- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: നാമ നിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രതിഷേധവുമായി വിശാൽ. ആർ കെ നഗറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിന് മുന്നിൽ വിശാലും അനുയായികളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കമ്മീഷൻ ഓഫിസിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ പൊലീസ് എത്തി വിശാലിനെയും അനുയായികളെയും കസ്റ്റഡിയിൽ എടുത്തു. തന്നെ പിന്തുണച്ചവരെ ഭീഷണി പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് വിശാൽ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാൽ പ്രത്യക്ഷപ്പെട്ടത്. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുണഅടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ നാമ നിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
ചെന്നൈ: നാമ നിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രതിഷേധവുമായി വിശാൽ. ആർ കെ നഗറിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിന് മുന്നിൽ വിശാലും അനുയായികളും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കമ്മീഷൻ ഓഫിസിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ പൊലീസ് എത്തി വിശാലിനെയും അനുയായികളെയും കസ്റ്റഡിയിൽ എടുത്തു.
തന്നെ പിന്തുണച്ചവരെ ഭീഷണി പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് വിശാൽ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാൽ പ്രത്യക്ഷപ്പെട്ടത്. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിൽ പിഴവുണഅടെന്ന് ചൂണ്ടിക്കാട്ടിയാണ് വിശാലിന്റെ നാമ നിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
Next Story