കോഴിക്കോട്: ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ കോവൂർ എംഎൽഎ റോഡിൽ എംസി നിവാസിൽ പി.കെ.അമ്മാളു (82) അന്തരിച്ചു. മെഡിക്കൽ കോളജിലെ മുൻജീവനക്കാരിയായിരുന്നു.

പരേതനായ എം.സി.ഉണ്ണിയാണ് ഭർത്താവ് (മെഡി.കോളജ് മുൻ ജീവനക്കാരൻ). മറ്റു മക്കൾ: എം.സി.ശിവദാസ് (റിട്ട. ഐഒസി) , എം.സി. മനോജ് കുമാർ (അഭിഭാഷകൻ). മരുമക്കൾ: പി. വിജയകുമാരി, കെ.യു. ശ്രീലത, എസ്. ദേവയാനി.

സംസ്‌ക്കാരം നടത്തി. സഞ്ചയനം 14ന്