- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരത്തു നിന്നും ജനവിധി തേടാൻ കെപിസിസിയെ സമ്മതമറിയിച്ചു; സുഹൃത്തായ ഗണേശിനെതിരെ മത്സരിക്കുന്നത് രാഷ്ട്രീയപരമായി മാത്രം; 'അമ്മ' ആരെ പിന്തുണയ്ക്കുമെന്ന പ്രശ്നം ഉദിക്കുന്നില്ല; ഉമ്മൻ ചാണ്ടിയുടെ ഭരണമികവ് വിജയ പ്രതീക്ഷ നൽകുന്നു: കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ജഗദീഷ് മറുനാടനോട്..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുവെന്ന് മാദ്ധ്യമവാർത്തകളെ ശരിവച്ച് നടൻ ജഗദീഷ്. മറ്റൊരു സിനിമാതാരമായ കെ ബി ഗണേശ് കുമാറിന്റെ സിറ്റിങ് സീറ്റായ പത്തനാപുരത്തു നിന്നു തന്നെയാണ് ജനവിധി തേടുകയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സീറ്റിൽ മത്സരിക്കുന്നതിന് സമ്മതമാണെന്ന് കെപിസി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുവെന്ന് മാദ്ധ്യമവാർത്തകളെ ശരിവച്ച് നടൻ ജഗദീഷ്. മറ്റൊരു സിനിമാതാരമായ കെ ബി ഗണേശ് കുമാറിന്റെ സിറ്റിങ് സീറ്റായ പത്തനാപുരത്തു നിന്നു തന്നെയാണ് ജനവിധി തേടുകയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സീറ്റിൽ മത്സരിക്കുന്നതിന് സമ്മതമാണെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചതായും ജഗദീഷ് വ്യക്തമാക്കി.
തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയം ഏകകണ്ഠമായാണ് കെപിസിസി അംഗീകരിച്ചത്. ഇത് സംബന്ധിച്ച അന്തിമ സ്ഥിരീകരണം രണ്ട് ദിവസത്തിനകം തന്നെ ഉണ്ടാകുമെന്നും ജഗദീഷ് വ്യക്തമാക്കി. ജയ-പരാജയങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ പറയുന്നില്ല. അതേക്കുറിച്ച് പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പത്തനാപുരം കുന്നിക്കോട് ഗവ എൽ പി സ്‌കൂളിന്റെ 107ാം വാർഷിക യോഗത്തിൽ ജഗതീഷ് മുഖ്യ അതിഥിയായി പങ്കെടുത്തിരുന്നു. ഇതോടെയാണ് അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
പത്തനാപുരത്ത് താൻ പങ്കെടുത്ത പൊതുപരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി. ഇത് ആത്മവിശ്വാസം നൽകുന്നതാണെന്നും ജഗദീഷ് പറഞ്ഞു. സുഹൃത്തും ചലച്ചിത്രതാരവും, അതിലുപരി സിറ്റിങ് എംഎൽഎയുമായ കെ ബി ഗണേശ്‌കുമാറിനെതിരെ മത്സരിക്കേണ്ടി വരുന്നു എന്നതിന് പ്രസക്തമായ കാര്യമല്ല. നിയസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം രാഷ്ട്രീയപരം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്ഥാനാർത്ഥികളും ചലച്ചിത്രതാരങ്ങളാണ് എന്നതിനാൽ അമ്മ എന്ന സംഘടനയോ മറ്റു ചലച്ചിത്രതാരങ്ങളോ ആരെ പിന്തുണയ്ക്കും എന്നത് പ്രശ്‌നമേ അല്ല. താരസംഘടനയായ അമ്മയ്ക്ക് പ്രത്യേക രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നും ജഗദീഷ് പറഞ്ഞു.
സിനിമതാരമെന്ന നിലയിൽ നോക്കുമ്പോൾ സംസ്ഥാനത്തെ ഇരു മുന്നണികളും മികച്ചതാണ്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലൂടെ സംസ്ഥാന വികസനത്തിൽ മികച്ച നേട്ടമുണ്ടാക്കി. അതുകൊണ്ട് തന്നെ തനിക്ക് വിജയപ്രതീക്ഷയുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനം അംഗീകരിക്കുമെന്നും ഭരണത്തുടർച്ചയുണ്ടാകുമെന്നും ജഗദീഷ് പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. ഇതേക്കുറിച്ചൊക്കെ പിന്നീട് മറുപടി പറയാമെന്നാണും ജഗദീഷ് പറഞ്ഞു.
കോൺഗ്രസുമായി ഏറെക്കാലമായി അടുപ്പം പുലർത്തുന്ന സിനിമാക്കാരനാണ് ജഗദീഷ്. മത്സരിക്കാനുള്ള താൽപ്പര്യം മുമ്പും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലും അദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ, സ്ഥാനാർത്ഥിത്വം മാത്രം ലഭിച്ചില്ല. ഇത്തവണ കാര്യങ്ങൾ ജഗദീഷിന് അനുകൂലമാക്കുകയാണ് സിനിമാ പ്രേമി കൂടിയായ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ജഗദീഷിനെ മത്സരിപ്പിക്കാൻ താൽപ്പര്യമുണ്ട്. അുകൊണ്ട് തന്നെ ൂവരും ജഗദീഷിന് അനുകൂലമായി. ജഗദീഷിന് പത്തനാപുരമെന്നത് മുഖ്യമന്ത്രി തന്നെയാണ് നിർദ്ദേശിച്ചതെന്നാണ് സൂചന.
ജഗദീഷ് സ്ഥാനാർത്ഥിയാകുമ്പോൾ അമ്മയിലെയും സിനിമാ താരങ്ങളും ഇരു താരങ്ങൾക്ക് വേണ്ടിയും വോട്ടു തേടി ഇറങ്ങാൻ സാധ്യത കുറവാണ്. നേരത്ത് നേമത്ത് ജഗദീഷിനെ നിർത്താനായിരുന്നു ആലോചന. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോയ സീറ്റാണ് നേമം. അത്തരമൊരു മണ്ഡലം ജഗദീഷിന് നൽകേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജഗദീഷ് മത്സര രംഗത്തേക്ക് എത്തുന്നതോടെ രണ്ട് സിനിമാ താരങ്ങൾ മാറ്റുരയ്ക്കുന്ന അപൂർവ്വ രാഷ്ട്രീയ പോരാട്ടത്തിനും പത്തനാപുരം വേദിയാകും. തിരഞ്ഞെടുപ്പിലെ ഗ്ലാമർപോരാട്ടങ്ങളിൽ ഒന്നായി മാറുമെന്നും ഉറപ്പാണ്.