- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ചശേഷം പൾസർ സുനി കൂട്ടാളികളെ വിട്ട് മതിൽചാടി പോയത് ദൃശ്യങ്ങളടങ്ങിയ മൊബൈൽ കൈമാറാനോ? മുഖ്യപ്രതി പിടിയിലായപ്പോഴും ഏറ്റെടുത്ത ക്വട്ടേഷൻ പ്രകാരം ദൃശ്യങ്ങൾ വേണ്ടപ്പെട്ടവരിൽ എത്തിയെന്ന നിഗമനത്തിൽ പൊലീസും; നിർണായകമായ തെളിവുകൾ കിട്ടിയില്ലെങ്കിൽ ബ്ലാക്ക് മെയിലിന് ഉപയോഗിച്ചേക്കുമെന്ന ആശങ്ക ശക്തം
കൊച്ചി: ഒടുവിൽ പൾസർ സുനി അറസ്റ്റിലായി. ഒപ്പം വിജേഷും. കേസ് അന്വേഷണം ഇവിടെ നിർത്തുമോ എന്നതാണ് ഏറെ പ്രധാനം. അത്യന്തം നാടകീയ നിമിഷങ്ങൾക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പൊലീസ് പിടികൂടിയത്. ഈ ആവേശം ഇനി പൊലീസ് കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടയിൽ കൂട്ടുപ്രതിയായ വിജേഷ് പൊലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാൻ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ പൊലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പൊല
കൊച്ചി: ഒടുവിൽ പൾസർ സുനി അറസ്റ്റിലായി. ഒപ്പം വിജേഷും. കേസ് അന്വേഷണം ഇവിടെ നിർത്തുമോ എന്നതാണ് ഏറെ പ്രധാനം. അത്യന്തം നാടകീയ നിമിഷങ്ങൾക്കിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പൊലീസ് പിടികൂടിയത്. ഈ ആവേശം ഇനി പൊലീസ് കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.
മൂന്നു ദിവസമായി സുനി കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് എറണാകുളത്തേയും ആലുവയിലേയും കോടതികൾക്ക് മുമ്പിൽ പൊലീസ് മഫ്തിയിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടയിൽ കൂട്ടുപ്രതിയായ വിജേഷ് പൊലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാൻ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ പൊലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പൊലീസ് കടക്കുന്നതിനെ അഭിഭാഷകർ എതിർത്തു. അങ്ങനെ അത്യന്തം നാടകീയമായിരുന്നു കാര്യങ്ങൾ. നിയമസഭ ഇന്ന് തുടങ്ങി. നാളെ മുതൽ സ്ഥിരം നടപടിക്രമങ്ങൾ. അതുകൊണ്ട് തന്നെ ഇന്ന് പൾസർ സുനി അറസ്റ്റിലാകുമെന്ന് ഇന്നലെ തന്നെ ചാനൽ ചർച്ചയിൽ പറഞ്ഞവരുണ്ട്. അതുകൊണ്ട് തന്നെ എല്ലാം നാടമെന്ന് കരുതുന്നവരും ഏറെ. പക്ഷേ ഇനി അതുണ്ടാകില്ലെന്നാണ് കൊച്ചി പൊലീസിലെ പ്രമുഖൻ മറുനാടനോട് പറഞ്ഞത്.
നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നടിയെ ആക്രമിച്ച ശേഷം ഉപേക്ഷിച്ച പൾസർ സുനി രക്ഷപെടുംമുമ്പ് കൊച്ചിയിൽ ഒരാളുമായി കൂടിക്കാഴച്ച നടത്തി. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിർത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയമുണ്ട്. അതിലപുരി നടിയുടെ ദൃശ്യങ്ങൾ കൈമാറലായിരുന്നോ ഉദേശമെന്ന് പൊലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച തെളിവോ സൂചനയോ പോലും പൊലീസിന് ഇനിയും കിട്ടിയിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. ആരെ കാണാനാണ് സുനി ഇവിടെ എത്തിയതെന്നതിൽ വ്യക്തത വരുത്തേണ്ട ബാധ്യതയും ഉണ്ടായി. അതുകൊണ്ട് തന്നെ കേസ് അന്വേഷണം ആത്മാർത്ഥമായി മുമ്പോട്ട് കൊണ്ടു പോകേണ്ട അവസ്ഥയുണ്ട്. സിനിമാക്കാരുടെ സമ്മർദ്ദമൊന്നും അതുകൊണ്ട് തന്നെ നടക്കില്ല. കൊച്ചിലെ ആഡംബ കോളനിയിൽ സുനി എത്തിയത് എന്തിനെന്ന മൊഴിയോടെ തന്നെ എല്ലാ കള്ളവും പൊളിയുമെന്ന് പൊലീസുകാർ പറയുന്നു.
അതിനിടെ ഈ ദൃശ്യങ്ങൾ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാർക്ക് ആശങ്കയാണ് നൽകുന്നത്. ദൃശ്യങ്ങൾ പകർത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏൽപ്പിച്ചതെന്നും പൊലീസ് സൂചന നൽകിയിട്ടുണ്ട്. ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങൾ എത്തിയുണ്ടെങ്കിൽ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പൾസർ സുനിയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം അഭിഭാഷകൻ മൊബൈൽ ഫോണും കോടതിയിൽ നൽകിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങൾ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതിൽചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്. വലിയ ഗൂഢാലോചനയുടെ സാധ്യതയും ഇത് വ്യക്തമാക്കുന്നു. ഇയാളെ കണ്ടെത്തേണ്ടത് അനിവാര്യതയുമാണ്.
അതേസമയം, കൊച്ചിയിൽ നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. അക്രമത്തിനിടെ പൾസർ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പൾസർസുനി വിളിച്ചതിനെ തുടർന്ന് താൻ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠൻ ആദ്യം പൊലീസിന് മൊഴിനൽകിയത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തൽ .സംഭവദിവസം നടിയുടെ വാഹനത്തിൽ കയറിയതിന് പിന്നാലെ നടി പൾസർ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താൻ വന്നതെന്നും ഇതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
നടി എതിർക്കാൻ ശ്രമിച്ചപ്പോൾ എല്ലാം ഇക്കാര്യം ആവർത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട് . എന്നാൽ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താൻ തയാറായില്ലെന്നും മണികണ്ഠൻ പൊലീസിനോട് പറഞ്ഞു. ഈ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് കോളനിയിലെ മതിലുചാട്ട ദൃശ്യങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിലേക്കും അന്വേഷണം നീണ്ടേ മതിയാകൂ. അതിനിടെയാണ് പൊലീസിന് നാണക്കേടാകുന്ന തരത്തിൽ കോടതിയിലേക്ക് പൾസർ സുനി എത്തുന്നതും പിടിക്കപ്പെടുന്നതും. കോടതിക്ക് ചുറ്റും പൊലീസുണ്ടായിരുന്നു. എന്നിട്ടും പൾസർ ബൈക്കിൽ ചീറിപാഞ്ഞെത്തിയ പൾസർ സുനിയെ കോടതി മുറിവരെ എത്താൻ പൊലീസ് അനുവദിച്ചു. ഇതെല്ലാം ഒത്തുകളിയുടെ സൂചനയായുള്ള വിലയിരുത്തൽ സജീവമായി. അതുകൊണ്ട് തന്നെ കേസിലെ തുടരന്വേഷണത്തിൽ പൊലീസിന് ഇനി കള്ളക്കളി നടത്താനാകില്ല.
പൾസർ സുനിയെ ചോദ്യം ചെയ്ത് ദൃശ്യങ്ങൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയേ മതിയാകൂ. അതിനൊപ്പം പൾസർ സുനി മൊബൈലും മറ്റും നൽകിയാലും ഇതിലെ ദൃശ്യങ്ങൾ കോപ്പി ചെയ്ത് പുറത്തുകൊണ്ടു പോകാനുള്ള സാധ്യതയും ഉണ്ട്. ഈ ദൃശ്യങ്ങൾ പുറത്തു പോയിട്ടുണ്ടോ എന്നും പൊലീസിന് കണ്ടെത്തണം. പൾസർ സുനിയെ പിടികൂടിയ പൊലീസിന് മുന്നിലേക്ക് അടുത്ത വെല്ലുളി അങ്ങനെ എത്തുകയാണ്. ഈ കേസിൽ ഗൂഢാലോചന നടന്നുവെന്ന് ഏവരും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പൾസർ സുനിക്ക് അപ്പുറത്തേക്ക് അന്വേഷണം നീങ്ങുമെന്ന് തന്നെയാണ് പൊലീസ് നൽകുന്ന സൂചന. ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി ബിജീഷും കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ഇവർ കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ മഫ്തിയിൽ പൊലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.
എന്നാൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും കോടതിക്കുള്ളിൽ കയറി. വിവരം അറിഞ്ഞ പൊലീസുകാർ ഉടൻ തന്നെ കൂടുതൽ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളിൽ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കീഴടങ്ങാൻ എത്തിയപ്പോൾ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞതാണ് സുനിക്കും കൂട്ടാളിക്കും തിരിച്ചടിയായത്. അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നിൽക്കെ ബലപ്രയോഗത്തിലൂടെ ഇരുവരെയും പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. എസിജെഎം കോടതിയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന മൂന്ന് വഴിയിലും മഫ്തിയിൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇരുവരും ഹെൽമറ്റ് ധരിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഉച്ചയ്ക്ക് ഒന്നോടെ കോടതിക്കുള്ളിൽ കടന്നത്. കോടതി മുറിയിലുണ്ടായിരുന്ന അഭിഭാഷകൻ ഇരുവരെയും തിരിച്ചറിഞ്ഞതോടെ വിവരം പൊലീസിന് കൈമാറി. തുടർന്നാണ് പൊലീസ് സംഘം കോടതിക്കുള്ളിൽ കടന്ന് പ്രതിക്കൂട്ടിൽ നിന്ന ഇരുവരെയും ബലംപ്രയോഗിച്ച് പുറത്തിറക്കിയത്. ഈ സമയം മജിസ്‌ട്രേറ്റ് ഉച്ചയൂണിന് പോയിരിക്കുകയായിരുന്നു.
പൊലീസ് കോടതിക്കുള്ളിൽ കടന്ന് ഇരുവരെയും ബലംപ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ഒരുവിഭാഗം അഭിഭാഷകർ കോടതിയുടെ പ്രധാന കവാടം അടച്ചു. എന്നാൽ പ്രതികളെ വലിച്ചിഴച്ച് കൊണ്ടുവന്ന പൊലീസുകാർ വാതിൽ ബലമായി തുറന്ന് പ്രതികളെ വാഹനത്തിൽ കയറ്റുകയായിരുന്നു. പൊലീസ് നടപടിക്കെതിരേ അഭിഭാഷകർ പ്രതിഷേധിച്ചെങ്കിലും ഇത് കാര്യമാക്കാതെയാണ് പ്രതികളെ കൊണ്ടുപോയത്. അറസ്റ്റിലായ സുനിയെയും ബിജീഷിനെയും ആലുവ പൊലീസ് ക്ലബിൽ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥർ അടക്കം പ്രതികളെ ചോദ്യം ചെയ്യുകയാണ്.
സുനി കീഴടങ്ങുന്നത് ഒഴിവാക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി പൊലീസ് മഫ്തിയിൽ കോടതി പരിസരങ്ങളിലുണ്ടായിരുന്നു. സുനിയുടെ മുൻകാല കേസുകളിലും ഇയാൾ ഒളിവിൽ പോയ ശേഷം കോടതിയിൽ എത്തി കീഴടങ്ങുന്നതായിരുന്നു പതിവ്. ഇതുകൂടി കണക്കിലെടുത്തായിരുന്നു പൊലീസിന്റെ ജാഗ്രത. വെള്ളിയാഴ്ച രാത്രിയാണ് സുനിയും സംഘവും തൃശൂരിൽ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്ത സിനിമാതാരത്തെ വാഹനത്തിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. തുടർന്ന് സംഘം ഒളിവിൽ പോയെങ്കിലും സുനിയും ബിജീഷും ഒഴികയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന സുനി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ന് പൊലീസിന്റെ കൈയിൽ നിന്ന് വഴുതിയെന്നും വാർത്തയെത്തി. അതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ.