കൊച്ചി: മീ ടു എന്താണെന്ന് അറിയില്ലെന്നും ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാൽ ആ സ്ത്രിയോട് ചോദിക്കുമെന്നും നടൻ വിനായകൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് നടൻ വിനായകൻ വിവാദ പരാമർശങ്ങൾ നടത്തിയത്. വലിയ വിവാദങ്ങൾക്കാണ് പരാമർശം വഴിവച്ചിരിക്കുന്നത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. വിനായകനെ കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ഡോ. എസ്. ശാരദക്കുട്ടി. വിനായകൻ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു.

'എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് വേറെ ആർക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും.ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി ഉൾപ്പടെയുള്ള വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തി.

'ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെള്ളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.', എന്നാണ് ശാരദക്കുട്ടി കുറിച്ചത്.

വിനായകന്റെ പ്രസ്താവനയ്ക്ക് എതിരെ എന്തുകൊണ്ടാണ് ഡബ്ല്യുസിസി അടക്കമുള്ളവർ പ്രതികരിക്കാത്തത് എന്ന് നടൻ ഹരീഷ് പേരടി ചോദിക്കുന്നു. പുരോഗമന വാദികളും എന്തൊകൊണ്ടാണ് പ്രതികരിക്കാത്തത്. വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഹരീഷ് പേരടി എഴുതുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും...അത് അവൻ ഇനിയും ആവർത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു...ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പൊലീസുമില്ല...അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്‌സാന്ദ ബാഭ...

ആണധികാര ലൈംഗിക വീരസ്യം: കെ.സുനിൽകുമാർ

ഒരു സ്വയം പ്രഖ്യാപിത വീരനായകന്റെ മാനസികാവസ്ഥയിലാണ് വിനായകൻ എന്ന നടൻ തന്റെ ആണധികാര ലൈംഗിക വീരസ്യം പത്രക്കാർക്ക് മുന്നിൽ വിളമ്പിയത്. പത്ത് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാം അങ്ങോട്ട് ചോദിച്ചിട്ടായിരുന്നു എന്നുമാണ് അയാൾ വീമ്പടിച്ചത്. അതാണ് 'മീ ടൂ' എങ്കിൽ ഇനിയും സ്ത്രീകളോട് ചോദിക്കുമെന്നും പറയാൻ മടിച്ചില്ല.

പുരോഗമന - ഇടത് വേദികളിലെ കീഴാള അലങ്കാരമാണ് വിനായകൻ. 'പട' സിനിമയിലെ മാവോയിസ്റ്റ് വിപ്‌ളവകാരി. ഒരുത്തീ സിനിമയിൽ പോരാടുന്ന സ്ത്രീക്ക് പിന്തുണ നൽകുന്ന പൊലീസ് ഓഫീസർ.

ആണധികാര വ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള 'ഒരുത്തീ' എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രസ് മീറ്റ് എന്നതാണ് കൗതുകകരം. അയാളെ തിരുത്താൻ ആ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നവ്യ നായരോ സിനിമ സംവിധാനം ചെയ്ത വി കെ പ്രകാശോ തിരക്കഥകൃത്തോ തയ്യാറായില്ല. അവരും അയാളുടെ സ്ത്രീവിരുദ്ധ വെർബൽ റേപ്പിൽ ആവേശം കൊണ്ട് ചിരിക്കുകയായിരുന്നോ സ്ത്രീയുടെ പോരാട്ടത്തെ ചിത്രീകരിച്ച 'ഒരുത്തീ' എത്ര വേഗമാണ് കെട്ടുപോയത്

എന്തിനേറെ മുന്നിലിരുന്ന സ്ത്രീ ജേണലിസ്റ്റിനോടും ചോദിക്കുമെന്ന് പറഞ്ഞപ്പോൾ ഒപ്പമിരുന്ന മാധ്യമ പുരുഷ കേസരിമാരും ആസ്വദിച്ച് ചിരിച്ചുവെന്ന് വേണം കരുതാൻ. ഒരാളും ഈ വെർബൽ റേപ് അവസാനിപ്പിക്കൂ എന്ന് പറഞ്ഞില്ല. അപമാനിതയായി ഒപ്പമിരുന്ന് ഉരുകിയ സഹപ്രവർത്തകക്ക് വേണ്ടി ഒരു ചോദ്യം ചോദിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാധ്യമ പ്രവർത്തനം പതിച്ചുവോ

എത് റേപ്പിസ്റ്റിനും സ്ത്രീകൾക്കെതിരെ എന്തും വിളിച്ചുപറയാൻ നൽകിയ രീിലെി േആയാണ് കേട്ടിരുന്നവരുടെ കൂട്ടച്ചിരി മാറിയത്. വിനായകന്റെ വഷളത്തത്തോളം തന്നെ അശ്ശീലമാണത്.


തൊഴിലിടങ്ങളിൽ പരാതി പരിഹാര കമ്മറ്റി മാത്രം പോരാ: പ്രേംലാൽ, സംവിധായകൻ

ലൈംഗികതയുമായി ബന്ധപ്പെട്ട്, സ്ത്രീവിരുദ്ധതയിൽ കുതിർന്നു ചീഞ്ഞളിഞ്ഞ ചില പൊതുബോധങ്ങളെയും പുരുഷന്റെ 'ധീരതാ'സങ്കല്പങ്ങളെയും ഹൃദയത്തിലേറ്റി അത് ഫയങ്കര 'ഓപ്പൺ മൈൻഡഡ്‌നെസ്' ആണെന്നു ധരിച്ചുവശാവുന്ന പല വിവരദോഷികളിൽ ഒരാളാകുന്നു, വിനായകൻ.

അപ്പിയിടാൻ മുട്ടിയാലുടൻ കക്കൂസിന്റെ വാതിൽ തുറക്കുന്ന ലാഘവത്തോടെ, ലൈംഗികേച്ഛ ഉണ്ടായാലുടൻ മുന്നിൽ കാണുന്ന ഏതു സ്ത്രീയോടും ' Can I have sex with you' എന്നു ചോദിക്കാൻ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നു വിശ്വസിക്കുന്ന ഞരമ്പുരോഗികൾക്കെതിരെ തൊഴിലിടങ്ങളിൽ പരാതി പരിഹാര കമ്മറ്റി മാത്രം പോരാ മനോരോഗ ചികിത്സയും ലഭ്യമാക്കേണ്ടതാണ്.

ലൈംഗികത സാദ്ധ്യമാകുന്നത് അതിലേർപ്പെടുന്ന രണ്ടുപേർക്കുമിടയിൽ സംഭവിക്കുന്ന സംവേദനാത്മകമായ ഒരു പരസ്പരതാല്പര്യത്തിൽ നിന്നാണ്. അതാകട്ടെ വാക്കിലൂടെയോ നോട്ടത്തിലൂടെയോ ശരീരഭാഷയിലൂടെയോ ഒക്കെ വിനിമയം ചെയ്യപ്പെടുന്ന ഒന്നുമാണ്. അത് മനസ്സിലാക്കിയെടുക്കാനുള്ള വകതിരിവില്ലാത്തവനും കന്നിമാസത്തിലെ പട്ടിയും തമ്മിൽ ചിന്താപരമായി വലിയ വ്യത്യാസമൊന്നുമില്ല. അങ്ങനെയുള്ളവരായിരുന്നു ഈ ലോകത്ത് ബഹുഭൂരിപക്ഷവുമെങ്കിൽ രാവിലെ ബസ്സിൽ കയറി ജോലിക്കു പോയി വൈകീട്ട് മാർക്കറ്റിൽ നിന്ന് സാധനങ്ങളും വാങ്ങിച്ച് വീട്ടിലെത്തുന്നതിനിടയിൽ ഒരു സ്ത്രീ മിനിമം നൂറുവട്ടം 'No... I am not interested' എന്ന് അത്രയും വിനായകന്മാരോട് മറുപടി പറയേണ്ടി വന്നേനെ.

ആ പത്രസമ്മേളനത്തിൽ തന്റെ ജോലി ചെയ്യാൻ വന്ന ഒരു വനിതാ മാധ്യമപ്രവർത്തകയോട് 'തന്നോട് സെക്‌സിന് താല്പര്യം തോന്നിയാൽ അത് തന്നോട് പറയും.... ചോദിച്ചാലല്ലേ കിട്ടുകയുള്ളൂ' എന്നൊക്കെ പറഞ്ഞ ഊളത്തരത്തോട് അഥവാ വിനായകത്തരത്തോട് 'അതർഹിക്കുന്ന' തരത്തിലുള്ള ഒരു മറുപടി നല്കാൻ അവിടെയുണ്ടായിരുന്ന ആണും പെണ്ണുമായ മാധ്യമപ്രവർത്തകരിലാർക്കും കഴിഞ്ഞില്ല എന്നത് ഖേദകരം.