ദൃശ്യത്തിൽ മോഹൻലാലിന്റെ കീഴിലെ ജോലിക്കാരൻ.. മെമ്മറീസിലെ മെക്കാനിക്ക്.. സപ്തമശ്രീ തസ്‌കരനിലെ മനം കവരുന്ന കള്ളൻ..ഹിറ്റായ ചിത്രങ്ങളിലെല്ലാം മെലിഞ്ഞ് നീണ്ട ഈ ചെറുപ്പക്കാരന്റെ സാന്നിധ്യമുണ്ട്. നിവിൻ പോളിക്കൊപ്പം 1983 എന്ന സിനിമയിലെ അഭിനയവും മറക്കാൻ സാധിക്കില്ല. എല്ലാംകൊണ്ടും മലയാള സിനിമയിൽ വരതെളിഞ്ഞു നിൽക്കുകയാണ് നീരജ് മാധവിന്. കോഴിക്കോട്ട് കാരനായ നീരജ് സിനിമയിലേക്ക് ചുവടുവച്ചത് മിനി സ്‌ക്രീനിൽ നിന്നുമാണ്. അതും അനിയൻ വഴിയാണ്. അനിയൻ കുട്ടിച്ചാത്തൻ പരമ്പരയിലെ കുട്ടിച്ചാത്തനായി അഭിനയിച്ച നവനീതാണ്. പിന്നീടാണ് നീരജ് സിനിമയിലേക്ക് എത്തുന്നത്.

സിനിമാ അഭിനയത്തിന് മികച്ച പിന്തുണയാണ് വീട്ടുകാരിൽ നിന്നും ലഭിക്കുന്നതെന്നാണ് നീരജ് അഭിപ്രായപ്പെടുന്നത്. അച്ഛൻ ഡോ. കെ മാധവൻ, കോഴിക്കോട് വെറ്ററിനറി ആശുപത്രിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. അമ്മ സ്‌കൂൾ ടീച്ചറും ഡാൻസറുമായ ലതയും എല്ലാ പ്രോത്സാഹനവും നൽകുന്നതായി നീരജ് മാധവ് പറയുന്നു.

അമൃതാ ടിവിയിലെ സൂപ്പർഡാൻസർ വഴിയാണ് നീരസ് സിനിമയിലേക്ക് എത്തുന്നത്. +2വിൽ പഠിക്കുമ്പോൾ സൂപ്പർ ഡാൻസർ സീസൺ വണ്ണിൽ സെലക്ടായി പിന്നീട് സിനിമാ മോഹം ഉള്ളതുകൊണ്ട് വിഷ്വൽ കമ്മ്യൂണിക്കേഷൻസ് തിരഞ്ഞെടുത്തു. ബഡ്ഡി എന്നതാണ് ആദ്യ ചിത്രം. പിന്നീട് ജിത്തു ജോസഫിനൊപ്പം ചെയ്ത മെമ്മറീസ് ക്ലിക്കായി. തുടർന്ന് മോഹൻലാൽ ചിത്രമായ ദൃശ്യത്തിൽ സെലക്ട് ചെയ്തപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്നാണ് നീരജ് പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ 15 ദിവസം ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ ശരിക്കും ഞെട്ടിയെന്നാണ് നീരജ് പറയുന്നത്.

സൈറ്റിലെത്തിയപ്പോൽ മോഹൻലാൽ അറിയാമെന്ന് പറഞ്ഞതോടെ ആകാംക്ഷ ഇരട്ടിച്ചതായും ഈ മിടുക്കൻ ഗൃഹല്ക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പിന്നീട് ഒട്ടേറെ അവസരങ്ങൾ തേടിയെത്തി. പൃഥ്വിരാജിനൊപ്പമുള്ള സ്പതമശ്രീ തസ്‌കരനീലൂടെ മലയാളികളുടെ പ്രിയപ്പെട്ട കള്ളനായിക്കഴിഞ്ഞു നീരജ്.

ജയസൂര്യയ്ക്കും സുരേഷ് ഗോപിക്കൊപ്പവും അഭിനയിച്ച അനിൽ രാധാകൃഷ്ണമോനോൻ ചിത്രം അപ്പോത്തിക്കിരിയിലെ പ്രകടനം നീരജിന്റെ അഭിനയപ്രതിഭയെ പുറത്തെടുക്കുന്നതായി. ഒറ്റയ്ക്ക് അഭിയിക്കുന്ന സിനിമയൊന്നും തൽക്കാലം നീരജിന്റെ മോഹങ്ങളിൽ ഇല്ല. ഇങ്ങനെ സഹവേഷങ്ങൾ ചെയ്ത് കഴിഞ്ഞുപോകണം എന്നുമാത്രമാണ് നീരജിന്റെ മോഹം.