- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്തെ ഭൂമിയിൽ മമ്മൂട്ടിയുടെ നീക്കം ഫലം കാണുമോ? സൂപ്പർതാരത്തിന്റെ മൂന്നേമൂക്കാൽ ഏക്കർ കരഭൂമിയാണോ എന്ന് വീണ്ടും പരിശോധിക്കും; ഹൈക്കോടതി ഉത്തരവ് നടന് ശുഭപ്രതീക്ഷയാകുന്നു
കൊച്ചി: നടൻ മമ്മൂട്ടിക്ക് കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരടു ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. 2003-ൽ നികത്തിയ ഭൂമിയാണെന്നും 2008-ലെ നിയമപ്രകാരം നെൽവയലായി കാണാനാവില്ലെന്നും കാണിച്ചു മമ്മൂട്ടിയും ഭാ
കൊച്ചി: നടൻ മമ്മൂട്ടിക്ക് കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരടു ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. 2003-ൽ നികത്തിയ ഭൂമിയാണെന്നും 2008-ലെ നിയമപ്രകാരം നെൽവയലായി കാണാനാവില്ലെന്നും കാണിച്ചു മമ്മൂട്ടിയും ഭാര്യയും സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിച്ചത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താൻ പ്രാദേശികതല നിരീക്ഷണ സമിതിക്കു നൽകിയ നിവേദനത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി.
കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരട് ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റ് തിരുത്തിക്കിട്ടാനായാണ് മമ്മൂട്ടിയും ഭാര്യയും കോടതിയിൽ ഹർജി നൽകിയത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താൻ കിഴക്കമ്പലം പഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണ സമിതിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിക്ക് നിർദ്ദേശിക്കണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 2003ലാണ് ഈ നെൽവയൽ നികത്തിയത്. അതുകൊണ്ടുതന്നെ 2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ഈ ഭൂമി നെൽവയൽ ആയി കാണാനാവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നെൽവയൽതണ്ണീർത്തട സംരക്ഷണനിയമം വരുന്നതിന് അഞ്ചുവർഷം മുമ്പ് നികത്തിയ ഭൂമി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്. സാധാരണ കലക്ടർ വഴി സ്‌പെഷ്യൽ അനുമതി വാങ്ങിയൊക്കെ രേഖ തിരുത്തൽ പതിവാണെങ്കിലും അതിനൊന്നും മിനക്കെടാതെ ശരിക്കും നിയമത്തിന്റെ വഴി തന്നെ തേടാനുായിരുന്നു മമ്മൂട്ടിയുടെ നിലപാട്. മമ്മൂട്ടിയുടെ അപേക്ഷയിൽ പ്രാദേശികതല നിരീക്ഷണ സമിതി അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഉടനീളം ആയിരക്കണക്കിന് ആളുകളാണ് തന്റേതല്ലാത്ത കാരണത്താൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്. കാശുകൊടുത്ത് ഭൂമി വാങ്ങിയശേഷമായിരക്കും പലരും ഇത് നികത്തുഭൂമിയാണെന്ന് അറിയുക തന്നെ. അതോടെ ഇവിടെ കെട്ടിട നിർമ്മാണത്തിനടക്കം നിയപരമായ പ്രശ്‌നങ്ങൾ ഉണ്ടാവും. ഭൂമിയെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സംസഥാനത്തെ പകുതിയോളം പഞ്ചായത്തുകളിൽ ഇപ്പോഴും അസ്സൽ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. ഇവർക്കും ആശ്വാസം പകരുന്നതാണ് മമ്മൂട്ടിയുടെ നിയമനടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ കടവന്ത്രയിൽ അനുമതിയില്ലാതെ മണ്ണടിച്ചു ഭൂമി നികത്താനുള്ള താരത്തിന്റെ ശ്രമവും വിവാദത്തിൽ ആയിരുന്നു. കടവന്ത്ര മന്തേലിപ്പാടം റോഡിലെ താരത്തിന്റെതായുള്ള ഭൂമി ടിപ്പർ ഉപയോഗിച്ച് നികത്തിയെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇടപെട്ടതാണ് അന്ന് വിവാദത്തിന് ഇടയാക്കിയ കാര്യം. മണ്ണടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഷാഡോ പൊലീസ് സംഘം ടിപ്പറും മണ്ണടി സാമഗ്രികളും പിടിച്ചെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ സംഭവത്തിൽ കേസെടുക്കാതെ ഒത്തുതീർപ്പിൽ എത്തുകയാണ് ഉണ്ടായത്. ഇവിടെ മകന് പുതിയ വീട് പണിയാൻ വേണ്ടിയാണ് മണ്ണടിച്ച് നിലം നികത്തിയിരുന്നത്. 80 സെന്റിലാണ് താരം അത്യാധുനിക സൗകര്യത്തോടെയുള്ള വസതിയൊരുക്കാൻ പദ്ധതിയിട്ടിരുന്നത്.
20 വർഷം മുൻപ് മമ്മൂട്ടി വാങ്ങിയ സ്ഥലമായിരുന്നു ഇത്. പരിസ്ഥിതി ദുർബല പ്രദേശമായി കണ്ടെത്തിയ ഇവിടെ തീരദേശ പരിപാലന അഥോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകൂ എന്നാണ് ചട്ടം. ഇതിനിടെ മണ്ണടിച്ച് നികത്താൻ തുനിഞ്ഞപ്പോഴാണ് വിവാദമുണ്ടായത്. ഇത് കൂടാതെ മമ്മൂട്ടിയുടെ മരുമകന് പങ്കാളിത്തമുള്ള ആസ്റ്റർ മെഡിസിറ്റിക്ക് വേണ്ടി നടന്ന ഭൂമി ഇടപാടുകളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കായൽ കൈയേറ്റ ആരോപണത്തിന് ഒപ്പം തന്നെ കോടതി വിധി നിലനിൽക്കേ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് അടക്കം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.