- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ എഫ് ബി പേജ് കാണാനില്ല; ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്തിനാണ് പേജ് ഫേസ്‌ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും നടൻ സന്തോഷ് കീഴാറ്റൂർ; കമന്റ് ബോക്‌സിൽ 'പരിഹാര' നിർദേശങ്ങളുമായി ഒട്ടേറെ പേർ
തിരുവനന്തപുരം: തന്റെ ഫേസ്‌ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് സന്തോഷ് കീഴാറ്റൂർ ഇക്കാര്യം വ്യക്തമാക്കിയത്.
താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്‌ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ലെന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു.
തന്റെ പേജ് തിരിച്ചു കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ഫേസ്‌ബുക്ക് അക്കൗണ്ടിൽ സന്തോഷ് കീഴാറ്റൂർ ചോദിക്കുന്നു. ഇതിനെക്കുറിച്ച് അറിയാവുന്നവർ പറഞ്ഞു തരണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.
തങ്ങളുടെ കലാസൃഷ്ടികൾ, മറ്റ് പൊതുസന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ടെന്നും സന്തോഷ് കീഴാറ്റൂർ അദ്ദേഹം വ്യക്തമാക്കി.
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്,
എന്റെ FB PAGE കാണാനില്ല (കുറെ ദിവസങ്ങളായി). ഒരു രാജ്യദ്രോഹ കുറ്റവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് FaceBook പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ. അറിയുന്നവർപറഞ്ഞ്തരിക. കുറെപേർ വിളിച്ച് അവരുടെ കലാസൃഷ്ടികൾ, മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ട്.
അതേസമയം, സംഭവത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശങ്ങൾ കമന്റ് ബോക്‌സിൽ നൽകുന്നവരുമുണ്ട്. പേജ് മാനേജ് ചെയ്യുന്നവർ ഡിജിറ്റൽ മാർക്കറ്റിങ് ടീം ആണെങ്കിൽ അവരെ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. പേജിന്റെ യൂസർനെയിം അല്ലെങ്കിൽ പേജിന്റെ നെയിം മാറ്റപ്പെട്ടിട്ടുണ്ടെങ്കിൽ വിസിബിലിറ്റി പ്രശ്‌നമാകുമെന്നും കമന്റ് ബോക്‌സിൽ ഒരാൾ വ്യക്തമാക്കുന്നു.