- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനല്ല കാറോടിച്ചതെന്ന ശ്രീജിത്ത് രവിയുടെ വാദം പൊളിഞ്ഞത് ടവർ ലൊക്കേഷൻ നോക്കി മൊബൈൽ കണ്ടു പിടിച്ചപ്പോൾ; പെൺകുട്ടിയുടെ ആവശ്യപ്രകാരം സെൽഫിയെടുത്തപ്പോൾ അതിലേ പോയ മറ്റ് പെൺകുട്ടികൾ തെറ്റിദ്ധരിച്ചെന്ന് പുതിയ വാദം
പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിനികളോട് അശ്ലീലമായ വിധതതിൽ പെരുമാറിയെന്ന ആരോപണ വിധേയനായതിന് പൊലീസ് കസ്റ്റഡിയിലെടുത്ത നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. താനല്ലെ കാറോടിച്ചതെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമുള്ള നടന്റെ വാദത്തെ പൊലീസ് ഏതാണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. നടൻ നൽകുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേൽ പോസ്‌കോ നിയമം ചുമത്താനാണ് ഒരുങ്ങുന്നത്. ഇന്ന് വിദ്യാർത്ഥിനികളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തിയാൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്യും. സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്‌നത പ്രദർശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഇന്നലെ ഒറ്റപ്പാലം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യം മാദ്ധ്
പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിനികളോട് അശ്ലീലമായ വിധതതിൽ പെരുമാറിയെന്ന ആരോപണ വിധേയനായതിന് പൊലീസ് കസ്റ്റഡിയിലെടുത്ത നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. താനല്ലെ കാറോടിച്ചതെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമുള്ള നടന്റെ വാദത്തെ പൊലീസ് ഏതാണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. നടൻ നൽകുന്ന വിശദീകരണം തെറ്റാണെന്ന ബോധ്യമായ പൊലീസ് ശ്രീജിത്തിന് മേൽ പോസ്‌കോ നിയമം ചുമത്താനാണ് ഒരുങ്ങുന്നത്. ഇന്ന് വിദ്യാർത്ഥിനികളെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തിയാൽ നടന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്യും.
സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും നഗ്‌നത പ്രദർശിപ്പിച്ചെന്നുമുള്ള പരാതിയിലാണ് ചലച്ചിത്രതാരം ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പളിന്റെ പരാതിയിലാണ് ശ്രീജിത് രവിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നടനെ ഇന്നലെ ഒറ്റപ്പാലം പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യം മാദ്ധ്യമങ്ങളോട് അടക്കം ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ നടന്റെ വാദം പൊലീസ് ചോദ്യം ചെയ്യലിൽ പൊളിയുകയായിരുന്നു. താനല്ല കാറോടിച്ചതെന്ന ശ്രീജിത്ത് രവിയുടെ വാദം ടവർ ലൊക്കേഷൻ നോക്കി മൊബൈൽ കണ്ടു പിടിച്ചപ്പോൾ പൊളിഞ്ഞു.
ഇതോടെ താൻ കാറിൽ വച്ച് ഒരു പെൺകുട്ടിക്ക് സെൽഫി എടുത്ത് അയക്കാൻ ശ്രമിക്കുമ്പോൾ അതുവഴി കടന്നുപോയ സ്‌കൂൾ വിദ്യാർത്ഥിനികൾ തെറ്റിധരിച്ചതാണെന്നും താൻ മനഃപൂർവമായി വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതല്ലെന്നുമാണ് ശ്രീജിത്ത് പുതുതായി വാദിക്കുന്നത്. 15 പെൺകുട്ടികളടങ്ങുന്ന സംഘമാണ് പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത് ഇവരെ വെള്ളിയാഴ്ച സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിന് ശേഷമാകും കേസിൽ അറസ്റ്റ് രേഖപ്പെടുത്തുക.
കഴിഞ്ഞ മാസം 27 ന് രാവിലെ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനികളോട് കാറിലെത്തിയ ഒരാൾ അപമര്യാദയായി പെരുമാറി. നഗ്‌നത പ്രദർശിപ്പിക്കുകയും തുടർന്ന് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മൊബൈലിൽ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. വിദ്യാർത്ഥിനികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി എങ്കിലും ഇയാൾ കാറോടിച്ച് പോയി. വിദ്യാർത്ഥിനികൾ സ്‌കൂൾ പ്രിൻസിപ്പാളിനോട് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.
കണ്ടാലറിയാവുന്ന ഒരാൾ എന്ന് മാത്രമായിരുന്നു കേസിൽ എഫ്‌ഐആർ ഇട്ടിരുന്നത്. കെഎൽ 8 ബിഇ 9054 എന്ന കാറിന്റെ നമ്പർ പരിശോധിച്ചതിൽ നിന്നും കാറ് സിനിമാ നടൻ ശ്രീജിത് രവിയുടേതാണെന്ന് വ്യക്തമായി. സംഭവസമയത്ത് ശ്രീജിത് രവിയുടെ മൊബൈൽ ഫോൺ ലക്കിടി ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് ശ്രീജിത് രവിയാണ് എന്ന വിവരം സ്ഥിരീകരിക്കാൻ അപ്പോഴും പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് രാത്രിയാണ് പല്ലശ്ശേനയിലെ സിനിമാ ലൊക്കേഷനിൽ നിന്നും ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ കാർ നടൻ ശ്രീജിത് രവിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാൾ പെൺകുട്ടികൾക്ക് അരികിൽ നിന്ന് കാർ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. വിദ്യാർത്ഥിനികളുടെ പരാതിയിൽ പൊലീസ് ഇന്ന് മൊഴിയെടുക്കും. ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്ന ഭാഗത്ത് താൻ ചിത്രീകരണത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നും വണ്ടിയുടെ നമ്പർ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യതയെന്നുമാണ് ശ്രീജിത്ത് രവി ആദ്യം വാദിച്ചത്. താൻ മദ്യപിക്കുന്ന ആളല്ലെന്നും കാർ സ്വയമാണ് ഡ്രൈവ് ചെയ്യാറെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.