാൽ നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാൽ തയാറായില്ല. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയിൽ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടൻ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവർ ചെയ്തത്. അവർ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അവർക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അർത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്.അമ്മ എന്ന സംഘടനയ്ക്ക് ആവർ കനത്ത ദൂഷ്യങ്ങളാണ് ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യുസിസി ഉണ്ടാക്കിയ ദോഷങ്ങൾക്ക് സംഘടനയിൽ ഉള്ളവരോട് മറുപടി പറയേണ്ടത് ഞാൻ ആണ്.ഈ മൂന്നു പേർക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ കേൾക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്ന് ബാബുരാജ് പറഞ്ഞു. അതു കൊണ്ടാണ് അമ്മ മാറി ചിന്തിക്കുന്നത്. ഇവരെ തിരിച്ച് എടുത്താൽ ഡബ്ല്യുസിസി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിക്കുന്നു. അമ്മയിൽ നിന്നുള്ള ചോര ഊറ്റിക്കുടിച്ച് വളരാൻ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് ബാബുരാജ് ആരോപിക്കുന്നു.