- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡോസൾഫാൻ ഇരകളുടെ കഥപറയുന്ന അമീബയെന്ന സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു; ചലച്ചിത്ര-നാടക നടൻ പപ്പൻ ചിരന്തന അന്തരിച്ചു
കണ്ണൂർ: പ്രമുഖ നാടക പ്രവർത്തകനും സിനിമാ സീരിയൽ നടനുമായ പപ്പൻ ചിരന്തന(പാലങ്ങോട് വീട്ടിൽ പത്മനാഭൻ) അന്തരിച്ചു. 68വയസ് ആയിരുന്നു. ദീർഘകാലം കോഴിക്കോട് ചിരന്തന തീയേറ്റേഴ്സിൽ പ്രൊഫഷനൽ നാടകനടനായിരുന്നു. ബഹ്റിൻ കേരള പ്രതിഭ, കേരളസമാജം തുടങ്ങിയ സംഘടനകളിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
പ്രവാസി ജീവിതത്തിനു ശേഷം നെരുവമ്പ്രത്തെ കലാസാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ഏഴോം ഫൈനാർട്സ് സൊസൈറ്റി(ഫെയ്സ്) സെക്രട്ടറി, നെരുവമ്പ്രം ജനകീയകലാസമിതി സെക്രട്ടറി,ഗാന്ധി സ്മാരക ഗ്രന്ഥാലയ പ്രവർത്തക സമിതിയംഗം പുരോഗമനകലാസാഹിത്യസംഘം ഏഴോം യൂനിറ്റ് സെക്രട്ടറി,സി.പി. എം നെരുവമ്പ്രം ബ്രാഞ്ച് കമ്മിറ്റിയംഗം, നാടക് ജില്ലാകമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
എൻഡോസൾഫാൻ ഇരകളുടെ കഥപറയുന്ന അമീബയെന്ന സിനിമയിൽ ശ്രദ്ധേയമായ റോൾ അഭിനയിച്ചിട്ടുണ്ട്. പപ്പൻ ചിരന്തനയെന്നു കലാലോകത്തു അറിയപ്പെടുന്ന ഇദ്ദേഹം നിരവധി അമേച്വർ നാടങ്ങളുടെ സംവിധായകനും ഷോർട്ട് ഫിലിം അഭിനേതാവുമാണ്. സ്നേഹവീട്, ചായില്യം, പേടിതൊണ്ടൻ എന്ന സിനിമകളിലാണ് അദ്ദേഹം പ്രധാന റോൾ ചെയ്തത്.
മികച്ച സംഘാടകനായ പപ്പൻ ചിരന്തനയുടെ വിയോഗം വടക്കൻ കേരളത്തിലെ കലാസാംസ്‌കാരിക ലോകത്ത് കനത്തനഷ്ടമാണ്. വി.വി ദാക്ഷായണിയാണ് ഭാര്യ. മക്കൾ: പ്രീത, പ്രവീൺ(ബഹ്റിൻ) മരുമക്കൾ: കെ.സിരാജൻ, രേവതി. സഹോദരങ്ങൾ: പി.വി ലളിത, പി.വി രാമദാസൻ(ബി. എസ്. എൻ. എൽ പഴയങ്ങാടി)പി.വി ശിവദാസൻ(ചെന്നൈ)സംസ്‌കാരം നെരുമ്പ്രം പൊതുശ്മശാനത്തിൽ നടത്തി.