കൊച്ചി: ചലച്ചിത്രനടൻ അയ്യപ്പൻകാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റ് (73) മരിച്ച നിലയിൽ. ആലുവാപ്പുഴയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങിയതായി പറയുന്നു. അദ്ദേഹം ആദ്യമായി അഭിനയിച്ച നദി എന്ന സിനിമയുടെ ലൊക്കേഷനാണ് ആലുവാപ്പുഴ.

. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏണസ്റ്റിനെ കാണാനില്ലെന്ന് പറഞ്ഞ് നേരത്തെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.ക്യാൻസർ ബാധിതനായിരുന്ന ഏണസ്റ്റ് അതുമൂലമുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്.സംസ്‌കാരം ഇന്ന് സെമിത്തേരി മുക്ക് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.