- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴു ചുരുളഴിയാത്ത നിഗൂഢതകൾ നിറഞ്ഞ് നടൻ ശ്രീനാഥിന്റെ ദുരൂഹ മരണം; ശിക്കാറിന്റെ ഷൂട്ടിംഗിനെത്തിയ താരം എങ്ങനെ മരണത്തെ പുൽകി? സിനിമാ ലോകത്തെ മാഫിയ ബന്ധം പുറത്തുവരുമ്പോൾ ശ്രീനാഥിന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തം; അന്നും ഇന്നും ചെറുവിരൽ അനക്കാതെ താരസംഘടന
കോതമംഗലം: നടി ആക്രമിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രമുഖനടന് ബന്ധമുണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സിനിമയിലെ മാഫിയ ഇടപെടലിനെത്തുടർന്നുള്ള നടൻ ശ്രീനാഥിന്റെ മരണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്നും ആവശ്യം. മോഹൻലാൽ ഫാൻസ് മുൻഭാരവാഹിയും ജനതാദൾ യു സംസ്ഥാന കമ്മറ്റി അംഗവുമായ മനോജ് ഗോപിയാണ് മോഹൻലാൽ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് കോതമംഗലത്ത് നടന്നുവരവെ ഹോട്ടൽ മുറിയിൽ ശ്രീനാഥ് മരണപ്പെട്ടത് സംമ്പന്ധിച്ച്് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്. 2010 ഏപ്രിൽ ഇരുപത്തിമൂന്നാം തീയതി വെളുപ്പിന് കോതമംഗലത്തെ പ്രമുഖ ഹോട്ടൽ മുറിയിലാണ് കഴുത്തിൽ നിന്നും കൈയിൽ നിന്നും രക്തം വാർന്ന നിലയിൽ ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്. ശിക്കാറിൽ അഭിനയിക്കാൻ എത്തിയ ശ്രീനാഥിനെ മറ്റൊരു നടനു വേണ്ടി അണിയറക്കാരിൽ ചിലർ ഭീഷിണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നെന്നും ഇതിനേത്തുടർന്നുള്ള മാനക്കേടും മാനസീക പിരിമുറുക്കവും മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്
കോതമംഗലം: നടി ആക്രമിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രമുഖനടന് ബന്ധമുണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സിനിമയിലെ മാഫിയ ഇടപെടലിനെത്തുടർന്നുള്ള നടൻ ശ്രീനാഥിന്റെ മരണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്നും ആവശ്യം. മോഹൻലാൽ ഫാൻസ് മുൻഭാരവാഹിയും ജനതാദൾ യു സംസ്ഥാന കമ്മറ്റി അംഗവുമായ മനോജ് ഗോപിയാണ് മോഹൻലാൽ ചിത്രമായ ശിക്കാറിന്റെ ഷൂട്ടിങ് കോതമംഗലത്ത് നടന്നുവരവെ ഹോട്ടൽ മുറിയിൽ ശ്രീനാഥ് മരണപ്പെട്ടത് സംമ്പന്ധിച്ച്് അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്.
2010 ഏപ്രിൽ ഇരുപത്തിമൂന്നാം തീയതി വെളുപ്പിന് കോതമംഗലത്തെ പ്രമുഖ ഹോട്ടൽ മുറിയിലാണ് കഴുത്തിൽ നിന്നും കൈയിൽ നിന്നും രക്തം വാർന്ന നിലയിൽ ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്. ശിക്കാറിൽ അഭിനയിക്കാൻ എത്തിയ ശ്രീനാഥിനെ മറ്റൊരു നടനു വേണ്ടി അണിയറക്കാരിൽ ചിലർ ഭീഷിണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നെന്നും ഇതിനേത്തുടർന്നുള്ള മാനക്കേടും മാനസീക പിരിമുറുക്കവും മൂലം ശ്രീനാഥ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.
ശ്രീനാഥിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മരണശേഷം ഇത്തരത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.പൊലീസ് അന്വഷണത്തിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ശ്രീനാഥിന്റെ മരണം ആത്മഹത്യയാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ഇദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുന്നതിനോ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് തയ്യാറായില്ലെന്നും ഇത് ഒരുജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവരെ രക്ഷിക്കുന്നതിനായിരുന്നെന്നുമാണ് താനുൾപ്പടെ ഉൾപ്പടെ ശ്രീനാഥിന്റെ വേർപാടിൽ വേദനിക്കുന്നവർ മനസ്സിലാക്കുന്നതെന്നും അതിനാലാണ് ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും മനോജ് ഗോപി മറുനാടനോട് വ്യക്തമാക്കി.
ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ തയ്യാറാവാത്ത താര സംഘടന തയ്യാറായില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും അന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു.ഇന്ന് നടി ആക്രമിച്ച വിഷയത്തിലും നടന്മാരിൽ ചിർക്കുണ്ടായ ദുരനുഭവങ്ങളിലും ഈ സംഘടന തുടരുന്ന നയം ഇത് തന്നെയാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി കൂടി ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ മാഫീയ ബന്ധങ്ങൾ വെളിച്ചിത്തുകൊണ്ടുവരണമെന്നാണ് മനോജിന്റെയും കൂട്ടരുടേയും ആവശ്യം.
ശ്രീനാഥിന്റെ കുടംമ്പവുമായി ആലോചിച്ച് ഇക്കാര്യത്തിൽ നിയമനടപടിയെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ഏറെ സിമമാക്കാരുമായി അടുത്ത് ബന്ധമുള്ള മനോജ് അറിയിച്ചു.