- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി ജയിലിൽ നിന്നും ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ ലഭിച്ചു; സെല്ലിൽ ഒളിഞ്ഞിരുന്ന് ഫോൺ ചെയ്യുന്ന സുനിക്കൊപ്പം ജിൻസണും; ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും; കേസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ആലുവ പൊലീസ് ക്ലബ്ബിൽ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് സുനി ഫോൺചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിൻസണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോൺ ചെയ്യുന്നതിന് സഹതടവുകാർ സാക്ഷിയാണെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസ് അന്വേഷണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് പുറത്തുവന്നത്. സുനി ഫോൺചെയ്യുന്നത് കണ്ടെന്ന് ജിൻസൺ പൊലീസിന് മൊഴി നൽകിയിരുന്നു. സുനി സെല്ലിൽ ഒളിഞ്ഞിരുന്ന് ഫോൺ ചെയ്യുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കാക്കനാട് സബ് ജയിലിലെ പരിശോധന കഴിഞ്ഞ് അന്വേഷണ സംഘം മടങ്ങി. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പൾസർ സുനിയുടെ ഫോൺ വിളി ദൃശ്യങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് നിഗമനം. കളമശേരി സിഐ ഇൻഫോപാർക്ക് സിഎ എന്നിവരുടെ നേതൃത്വത്തില് നടത്തിയ ശാസ്ത്രീയ ദൃശ്യങ്ങൾ ലഭിച്ചത്. ജയിലിലെ സിസിടിവിയും സന്ദർശക രജിസ്റ്ററും സംഘം പരിശോധിച്ചിരുന്നു. സുനി കഴിഞ്ഞിരുന്ന സെല്ലിലും പൊലീസ് പരിശോധന നടത്തി. സുനിയുട
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഫോൺ ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് സുനി ഫോൺചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിൻസണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോൺ ചെയ്യുന്നതിന് സഹതടവുകാർ സാക്ഷിയാണെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസ് അന്വേഷണത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് പുറത്തുവന്നത്. സുനി ഫോൺചെയ്യുന്നത് കണ്ടെന്ന് ജിൻസൺ പൊലീസിന് മൊഴി നൽകിയിരുന്നു. സുനി സെല്ലിൽ ഒളിഞ്ഞിരുന്ന് ഫോൺ ചെയ്യുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കാക്കനാട് സബ് ജയിലിലെ പരിശോധന കഴിഞ്ഞ് അന്വേഷണ സംഘം മടങ്ങി. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പൾസർ സുനിയുടെ ഫോൺ വിളി ദൃശ്യങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് നിഗമനം.
കളമശേരി സിഐ ഇൻഫോപാർക്ക് സിഎ എന്നിവരുടെ നേതൃത്വത്തില് നടത്തിയ ശാസ്ത്രീയ ദൃശ്യങ്ങൾ ലഭിച്ചത്. ജയിലിലെ സിസിടിവിയും സന്ദർശക രജിസ്റ്ററും സംഘം പരിശോധിച്ചിരുന്നു. സുനി കഴിഞ്ഞിരുന്ന സെല്ലിലും പൊലീസ് പരിശോധന നടത്തി. സുനിയുടെ അഭിഭാഷകൻ പ്രദീഷ് ചാക്കോ നിരവധി തവണ ജയിലിൽ എത്തിയതായി ജയിൽ രേഖകൾ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇയാളെ ഏൽപ്പിച്ചെന്നായിരുന്നു സുനി നേരത്തെ പറഞ്ഞിരുന്നത്.
സുനി ജയിലിൽ നിന്നും ദിലീപിന്റെ സുഹൃത്തും സവിധായകനുമായ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തതായി കണ്ടെത്തിയിരുന്നു. കാക്കനാട് സബ് ജയിലിൽ തടവിൽ കഴിയുന്ന സുനിൽ കുമാർ മൂന്ന് തവണ നാദിർഷയെ ബന്ധപ്പെട്ടതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പൾസർ സുനിക്കും ജിൻസനുമടക്കം ഏഴ് പേർക്കെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിഷ്ണു, സനൽ, സനിൽ, വിപിൻലാൽ, സനിൽകുമാർ, ജിൻസൺ, മഹേഷ് എന്നിവർക്കെതിരെയാണ് കേസ്. സുനിക്കൊപ്പം പലകാലഘട്ടത്തിൽ ജയിലിൽ കഴിഞ്ഞവരാണ് മഹേഷ് ഒഴികെയുള്ള ആറു പേരും. തടവുകാരനല്ലാത്ത മഹേഷാണ് സുനിക്ക് ജയിലിൽ ഫോൺ എത്തിച്ചത്.
അതേസമയം നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്നു. ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ആലുവ എസ്‌പി എ.വി ജോർജ്, സി.ഐ ബൈജു പൗലോസ് എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേസിൽ ആരോപണ വിധേയരായ നടനെയടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച അനുമതി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
നിലവിൽ കേസിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നതെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞിരുന്നു. വേണ്ടിവന്നാൽ അന്വേഷണ സംഘത്തെ വിപുലീകരിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ബി സന്ധ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടക്കം മുതൽ തന്നെ നല്ല രീതിയിലാണ് പോകുന്നതെന്നും, എന്നാൽ അന്വേഷണം എത്രദിവസം നീളുമെന്നത് പറയാനാകില്ലെന്നും ബി സന്ധ്യ പ്രതികരിച്ചു. കേസന്വേഷണം ശരിയായ ദിശയിലല്ല എന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു സന്ധ്യയുടെ പ്രതികരണം.