- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയ വിജയിനെ വളഞ്ഞ് ജനക്കൂട്ടം; മറ്റുള്ളവർക്കുണ്ടായ ബുദ്ധിമുട്ടിൽ കൈകൂപ്പി ക്ഷമ ചോദിച്ചു താരം; വീഡിയോ സൈബറിടത്തിൽ വൈറൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പു നടക്കുകയാണ്. വോട്ടു ചെയ്യാൻ എല്ലാത്തവണയും എത്താറുള്ള നടൻ വിജയ് ഇക്കുറിയും വോട്ടു ചെയ്യാനെത്തി. വോട്ട് ചെയ്യാനെത്തിയ വിജയ് യെ വളഞ്ഞ് മാധ്യമങ്ങളും ആരാധകരുമെത്തി. ആളുകൾ കൂടിയപ്പോൾ ഉണ്ടായ തിരക്കിൽ എല്ലാവരോടും താരം ക്ഷമ ചോദിക്കുകയും ചെയ്തു. താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുൾപ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഉടൻ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.
വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും നിമിഷ നേരം കൊണ്ട് വൈറലാകുകയാണ്. വോട്ട് ചെയ്യുന്ന വിജയ്യുടെ ചിത്രങ്ങളും ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. വിജയ്യുടെ ഫാൻസ് അസോസിയേഷനും 'വിജയ് മക്കൾ ഇയക്കം' എന്ന പേരിൽ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
നേരത്തെ താരത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ 'ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. വിജയ്യുടെ മാതാപിതാക്കൾ തന്നെയായിരുന്നു പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നത്. എന്നാൽ തന്റെ പേരിൽ പാർട്ടി രൂപീകരിച്ചതിനെതിരെ വിജയ് കേസ് ഫയൽ ചെയ്തതോടെ പാർട്ടി പിരിച്ചുവിടുകയായിരുന്നു.
അതിനു ശേഷം ആദ്യമായിട്ടാണ് തന്റെ ആരാധക കൂട്ടായ്മയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് അനുമതി നൽകിയത്. 'ബീസ്റ്റ്' ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന സിനിമയിൽ പൂജ ഹെഗ്ഡേയാണ് നായിക.
ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ 'അറബിക് കുത്ത്' യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിങ് 2വിൽ തുടരുകയാണ്. 53 മില്യൺ കാഴ്ചക്കാരാണ് ഇതുവരെ പാട്ട് കണ്ടത്. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ്.