ലോസാഞ്ചലസ്: ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമാ സീരീസിലെ നായകനടനായിരുന്ന പോൾ വാക്കറുടെ അപകടമരണത്തിൽ പോർഷെ കമ്പനിക്കെതിരേ കേസ് ഫയൽ ചെയ്ത് പോൾ വാക്കറുടെ പിതാവ്. കാറിനുള്ളിലെ സുരക്ഷാക്രമീകരണങ്ങളുടെ അഭാവമാണ് മകന്റെ മരണത്തിന് ഇടയാക്കിയെന്നാണ് പിതാവ് ആരോപിച്ചിരിക്കുന്നത്.

2013 നവംബർ 30നാണ് കാലിഫോർണിയയിലെ വലെൻസിയയിൽ വച്ചാണ് പോൾ വാക്കറും സുഹൃത്ത് റോജർ റോഡാസും സഞ്ചരിച്ചിരുന്ന പോർഷെ കാർ മരത്തിലിടിച്ച് മറിയുന്നത്. അപകടത്തിൽ കാർ മുഴുവൻ കത്തിയെരികയും പോളും സുഹൃത്തും മരണമടയുകയും ചെയ്തു. കമ്പനിയുടെ അവഗണന മൂലമാണ് മകന് മരണം സംഭിക്കാൻ ഇടയായതെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.

പോളിന്റെ സുഹൃത്ത് റോഡാസിന്റെ വിധവ നേരത്തെ തന്നെ പോർഷെക്കേതിരേ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാലിപ്പോൾ പോളിന്റെ പിതാവിനൊപ്പം ചേർന്ന് സ്റ്റേറ്റ് കോടതിയിലും ബുധനാഴ്ച കമ്പനിക്കെതിരേ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.