- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളെ തുണിപൊക്കി കാണിച്ചില്ലെന്നും പൊതുസ്ഥലത്ത് സ്കൈപ്പിലൂടെ സെക്‌സ് ചാറ്റ് നടത്തിയത് പെൺകുട്ടികൾ കണ്ടതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും പറഞ്ഞ് ശ്രീജിത് രവിയുടെ മേലുള്ള പോക്സോ കുരുക്കഴിക്കാൻ പൊലീസ്; ആദ്യം മുതൽ വിവരങ്ങൾ മറച്ചുവച്ച പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത് മുഖം രക്ഷിക്കാൻ; പെൺകുട്ടികളുടെ മൊഴി നിർണായകമാകും
പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ച് സെൽഫിയെടുത്ത കേസിൽ യുവ നടൻ ശ്രീജിത് രവിയെ രക്ഷിക്കാൻ പൊലീസ് നീക്കമെന്ന് ആരോപണം. നടൻ മനഃപൂർവ്വം പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രകടിപ്പിച്ചതല്ലെന്ന പൊലീസിന്റ വാദമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രീജിത് ആരുമായോ സെക്‌സ് ചാറ്റ് നടത്തുന്ന സമയത്ത് കുട്ടികൾ അതുവഴി കടന്നും വരികയായിരുന്നുന്നാണ് പൊലീസിന്റെ പുതിയ വാദം. സംഭവത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും പൊലീസ് പറയുന്നു. ഇത്തരം വാദങ്ങൾ ഉയർത്തുന്നത് താരസംഘടനയായ അമ്മയിൽ അംഗമായ നടനെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ പൊലീസ് ഉഴപ്പുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് പെൺകുട്ടികളുടെ രക്ഷിതാക്കളും മാതാപിതാക്കളും പറയുന്നത്. നടനോള്ളു മൃദു സമീപനത്തിന് പിന്നിൽ ചില സിനിമാക്കാരായ രാഷ്ട്രീയക്കാരാണെന്നും ഇവർ സംശയിക്കുന്നുണ്ട്. കേസിൽ ശ്രീജിത് രവ
പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ച് സെൽഫിയെടുത്ത കേസിൽ യുവ നടൻ ശ്രീജിത് രവിയെ രക്ഷിക്കാൻ പൊലീസ് നീക്കമെന്ന് ആരോപണം. നടൻ മനഃപൂർവ്വം പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രകടിപ്പിച്ചതല്ലെന്ന പൊലീസിന്റ വാദമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രീജിത് ആരുമായോ സെക്‌സ് ചാറ്റ് നടത്തുന്ന സമയത്ത് കുട്ടികൾ അതുവഴി കടന്നും വരികയായിരുന്നുന്നാണ് പൊലീസിന്റെ പുതിയ വാദം. സംഭവത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും പൊലീസ് പറയുന്നു. ഇത്തരം വാദങ്ങൾ ഉയർത്തുന്നത് താരസംഘടനയായ അമ്മയിൽ അംഗമായ നടനെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ പൊലീസ് ഉഴപ്പുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് പെൺകുട്ടികളുടെ രക്ഷിതാക്കളും മാതാപിതാക്കളും പറയുന്നത്. നടനോള്ളു മൃദു സമീപനത്തിന് പിന്നിൽ ചില സിനിമാക്കാരായ രാഷ്ട്രീയക്കാരാണെന്നും ഇവർ സംശയിക്കുന്നുണ്ട്. കേസിൽ ശ്രീജിത് രവി അറിഞ്ഞുകൊണ്ടല്ല തെറ്റ് ചെയ്തതെന്നും എന്നാൽ ഇത് ന്യായീകരിക്കാൻ സാധിക്കെല്ലെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇന്ന് പെൺകുട്ടികൾ വീണ്ടു തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ശ്രീജിത് രവിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്യും. േേപാക്‌സോ ഉൽപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. എന്നാൽ, സെക്‌സ് ചാറ്റിന്റെയും മറ്റും കഥ പറയുന്നത് നടനെ പോസ്‌കോയിൽ നിന്നും രക്ഷിക്കാനാണെന്നും ആരോപണമുണ്ട്.
സംഭവത്തെകുറിച്ച് ഇപ്പോൾ പൊലീസ് പറയുന്നത് ഇങ്ങനെനെയാണ്: വിജനമായ വഴിയിൽ വച്ചാണ് സംഭവം നടന്നത്. ശ്രീജിത് രവി തന്റെ കാറിലിരുന്ന ഒരാളോട് വീഡിയോ കോൺഫറൻസിലൂടെ സെക്‌സ് ചാറ്റ് നടത്തുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടികൾ അത് വഴി കടന്നു വരികയായിരുന്നു. വീഡിയോ കോൺഫറൻസിൽ നടൻ ആരുമായോ സംസാരിക്കുന്നത് കണ്ടിട്ടാണ് കുട്ടികൾ അവരെ കൂടി ഉൾപ്പെടുത്തി നടൻ സെൽഫിയെടുക്കാൻ ശ്രമിക്കുകയാണോയെന്ന് തെറ്റിദ്ധരിച്ചതാണെന്നുമാണ് ശ്രീജിത് രവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിരത്തുന്ന വാദം. അതേസമയം പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ മനഃപൂർവ്വം പെരുമാറിയില്ലെന്ന് നടൻ പറയുന്നുണ്ടെങ്കിലും പൊതു സ്ഥലത്ത് ഇത്തരം പെരുമാറ്റങ്ങൾ കുറ്റകരമാണെന്നും പൊതു വഴിയായതിനാൽ കുട്ടികൽ കാണാൻ സാധ്യതയുണ്ടെന്നും അറിയുന്ന ആളായതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാൻ സമീപിച്ചപ്പോൾ ആദ്യം മുതൽ വസ്തുതകൾ മറച്ചുവെയ്ക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഓഗസറ്റ് 27നാണ് സംഭവം നടന്നത്. പെൺകുട്ടികളുടെ പരാതി സ്‌കൂൾ പ്രിൻസിപ്പൽ പൊലീസ് സ്‌റ്റേഷനിൽ നൽകിയത് ബുധനാഴച്ചയാണ്. എന്നാൽ ഇക്കാര്യം സ്റ്റേഷനിൽ തിരക്കിയപ്പോൾ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പൊലീസും എസ്‌ഐ ആദംഖാനും പറഞ്ഞത്. മറുനാടൻ മലയാളിയിൽ നിന്നും വിളിച്ചപ്പോഴും സമാനമായ മറുപടായിയിരുന്നു ആദ്യം ലഭിച്ചത്. ഇന്നലെ വീണ്ടും വിളിച്ചപ്പോഴും കേസ് ഇല്ലെന്നാണ് എസ്‌ഐ പറഞ്ഞത്. ശ്രീജിത് രവിയല്ല പ്രതിയെന്ന വിധത്തിലായിരുന്നു ഇവരുടെ സമീപനം. എന്നാൽ കാർ നമ്പർ ശ്രീജിതിന്റേത് ആണെന്ന് വ്യക്തമാകുകയും മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വ്യക്തമാകുകയും ചെയ്തതോടയാണ് നടൻ കുടുങ്ങിയത്.
അതേസമയം പരാതി നൽകിയ പെൺകുട്ടികളുടെ മൊഴിയെടുക്കാൻ ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് നടപടിയും ഏറെ വിമർശനത്തിന് ഇടയാക്കി. കുട്ടികൾ സ്റ്റേഷനിലെത്തിയപ്പോൾ ഒരു പൊലീസുകാരൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. സിനിമാ നടൻ സമൂഹത്തിൽ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാൻ ശ്രമിച്ചാൽ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും ഒറ്റപ്പാലം സബ് ഇൻസ്‌പെക്ടർ ആദംഖാൻ പറഞ്ഞത്.
ഒറ്റപ്പാലം പൊലീസിൽ നിന്നും എസ്‌ഐയിൽ നിന്നും കേസിനെകുറിച്ച് വിശദാംശങ്ങൾ നൽകിയിരുന്നില്ല. തുടർന്ന് ജില്ലയിലെ മറ്റൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന അന്ന് തന്നെ പെൺകുട്ടികൾ നടനെ തിരിച്ചറിഞ്ഞിരുന്നും അപ്പോൾ അവിടെ നിന്നും വണ്ടിയുമായി ശ്രീജിത് പോയെങ്കിലും സ്‌കൂളിലെ വൈസ് പ്രിൻസിപ്പാളിന്റെ ഭർത്താവ് ഇയാളെ കണ്ടിരുന്നു. നടനും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടവുകയും ഇയാൾ ശ്രീജിത്തിന്റെ കഴുത്തിന് പിടിക്കുകയും ചെയ്തിരുന്നു. അപ്പോൾ അവിടെ നിന്നും പോയ ശ്രീജിത്തിന്റെ വണ്ടി നമ്പർ ഇവർ ശ്രദ്ധിക്കുകയും തുടർന്നാണ് പൊലീസിന് പരാതിയും വണ്ടിയുടെ നമ്പറും നൽകിയത്. വാഹനം ശ്രീജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ നേരത്തെ സംഭവത്തിൽ എഫ്‌ഐആർ ഇട്ട പൊലീസ് പക്ഷേ ശ്രീജിത് രവിയെ പ്രതി ചേർക്കുകയോ ഇയാൾക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
വിഷയത്തിൽ പൊലീസ് ഒളിച്ചകളിച്ചപ്പോഴും ചൈൽഡ് ലൈൻ വിഷയത്തിൽ ഇടപെടുക കൂടി ചെയ്തതോടെയാണ് പൊലീസിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായത്. സംഭവത്തിൽ പൊലീസ് ഒളിച്ചുകളിച്ചെങ്കിലും ചൈൽഡ് ലൈൻ ഇടപെട്ടതോടെ നിവൃത്തിയില്ലാതെ നടനെ കസ്റ്റഡിയിൽ എടുത്തതും. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും നൽകിയ പരാതിയിൽ പറയുന്ന വാഹനത്തിന്റെ രജിസ്‌റ്റേഡ് ഉടമ നടനാണെന്ന് അറിഞ്ഞിട്ടും പ്രതിസ്ഥാനത്തു ചേർക്കാതെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസിൽ ഉൾപ്പെട്ട കാർ പിടിച്ചെടുത്തതുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം ലഭിച്ചതിനു ശേഷമാണ് എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്തതെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ് ഇന്നലെ സ്‌കൂളിലെത്തി. ചൈൽഡ് ലൈൻ പ്രതിനിധികൾ വിദ്യാർത്ഥിനികൾക്കു കൗൺസിലിങ് നൽകി. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഇന്നലെ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും കണ്ട് പരാതി ബോധിപ്പിച്ചു. ഇതോടെയാണ് നടപടി വേഗത്തിലായതും നടൻ അറസ്റ്റിലായതും. എന്നാൽ, ഇപ്പോൾ ശ്രീജിത് രവിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്താൽ നടൻ അകത്തു കിടക്കേണ്ടി വരും. ഈ സാഹര്യം ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്തുണ്ടെന്നാണ് ആക്ഷേപം.