ചെന്നൈ: ചെന്നൈയിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട തെന്നിന്ത്യൻ സിനിമ, സീരിയൽ താരം സബർണ ആനന്ദിന്റെ കാമുകൻ മലയാള സീരിയൽ നടനെന്ന് സൂചന. സബർണ നിരന്തരമായി ചെന്നൈയിൽനിന്നു കേരളത്തിലേക്കു യാത്ര ചെയ്തിരുന്നെന്നും കേരളത്തിലെ ഒരു നമ്പരിലേക്കു നിരന്തരം ഫോൺകോളുകൾ ചെയ്തിരുന്നതായും തമിഴ്മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളി സീരിയിൽ നടനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറച്ചുനാളായി സബർണ നിരന്തരം ചെന്നൈയിൽനിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്തിരുന്നു. ഈ യാത്രകളും സംശയത്തിന് ഇടനൽകുന്നു.

മലയാളത്തിലെ ചില സീരിയലുകളിലും സബർണ അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പരിയചപ്പെട്ട ആരോ ആണ് സബർണയുടെ കാമുകൻ എന്നാണു തമിഴ് നാട് പൊലീസ് കരുതുന്നത്. വീട്ടുകാരുമായി അകൽചയിലായിരുന്നില്ലെങ്കിലും ചെന്നൈയിൽ ഒറ്റയ്ക്കാണ് സബർണ താമസിച്ചിരുന്നത്. ചില സുഹൃത്തുക്കളിൽനിന്നാണു സബർണയ്ക്കു മലയാള സീരിയൽ രംഗത്തെ ഒരാളുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചത്. എന്നാൽ ആരാണെന്നു വ്യക്തമായിട്ടില്ല. തനിക്കു മലയാളത്തിലെ ഒരു സീരിയൽ താരവുമായി പ്രണയമുണ്ടായിരുന്നെന്നും എന്നാൽ ഇതാരാണെന്നു സബർണ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണു സുഹൃത്തുക്കൾ പറയുന്നത്.

സൺ ടിവിയിലെ ഹിറ്റ് സീരിയലായ പസമലർ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബർണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവർ ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വീട്ടിൽ സബർണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബർണ്മയുടെ അച്ഛൻ അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്തായിരുന്നു താമസം.

സബർണ ആത്മഹത്യ ചെയ്തതാണെന്ന് വരുത്താനുള്ള നീക്കവും സജീവമാണ്. സുഹൃത്തുക്കളിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമ്പോ!ഴും സബർണയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങൾ നിരത്താനാണു ചെന്നൈ പൊലീസ് ശ്രമിക്കുന്നത്. വ്യക്തിബന്ധങ്ങളിലെ അകൽചയാണ് തന്റെ മാനസിക നില തകർത്തതെന്നു വ്യക്തമാക്കുന്ന പോസ്റ്റുകൾ സബർണ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സാമ്പത്തികപ്രശ്‌നങ്ങൾ സബർണയ്ക്കുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും വരുത്താനാണ് നീക്കം.

കടുത്തരീതിയിൽ സബർണ മയക്കുമരുന്നുപയോഗിച്ചിരുന്നെന്നും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഡയറിയിൽ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സബർണ ബലാത്സംഗത്തിന് ഇരയായിരുന്നെന്നും വീട്ടിൽ സംഭവദിവസം നാലുപേർ വന്നിരുന്നെന്നും സൂചനയുണ്ട്. സബർണയുടെ മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന സംശയത്തിലേക്കു നയിക്കുന്നത്. ബോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള മോഹത്തിൽ സബർണ അടുത്തകാലത്തു മുംബൈയിൽ പോയിരുന്നെന്നും റിപ്പോർട്ടുണ്ട്.

ബോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി സബർണ മുംബൈയിൽ പോയിരുന്നു. അവിടെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായിരുന്നെന്നും സൂചനയുണ്ട്. എന്നാൽ ഇതൊക്കെ സബർണ്ണയുടെ പിതാവ് അംഗീകരിക്കുന്നില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായി ഇതിനെ അദ്ദേഹം സംശയിക്കുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് പൊലീസും കാണുന്നത്. മൃതദേഹം നഗ്‌നയായി കാണപ്പെട്ടതിനാൽ ദുരൂഹത ഏറെയാണെന്ന് പൊലീസും കുടുംബവും വിലയിരുത്തുന്നു. 'സൈക്കോളജി ബിരുദിധാരിയാണ് സബർണ. തീരുമാനങ്ങൾ എല്ലാം കൃത്യതയോടെ മാത്രമേ എടുക്കാറുള്ളു. കുടുംബപരമായി യാതൊരു പ്രശ്‌നങ്ങളുമില്ല. സബർണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തിൽ സംശയമുണ്ട്.' സബർണയുടെ പിതാവ് പറയുന്നു. പൂർണ നഗ്‌നയായിട്ടാണ് സബർണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടിൽ സബർണയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. താരത്തിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബർണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നു പൊലീസ് എത്തി വാതിൽ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.