- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ സെന്തിലിനെ തേടി കുഞ്ഞതിഥി എത്തി; ആൺ കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരോട് പങ്കുവച്ച് നടൻ സെന്തിൽ രാജാമണി; ആശംസ അറിയിച്ച് ആരാധകരും
വിവാഹത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ ജീവിതത്തിലേക്ക് കടന്നുവന്ന ഭാഗ്യം ആരാധകരം അറിയിച്ചിരിക്കുകയാണ് നടൻ സെന്തിൽ കൃഷ്ണ. ഒന്നാം വിവാഹവാർഷികദിനത്തിൽ സെന്തിലിനും ഭാര്യ അഖിലയ്ക്കും ഒരാൺകുഞ്ഞ് ജനിച്ചു.
വിവാഹവാർഷികത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട് എന്ന് കുറിച്ചാണ് സെന്തിൽ മകൻ പറന്ന വാർത്ത പങ്കുവച്ചത്. 'സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു... ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്.... happy with juniour senthil Thank God' , എന്നാണ് സെന്തിൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
2019 ഓഗസ്റ്റ് 24ന് ഗുരുവായൂരിൽ വച്ചാണ് സെന്തിലും അഖിലയും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയാണ് അഖില. മോഹൻലാൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സെന്തിൽ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൈറസ്, മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദർ, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.