തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ അച്ഛൻ കെ. വാസുദേവൻ നായർ അന്തരിച്ചു. സുരാജ് വെഞ്ഞാറമൂട് തന്നെയാണ് അച്ഛന്റെ മരണ വിവരം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ ഒരുമണിക്കാണ് മരിച്ചത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സുരാജ് വിവരം പങ്കുവെച്ചത്.

സുഹൃത്തുക്കളെ എന്റെ അച്ഛൻ ശ്രീ കെ. വാസുദേവൻ നായർ (78) ഇന്ന് രാത്രി ഒരു മണിക്ക് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം എല്ലാവരെയും ദുഃഖത്തോടെ അറിയിക്കുന്നു. മരണാനന്തര കർമ്മം ഞാറാഴ്‌ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടിൽ വെച്ച് നടക്കുന്നതാണെന്നും സുരാജ് വെഞ്ഞാറമൂട് കുറിച്ചു.