കൊച്ചി: നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി, ആലുവ പൊലീസ് ക്ലബിൽ എത്തിയത് അതീവ നാടകീയമായി. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ക്ലബിൽ പ്രവേശിക്കാൻ 'ഡ്യൂപ്പി'നെയാണ്, അപ്പുണ്ണി നിയോഗിച്ചത്.

അപ്പുണ്ണി രാവിലെ പൊലീസ് ക്ലബിൽ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വൻ മാധ്യമപടയാണ് ഇവിടെ തമ്പടിച്ചിരുന്നത്. 10.45ഓടെ ഒരാൾ പൊലീസ് ക്ലബിന്റെ പ്രധാന കവാടത്തിൽ കാറിൽ വന്നിറങ്ങി. അപ്പുണ്ണിയാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അതെ, എന്ന മറുപടിയാണ് അയാൾ നൽകിയത്.

എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും പ്രതികരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെയാണ് തങ്ങൾ സംസാരിച്ചതും ക്യാമറയിൽ പകർത്തിയതും അപ്പുണ്ണിയുടെ ഡ്യൂപ്പിനെയാണെന്ന് മാധ്യമങ്ങൾക്ക് മനസിലായത്.

ഈ സമയം യഥാർഥ അപ്പുണ്ണി മറ്റൊരു കാറിൽ പൊലീസ് ക്ലബിന് മുന്നിലിറങ്ങുകയായിരുന്നു. തുടർന്ന് മാധ്യമങ്ങൾ അപ്പുണ്ണിയുടെ പിന്നാലെ. കേസിൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് അപ്പുണ്ണി പൊലീസുകാർക്കൊപ്പം ക്ലബിനുള്ളിലേക്ക് പോകുകയും ചെയ്തു.

രണ്ടാഴ്ചയായി അപ്പുണ്ണി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനൽകാൻ ഹാജരാകാനാണ് നിർദ്ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിർണായക വിവരങ്ങൾ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചാൽ അപ്പുണ്ണിയെ പ്രതിചേർക്കും.

ഒന്നാം പ്രതിയായ പൾസർ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിർണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോൺ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന. ഒന്നാം പ്രതിയായ പൾസർ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിർണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോൺ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനൽകാൻ ഹാജരാകാനാണ് നിർദ്ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിർണായക വിവരങ്ങൾ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ ലഭിച്ചാൽ അപ്പുണ്ണിയെ പ്രതിചേർക്കും.

അതേസമയം സംഭവം നടന്ന ദിവസം കാവ്യ മാധവനും റിമി ടോമിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം സിനിമാ മേഖലയിലെ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യുന്നതിനുള്ള പുതിയ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

കേസിൽ കൂടുതൽ താരങ്ങളെ ഉടൻ ചോദ്യംചെയ്തേക്കും. നടിയെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചേക്കുമെന്ന് ചിലതാരങ്ങൾക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയതായാണ് വിവരം.

ദിലീപുമായി സൗഹൃദമുള്ളവരും അല്ലാത്തതുമായ ചില താരങ്ങൾ ഇതിലുണ്ട്. ഇവരെ ഉടൻ ചോദ്യംചെയ്ത് നിർണായകവിവരങ്ങൾ ശേഖരിക്കും. ദിലീപും നടിയും തമ്മിലുള്ള അകൽച്ച സിനിമാരംഗത്തുള്ളവർക്ക് നേരത്തേ അറിയാമായിരുന്നു. പ്രശ്നത്തിൽ താരങ്ങളിൽ ചിലർ ഇടപെട്ടിരുന്നു.

താരസംഘടന 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യംചെയ്തത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ദിലീപ് അറസ്റ്റിലാകുന്നതിനുമുമ്പുനടന്ന 'അമ്മ'യുടെ യോഗത്തിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവർ ആരൊക്കെയാണെന്ന് പൊലീസ് ബാബുവിനോട് ചോദിച്ചതായാണ് സൂചന. യോഗത്തിന്റെ വിശദാംശങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രകടമായ ശത്രുതയുടെ തുടക്കം 'അമ്മ'യുടെ സ്റ്റേജ് ഷോ പരിശീലനത്തിനിടെയാണെന്ന് കണ്ടെത്തിയിരുന്നു. ദിലീപിന്റെ മിക്ക സ്റ്റേജ് ഷോകളുടെയും സംഘാടകനായിരുന്ന ഇടവേള ബാബുവിന് ഇവർ തമ്മിലുള്ള അകൽച്ചയുടെ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന നിഗമനത്തിലാണ് പൊലീസ്.