- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് ഇപ്പോൾ തിരക്കുന്നത് ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ; താരത്തിന്റെ സുഹൃത്തുക്കളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും; ക്വട്ടേഷന് കാരണം റിയൽ എസ്റ്റേറ്റിലെ തർക്കങ്ങളെന്ന കാര്യം ഉറപ്പിക്കാനാകാതെ കുഴങ്ങി അന്വേഷണ സംഘം; അന്വേഷണം നീട്ടിക്കൊണ്ടു പോയി വിഷയം തണുപ്പിക്കാൻ ഉന്നത നിർദ്ദേശം
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. ഇടക്കാലം കൊണ്ട് സജീവമായി നിന്ന അന്വേഷണം ഇപ്പോൾ കീഴ്‌മേൽ മറയുന്ന അവസ്ഥയാണുള്ളത്. ഇതിന് കാരണം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന വിധത്തിൽ ലഭിച്ച ഉന്നത നിർദ്ദേശമാണ്. കേസുമായി ആരോപണ വിധേയരായ ആളുകളെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ചോദ്യം ചെയ്തു അന്വേഷണം വിഷയം തണുക്കും വരെ നീട്ടിക്കൊണ്ടു പോകാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ഇരയ്‌ക്കൊപ്പമാണെന്ന ധ്വനി പൊതുസമൂഹത്തിൽ സൃഷ്ടിക്കുക എന്നതാണ് തന്ത്രം. അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിധേയനായത് വഴി ദിലീപിനും മറ്റുമുണ്ടായ ക്ഷീണം പരിഹരിക്കുക എന്നതുമാണ് ഈ തന്ത്രത്തിന് പിന്നിൽ. ഈ നീക്കത്തിന്റെ ഭാഗമായി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിനിമാമേഖലയുമായി ബന്ധമുള്ള മറ്റുള്ളവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുകയാണ്. ആരോപണവ
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം. ഇടക്കാലം കൊണ്ട് സജീവമായി നിന്ന അന്വേഷണം ഇപ്പോൾ കീഴ്‌മേൽ മറയുന്ന അവസ്ഥയാണുള്ളത്. ഇതിന് കാരണം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന വിധത്തിൽ ലഭിച്ച ഉന്നത നിർദ്ദേശമാണ്. കേസുമായി ആരോപണ വിധേയരായ ആളുകളെ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ചോദ്യം ചെയ്തു അന്വേഷണം വിഷയം തണുക്കും വരെ നീട്ടിക്കൊണ്ടു പോകാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ഇരയ്‌ക്കൊപ്പമാണെന്ന ധ്വനി പൊതുസമൂഹത്തിൽ സൃഷ്ടിക്കുക എന്നതാണ് തന്ത്രം. അതേസമയം തന്നെ ചോദ്യം ചെയ്യലിന് വിധേയനായത് വഴി ദിലീപിനും മറ്റുമുണ്ടായ ക്ഷീണം പരിഹരിക്കുക എന്നതുമാണ് ഈ തന്ത്രത്തിന് പിന്നിൽ.
ഈ നീക്കത്തിന്റെ ഭാഗമായി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിനിമാമേഖലയുമായി ബന്ധമുള്ള മറ്റുള്ളവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുകയാണ്. ആരോപണവിധേയനായ നടൻ ദിലീപിന്റെ സുഹൃത്തുക്കളടക്കം പലരേയും ചോദ്യംചെയ്യാനാണ് നീക്കം. ദിലീപുമായി അടുത്തബന്ധമുള്ള കണ്ണൂരിലെ തിയേറ്റർ ഉടമയെ ശനിയാഴ്ച ആലുവാ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇയാൾ ഒട്ടേറെത്തവണ ദിലീപുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നാണ് പൊലീസന്വേഷണത്തിൽ കണ്ടെത്തിയത്. നടി ആക്രമിക്കപ്പെട്ട കാലയളവിലെ ദിലീപിന്റെ ഫോൺവിളികളെല്ലാം പൊലീസ് വീണ്ടും അന്വേഷിച്ചേക്കും.
ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖങ്ങളും വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സിനിമാരംഗത്ത് ഒതുക്കപ്പെട്ടെന്നും ഇതിനുപിന്നിൽ ചിലരുടെ പ്രവർത്തനങ്ങളുണ്ടായിരുന്നെന്നും നടി ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഈ പ്രശ്‌നമാണോ ക്വട്ടേഷന് കാരണമായതെന്നാണ് നിർദ്ദേശം. കേസന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും പൊലീസ് കൂടുതൽ പരിശോധനകൾക്ക് ശ്രമിക്കുന്നതായാണ് സൂചന.
നേരത്തേ, ദിലീപിനെയും നാദിർഷയെയും പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തപ്പോഴും റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് പൊലീസിന് നിർണായകവിവരങ്ങൾ ലഭിച്ചിരുന്നു. അതേസമയം ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയേയും സഹതടവുകാരെയും കാക്കനാട് ജയിലിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പൾസർ സുനിക്കു ജയിലിൽവച്ചു കത്തെഴുതി നൽകിയ വിപിൻലാൽ, ജയിലിൽ ഫോൺ ഉപയോഗിച്ച മേസ്തിരി സുനിൽ എന്നിവരെയാണു പൊലീസ് സംഘം കാക്കനാട് ജയിലിൽ എത്തിച്ചത്.
ഫോൺ ഉപയോഗിച്ച ജയിലിലെ സി ബ്ലോക്കിലും പരിസരത്തും ഇവരുമായി തെളിവെടുപ്പ് നടത്തി. മേസ്തിരി സുനിൽ ജയിലിന് അകത്തും പുറത്തും ഇതേ ഫോൺ ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജയിൽ അധികൃതരും പൾസർ സുനിലും ഭീഷണിപ്പെടുത്തിയിട്ടാണു താൻ കത്തെഴുതിയതെന്നായിരുന്നു വിപിൻലാൽ കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ പൾസർ സുനി നാദിർഷയെ ഫോൺ ചെയ്തതിനും സഹായം ആവശ്യപ്പെട്ടു കത്തെഴുതിയതിനും പിന്നിലെ ഗൂഢാലോചന വ്യക്തമായിട്ടില്ല.
വിപിൻലാലിനെയും സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും ഇതുസംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഫോൺ ഉപയോഗം പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നാദിർഷയെയും ദിലീപിന്റെ മാനേജൻ അപ്പുണ്ണിയെയുമാണ് വിളിച്ചതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ഫോൺവിളി ഗൂഢാലോചനക്കാണോ ബ്ലാക്ക്മെയിലിംഗിനാണോ എന്നതാണ് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച മൊഴികൾ പരസ്പര വിരുദ്ധമാണ്.
ജയിലിൽ നിന്ന് എഴുതിയ കത്ത് ഗൂഢാലോചനക്കുള്ള തെളിവാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കേസിൽ ഫോൺവിളി നിർണായകമായതിനാൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയതിന് ശേഷമെ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കുയുള്ളു. അതേസമയം, ആരോപണ വിധേയരുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കൽ തുടരും. നേരത്തെ ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ സിനിമാ രംഗത്തെ ചിലരെ കൂടി പൊലീസ് മൊഴിയെടുക്കലിനായി വിളിച്ചുവരുത്തിയേക്കും.
ഫോൺ വിളി കേസിലെ അന്വേഷണം പൂർത്തിയായാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും വിലയിരുത്തും. പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സുനിയെയും സഹതടവുകാരായ മറ്റ് പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കും. അന്വേഷണം ഏറെക്കുറെ പൂർത്തിയായതിനാൽ കൂടുതൽ ദിവസം പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടില്ല.