- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ - സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു; 'കാഴ്‌ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച നടന്റെ അന്ത്യം തിരുവല്ലയിൽ വെച്ച്
തിരുവല്ല: സിനിമ സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്‌ച്ച' എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് നെടുമ്പ്രം ഗോപി സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, ആനച്ചന്തം, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി എന്നിവയുൾപ്പെടെ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Next Story