തിരുവനന്തപുരം: മലയാള ചലച്ചിത്ര-സീരിയൽ താരം റാം മോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കോമയിലായിരുന്നു. ട്രിവാൻഡറും ക്ലബിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിനടുത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തിങ്കളാഴ്ച വൈകീട്ട് 4 :30-ന് ശാന്തി കവാടത്തിലാണ് സംസ്‌കാരം.