ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടൻ കുഞ്ഞു മുഹമ്മദ് അന്തരിച്ചു. സത്യൻ അന്തിക്കാട് ചിത്രം 'ഞാൻ പ്രകാശനിൽ അഭിനയിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.

കമലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന കുഞ്ഞുമുഹമ്മദ്. ഇണപ്രാവുകൾ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ബോയിട്ടാണ് കുഞ്ഞു മുഹമ്മദ് ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.