- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ സിദ്ദു ആർ. പിള്ള അടിപിടി കേസിൽ ജയിലിൽ; നിർമ്മാതാവ് പി.കെ.ആർ പിള്ളയുടെ മകൻ പിടിയിലായത് വികാലാംഗനെയും ഭാര്യയെയും മർദിച്ച കേസിൽ; പിതാവിന്റെ ഉടമസ്ഥയിലായിരുന്ന സ്ഥലത്തെത്തിയ നടൻ വികലാംഗനെ മുച്ചക്രവണ്ടിയിൽനിന്നു വലിച്ചിറക്കി ദേഹോപദ്രവം ഏൽപ്പിച്ചു; ഭാര്യയുടെ നൈറ്റി വലിച്ചുകീറി
കൂത്താട്ടുകുളം: സിനിമ നിർമ്മാതാവ് പി.കെ.ആർ പിള്ളയുടെ മകനും നടനുമായ സിദ്ധു ആർ. പിള്ള അടിപിടി കേസിൽ ജയിലിലായി. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് ഇയാൾ അകത്തായത്. കൂത്താട്ടുകുളത്തെ കല്യാണമണ്ധപം സൂക്ഷിപ്പുകാരനും വികലാംഗനുമായ ആമ്പക്കാട്ടുകുന്നേൽ ബാബു(53), ഭാര്യ ത്രേസൃകുട്ടി(47) എന്നിവരുടെ പരാതിയിലാണ് സിദ്ദുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ബൈക്കിൽ കല്യാണ മണ്ഡപത്തിലെത്തിയ സിദ്ദുവിനോട് എന്തിനാണ് വന്നതെന്ന് ത്രേസ്യാകുട്ടി ചോദിച്ചെന്നും ഈ സമയം ഇയാൾ പ്രകോപിതനായി ഇവരെ ആക്രമിച്ചെന്നും നൈറ്റി വലിച്ചു കീറുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെ മുച്ചക്രവണ്ടിയിൽ നിന്നും വലിച്ചിറക്കി ദേഹോപദ്രവം ഏൽപ്പിച്ചെന്നും ബാബു പരാതിയിൽ ആരോപിക്കുന്നു. സിദ്ദുവിന്റെ പിതാവിന്റെ കൈവശമിരുന്ന സ്ഥലത്താണ് ഇപ്പോൾ കല്യാണ മണ്ഡപം സ്ഥിതി ചെയ്യുന്നത്. സ്ഥലം പിള്ളയുടെ കൈവശമായിരുന്നപ്പോൾ ഇവിടെ സ്ഥാപിച്ചിരുന്ന ഷിർദ്ദിസായി ബാബയുടെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പിന്നീട് സ്
കൂത്താട്ടുകുളം: സിനിമ നിർമ്മാതാവ് പി.കെ.ആർ പിള്ളയുടെ മകനും നടനുമായ സിദ്ധു ആർ. പിള്ള അടിപിടി കേസിൽ ജയിലിലായി. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് ഇയാൾ അകത്തായത്.
കൂത്താട്ടുകുളത്തെ കല്യാണമണ്ധപം സൂക്ഷിപ്പുകാരനും വികലാംഗനുമായ ആമ്പക്കാട്ടുകുന്നേൽ ബാബു(53), ഭാര്യ ത്രേസൃകുട്ടി(47) എന്നിവരുടെ പരാതിയിലാണ് സിദ്ദുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ബൈക്കിൽ കല്യാണ മണ്ഡപത്തിലെത്തിയ സിദ്ദുവിനോട് എന്തിനാണ് വന്നതെന്ന് ത്രേസ്യാകുട്ടി ചോദിച്ചെന്നും ഈ സമയം ഇയാൾ പ്രകോപിതനായി ഇവരെ ആക്രമിച്ചെന്നും നൈറ്റി വലിച്ചു കീറുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെ മുച്ചക്രവണ്ടിയിൽ നിന്നും വലിച്ചിറക്കി ദേഹോപദ്രവം ഏൽപ്പിച്ചെന്നും ബാബു പരാതിയിൽ ആരോപിക്കുന്നു.
സിദ്ദുവിന്റെ പിതാവിന്റെ കൈവശമിരുന്ന സ്ഥലത്താണ് ഇപ്പോൾ കല്യാണ മണ്ഡപം സ്ഥിതി ചെയ്യുന്നത്. സ്ഥലം പിള്ളയുടെ കൈവശമായിരുന്നപ്പോൾ ഇവിടെ സ്ഥാപിച്ചിരുന്ന ഷിർദ്ദിസായി ബാബയുടെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പിന്നീട് സ്ഥലം വാങ്ങിയവർ ഇവിടെ കെട്ടിടങ്ങൾ നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. ബാബു പി.കെ.ആർ പിള്ളയുടെ വസ്തുക്കൾ നോക്കി നടന്നവരിൽ പ്രധാനിയാണ്.
ഈ പരിചയം വച്ച് ഇവിടെയെത്തിയ സിദ്ദു, സ്ഥലം തങ്ങളുടെ അധികാരത്തിലിരുന്ന കാലത്തേ പോലെ തന്നോട് സംസാരിച്ചെന്നും ഇതിൽ തങ്ങൾ അത്യപ്തി അറിയിച്ചതാണ് ആക്രണത്തിന് കാരണമെന്നുമാണ് ബാബുവിന്റെ വെളിപ്പെടുത്തൽ.
സെക്കന്റ് ഷോ ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച സിദ്ദു ഇപ്പോൾ കൊച്ചിയിലാണ് താമസമെന്നാണ് സൂചന. കൂത്താട്ടുകുളത്തെത്തിയാൽ ഇയാൾ തങ്ങുന്നത് തിരുമാറാടിയിൽ താമസിക്കുന്ന പൊലീസ് കോൺസ്റ്റബിളിനൊപ്പമാണെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം.