- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാതെ കബളിപ്പിച്ചു സിനിമാതാരം വിനീത് തട്ടിൽ ഡേവിഡ്; പണംചോദിച്ചു വീട്ടിൽ എത്തിയപ്പോൾ തർക്കം; പിന്നാലെ വടിവാൾ കൊണ്ട് അലക്‌സിനെ വെട്ടി വിനീത്; അയ്യപ്പനും കോശിയും സിനിമയിലെ തല്ലുകൊള്ളി താരം വധശ്രമ കേസിൽ അറസ്റ്റിൽ
തൃശ്ശൂർ: സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. വധശ്രമ കേസിലാണ് അറസ്റ്റിലായിരിക്കുന്നത്. തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്.
അലക്‌സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്‌സ് വിനീതിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്‌സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്‌സിന്റെ കൈക്ക് പരുക്കേറ്റു. പരിക്കേറ്റ അലക്‌സ് ചികിത്സയിൽ കഴിയുകയാണ്.
അലക്‌സിൽ നിന്നും വിനീത് പണം കടം വാങ്ങിയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അന്തിക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയും സിനിമയിലും അയ്യപ്പൻ നായരിൽ നിന്നും തല്ലുവാങ്ങുന്ന വില്ലൻ വേഷത്തിലായിരുന്നു വിനീത് തട്ടിൽ ഡേവിഡ് അഭിനയിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ