- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബാങ്കുകാരെ പറ്റിച്ചു; ഇപ്പോൾ, പണം പത്തിരട്ടിയാക്കി തിരിച്ചു നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി കോടികൾ തട്ടി; മലയാളം നടി ലീന മരിയ പോളും ലിവിങ് പാർട്നറും വീണ്ടും അറസ്റ്റിൽ
മുംബൈ: സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളം നടി ലീന മരിയ പോളിനെയും പാർട്ണർ ശേഖർ ചന്ദ്രശേഖറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എക്കണോമിക് ഒഫെൻസ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂൺ 4 വരെ കസ്റ്റഡിയിൽ വിട്ടു. കുറഞ്ഞ കാലയളവിൽ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നൽകുമെന്ന വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മുംബൈ െ്രെകംബ
മുംബൈ: സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളം നടി ലീന മരിയ പോളിനെയും പാർട്ണർ ശേഖർ ചന്ദ്രശേഖറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എക്കണോമിക് ഒഫെൻസ് വിങ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ജൂൺ 4 വരെ കസ്റ്റഡിയിൽ വിട്ടു. കുറഞ്ഞ കാലയളവിൽ നിക്ഷേപതുക പത്തിരട്ടിയാക്കി തിരികെ നൽകുമെന്ന വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. മുംബൈ െ്രെകംബ്രാഞ്ചിൽ തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികൾ ലഭിച്ചതിനാലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
റെഡ് ചില്ലീസ്, ഹസ്ബൻഡ്‌സ് ഇൻ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കിൽനിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. ഇങ്ങനെ തട്ടിപ്പുവഴി കോടികൾ സമ്പാദിച്ച് ഈ തട്ടിപ്പുകേസിൽ അസ്റ്റിലായ ശേഷം ലീനയും ശേഖർ ചന്ദ്രശേഖറും ജാമ്യത്തിലായിരുന്നു. ഇവർക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
ജാമ്യത്തിലിറങ്ങിയ നടി താൻ സുഹാസിന്റെ വലയിൽ പെട്ടുപോയതാണെന്നും ഇയാൾ തന്റെ ജീവിതം തകർത്തെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കേസിൽ നടന്നു വരുന്ന അന്വേഷണത്തിൽ മരിയയ്ക്കും മോഷണത്തിൽ പങ്കുണ്ടെന്ന് തെളിയുകയായിരുന്നു. സിബിഐ ബംഗളൂരു യൂണിറ്റാണ് ഇപ്പോൾ അന്വേഷണമാരംഭിച്ചത്. ചെന്നൈയിലെ കാനറ ബാങ്കിന്റെ അമ്പത്തൂർ ശാഖയിൽ നിന്ന് 19 തട്ടിയ കേസിലാണ് ഇവർക്കെതിരെ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്നത്.
ചെന്നൈയിലെ തന്നെ ഫ്യൂച്ചർ ടെക്‌നിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. ഇതി്‌ന പിന്നാലെയാണ് പണം ഇരട്ടിപ്പിച്ച് നൽകാമെന്ന പേരിലും ഇവർ തട്ടിപ്പു നടത്തിയെന്ന വാർത്ത പുറത്തുവന്നത്. ഒരു വർഷം മുമ്പ് ഡൽഹി വസന്ത്കുഞ്ജിലെ ആംബിയൻസ് മാളിൽ വച്ചാണ് നടിയെയും തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. പിന്നീട് ഇവർ കഴിഞ്ഞിരുന്ന ഡൽഹിയിലെ ആഡംബര ഫാം ഹൗസിൽ നടത്തിയ തിരിച്ചിലിൽ ഒമ്പത് ആഡംബര കാറുകളും 81 വിലകൂടിയ വാച്ചുകളും പൊലീസ് കണ്ടെടുത്തിരുന്നു.
പിടിയിലാവാതിരിക്കാനായിരുന്നു ഇവർ പ്രതിമാസം നാലു ലക്ഷം രൂപ വാടക നൽകി തെക്കൻ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിലുള്ള ഫാംഹൗസിൽ കഴിഞ്ഞിരുന്നത്. ബിഡിഎസ് ബിരുദധാരിയായ ലീന തൃശ്ശൂർ സ്വദേശിയാണ്. മതാപിതാക്കൾ ദുബായിലാണ്. പിടിയിലാകുന്നതിന് മുമ്പ് രണ്ട് വർഷത്തോഷം സിനിമ മോഡലിങ് രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു.