- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബന്ധുക്കളുടെ സാന്നിധ്യത്തിൽ രഞ്ജിത്ത് രാഗസുധയ്ക്ക് മിന്നു ചാർത്തി; വിവാഹം നടന്നത് ചെന്നൈയിൽ
നടി പ്രിയാ രാമന്റെ മുൻ ഭർത്താവായ രഞ്ജിത്തും പ്രമുഖ തെന്നിന്ത്യൻ നടി രാഗസുധയും തമ്മിലുള്ള വിവാഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്നു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ആദ്യകാല നടി കെആർ വിജയയുടെ സഹോദരിയും നടിയുമായ കെ.ആർ സാവിത്രിയുടെ മകളാണ് രാഗസുധ. ഇരുവരുടെയും വീട്
നടി പ്രിയാ രാമന്റെ മുൻ ഭർത്താവായ രഞ്ജിത്തും പ്രമുഖ തെന്നിന്ത്യൻ നടി രാഗസുധയും തമ്മിലുള്ള വിവാഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്നു. പ്രിയയുമായുള്ള വിവാഹമോചനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകമാണ് രഞ്ജിത്ത് വീണ്ടും വിവാഹിതനായത്. ആദ്യകാല നടി കെആർ വിജയയുടെ സഹോദരിയും നടിയുമായ കെ.ആർ സാവിത്രിയുടെ മകളാണ് രാഗസുധ. ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു
ആദ്യ വിവാഹത്തിൽ രഞ്ജിത്തിനും പ്രിയ രാമനും രണ്ട് ആൺ മക്കളുണ്ട്. പ്രണയിച്ച് വിവാഹിതരായ രഞ്ജിത്തും പ്രിയ രാമനും പതിനഞ്ച് വർഷം നീണ്ടുനിന്ന ദാമ്പത്യത്തിലൊടുവിലാണ് വേർപിരിഞ്ഞത്. ഒരുമിച്ചു താമസിക്കാൻ കഴിയാത്തവിധം സ്വരചേർച്ച ഇല്ലാത്തതു കൊണ്ടാണ് വേർപിരിഞ്ഞതെന്ന് പ്രിയ രാമൻ അടുത്തകാലത്ത് പറഞ്ഞിരുന്നു. വിവാഹമോചനം നേടിയെങ്കിലും രഞ്ജിത്ത് നല്ല സുഹൃത്തായി തുടരുമെന്നും പ്രിയ പറഞ്ഞിരുന്നു.
രാഗസുധയും തെന്നിന്ത്യൻ സിനിമകളിൽ കഴിവു തെളിയിച്ച നടിയാണ്. തമിഴാച്ചി, ജല്ലിക്കെട്ട് കാളൈ തുടങ്ങിയ ചിത്രങ്ങളിൽ രാഗസുധ അഭിനയിച്ചിട്ടുണ്ട്. വിവാദ സ്വാമി നിത്യാനന്ദയുടെ അടുത്ത അനുയായികൂടിയാണ് രാഗസുധ. രാഗസുധയുടെ ആത്മീയവഴിയാണ് തന്നെ അവരിലേക്ക് അടുപ്പിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്. ചെന്നൈയിൽ നടന്ന വിവാഹ ചടങ്ങിൽ ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
രാജമാണിക്യം, നാട്ടുരാജാവ്, ലോകനാഥൻ ഐ എ എസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് മുന്നിൽ വില്ലൻ പരിവേഷത്തിലെത്തിയ രഞ്ജിത്ത് പ്രേക്ഷകർക്ക് സുപരിചിതനാണ്. തെലുങ്കിലും തമിഴിലും വില്ലൻ വേഷങ്ങളുമായി ഇപ്പോഴും സജീവമാണ് രഞ്ജിത്ത്.രഞ്ജിത്ത് ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ച ചിത്രം വിനയൻ ചിത്രം ലിറ്റൽ സൂപ്പർമാൻ 3ഡിയാണ്.