- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധരാത്രി വരെ പൊലീസുകാർ യോഗം ചേർന്നത് വമ്പന്മാരെ എങ്ങനെ രക്ഷിക്കുമെന്ന് കണ്ടെത്താൻ? പിന്നാലെ നടന്ന് തുമ്പുണ്ടാക്കിയ പെരുമ്പാവൂർ സിഐയെ ഒതുക്കാൻ കേസിന്റെ ചുമതല പലർക്കായി വീതിച്ചു നൽകി; അട്ടിമറി മുന്നിൽ കണ്ട് എഡിജിപി സന്ധ്യ യോഗത്തിന് എത്തിയില്ല; മാധ്യമങ്ങളുടെ പുറത്ത് പഴിചാരി എല്ലാം കൈയൊഴിഞ്ഞ് ഇന്നലെ വരെ പലതും തുറന്നു പറഞ്ഞ ആലുവ എസ് പിയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഏതാണ്ട് ഉറപ്പായി. കേസിൽ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്ത് വിട്ടയക്കും. ഗൂഢാലോചനക്കേസ് പഴുതുകളടച്ച് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞാണ് ഇത്. അതിനിടെ അന്വേഷണത്തിന്റെ ഉത്തരവാദിത്തം വിവിധ സിഐമാർക്ക് വിഭജിച്ച് നൽകാനും തീരുമാനമായി. പെരുമ്പാവൂർ സിഐ ബൈജു പൗലോസിൽ അന്വേഷണം കേന്ദ്രീകരിക്കുന്നത് തടയാനാണ് ഈ നീക്കം. നേരത്തെ ദിലീപിലേക്ക് അന്വേഷണം എത്തിച്ച എഡിജിപി ബി സന്ധ്യയെ ചുമതലകളിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിലേക്കാണ് സന്ധ്യയെ ഒതുക്കിയത്. ഇതോടെ ഗൂഢാലോചനക്കേസ് എങ്ങുമെത്തില്ലെന്ന സംശയം സജീവമാവുകയാണ്. പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണ്ണായകമായത്. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകൾ കണ്ടെത്തി. ജോർജേട്ടൻസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഏതാണ്ട് ഉറപ്പായി. കേസിൽ ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവൊന്നുമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്ത് വിട്ടയക്കും. ഗൂഢാലോചനക്കേസ് പഴുതുകളടച്ച് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ന്യായം പറഞ്ഞാണ് ഇത്. അതിനിടെ അന്വേഷണത്തിന്റെ ഉത്തരവാദിത്തം വിവിധ സിഐമാർക്ക് വിഭജിച്ച് നൽകാനും തീരുമാനമായി. പെരുമ്പാവൂർ സിഐ ബൈജു പൗലോസിൽ അന്വേഷണം കേന്ദ്രീകരിക്കുന്നത് തടയാനാണ് ഈ നീക്കം. നേരത്തെ ദിലീപിലേക്ക് അന്വേഷണം എത്തിച്ച എഡിജിപി ബി സന്ധ്യയെ ചുമതലകളിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കി. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിലേക്കാണ് സന്ധ്യയെ ഒതുക്കിയത്. ഇതോടെ ഗൂഢാലോചനക്കേസ് എങ്ങുമെത്തില്ലെന്ന സംശയം സജീവമാവുകയാണ്.
പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേസിൽ അതിനിർണ്ണായകമായത്. ആരും അറിയാതെ രഹസ്യമായി തെളിവ് ശേഖരണം നടത്തി. സിനിമാ ലോകത്തിന്റെ പല വിശദീകരണങ്ങളേയും പൊളിക്കാനുള്ള തെളിവുകൾ കണ്ടെത്തി. ജോർജേട്ടൻസ് പൂരത്തിലെ സെൽഫി പുറത്തുവന്നതും ദൃശ്യങ്ങൾ കണ്ടെടുത്തതുമെല്ലാം ഇതിന്റെ സൂചനകളായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനത്തിലെ റെയ്ഡും അതീവ രഹസ്യമായിരുന്നു. പൊലീസിലെ പല ഉന്നതരും ഇത്തരം നീക്കമൊന്നും അറിയുകയും ചെയ്തില്ല. ഇതിനിടെയാണ് ടിപി സെൻകുമാർ പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞത്. എഡിജിപി സന്ധ്യയ്‌ക്കെതിരെ അന്വേഷണത്തിൽ ചില ക്രിയാത്മക വിമർശനങ്ങൾ സെൻകുമാർ ഉയർത്തിയിരുന്നു. ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത സാഹചര്യത്തെയാണ് അദ്ദേഹം വിമർശിച്ചത്. എന്നാൽ ഇതിന്റെ പേരിൽ സന്ധ്യയെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. മേൽനോട്ട ചുമതല ഏൽപ്പിച്ചു.
സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് മാത്രമാണ് ദിലീപിനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും താര സംഘടനയിലെ പ്രമുഖർ തന്നെ പലരോടും പറഞ്ഞിരുന്നു. സന്ധ്യ മാറിയാൽ എല്ലാം ശരിയാകുമെന്നായിരുന്നു ഇവരുടെ അഭിപ്രായം. അത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു സന്ധ്യയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. അതിന് പിന്നാലെ ബൈജു പൗലോസിനെ പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയെന്നും സൂചന പുറത്തുവന്നു. സിബിഐയിൽ പ്രവർത്തന പരിചയമുണ്ടെന്ന പേരിൽ അന്വേഷണ മേൽനോട്ടത്തിൽ നിയന്ത്രണം ഏറ്റെടുത്ത ദിനേന്ദ്ര കശ്യപ് അന്വേഷണ ചുമതല പലർക്കായി വീതിച്ചു നൽകി. ഫലത്തിൽ കേസിൽ നിർണ്ണായക വിവരങ്ങൾ കണ്ടെത്തിയ
ബൈജു പൗലോസ് അന്വേഷണത്തിന്റെ നിർണ്ണായക ചുമതലയിൽ നിന്ന് മാറ്റുകയായിരുന്നു ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥരിലൊരാളെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊലീസ് ആസ്ഥാനത്തേക്ക് ചൊവ്വാഴ്ച വിളിച്ചുവരുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ആലുവയിൽ അന്വേഷണസംഘം യോഗം ചേരുന്നതിനിടെയായിരുന്നു ഇത്. പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ കേസിൽ ലഭിച്ച തെളിവുകൾ ഒത്തുനോക്കി വിശകലനംചെയ്തു. 48 മണിക്കൂറിനകം പ്രധാനപ്രതികളെ അറസ്റ്റുചെയ്യാൻ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബെഹ്റയെ അറിയിച്ചെന്നാണ് വിവരം. അന്വേഷണവിവരങ്ങൾ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കർശന നിർദ്ദേശം നൽകിയെന്നാണ് സൂചന. എന്നാൽ ഇത് അറസ്റ്റ് ഉടൻ വേണ്ടെന്ന നിർദ്ദേശമായാണ് ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ വമ്പൻ സ്രാവുകളെ ആരേയും തൽകാലം വേദനിപ്പിക്കുന്നതൊന്നും പൊലീസ് ചെയ്യില്ല.
കേസിൽ ദിലീപിന്റെയും നാദിർഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോൺ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. അതിനപ്പുറം അറസ്റ്റിലേക്ക് പോകില്ല. കേസിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്നലെ ആലുവയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോസ്ഥരുടെ യോഗത്തിൽ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ചോദ്യംചെയ്യലിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എന്നാൽ അറസ്റ്റില്ലെന്ന് തന്നെയാണ് ലഭിക്കുന് വിവരം. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിർദ്ദേശം.
എന്നാൽ പ്രാഥമിക തെളിവുകൾ ദിലീപിന് എതിരാണ്. ഈ ഘട്ടത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. എങ്കിൽ മാത്രമേ ഗൂഢാലോചന തെളിയൂ. അതു ചെയ്യാതെ ഈ കേസിനെ കൂട്ടിയോജിപ്പിക്കാൻ കഴിയില്ലെന്ന നിഗമനവും ഉണ്ട്. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ ഇന്നലെ യോഗത്തിൽ പങ്കെടുത്തില്ല. ഇത് ദുരൂഹമാണെന്നും വിലയിരുത്തലുണ്ട്. അട്ടിമറി സൂചനകൾ മനസ്സിലാക്കി യോഗത്തിന് എത്താത്തതെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം എഡിജിപിയെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നും സൂചനയുണ്ട്. മേൽനോട്ട ചുമതലയുള്ള എഡിജിപി എത്താത് എന്ത് വിലയിരുത്തലാണ് നടന്നതെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യുന്നതിനായി പുതിയ ചോദ്യവലി പൊലീസ് തയ്യാറാക്കുകയാണെന്ന സൂചനയും പറത്തുവരുന്നത്. ഇപ്പോൾ അന്വേഷണ സംഘം പ്രത്യേക കർമ്മപരിപാടി തന്നെ തയ്യാറാക്കിയിരിക്കുകയാണ്. ഇത് പ്രകാരം അന്വേഷണ സംഘത്തിന്റെ ദൗത്യങ്ങൾ മാറ്റി നൽകിയിട്ടുണ്ട്. ഇപ്പോൾ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ ആലുവ റൂറൽ എസ്‌പി എവി ജോർജ്ജ് തള്ളിക്കളഞ്ഞു. അതിനോടൊപ്പം തന്നെ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എസ്‌പി അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് ആലുവ റൂറൽ എസ്‌പി എ.വി ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. ചില നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകൾ യോഗം വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിൽ ഒന്നും പറയുന്നില്ല. മാധ്യമങ്ങളുടെ ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ജോർജ് പറയുന്നു. ഈ കേസിൽ പെരുമ്പാവൂർ സിഐയുടേതിന് സമാനമായി ഉറച്ച നിലപാടായിരുന്നു ജോർജ്ജിന്റേത്. തന്റെ പരാതിയിലാണ് അന്വേഷണമെന്നതുൾപ്പെടെയുള്ള വാദങ്ങളെ പരസ്യമായി തള്ളിപ്പറയുകയും സിനിമാ ലോകത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തത് ജോർജിന്റെ നിലപാടുകളായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. എന്നിൽ, ആരെയും അറസ്റ്റ് ചെയ്യാനുള്ള സഹാചര്യമോ തെളിവുകളോ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്-ആലുവ റൂറൽ എസ്‌പി. അറിയിച്ചു.
ദിലീപിനും നാദിർഷയ്ക്കും പുറമെ ഇപ്പോൾ റിമാൻഡിലുള്ള പൾസർ സുനി, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ, കാവ്യയുടെ അമ്മ എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ഈ മാസം പതിനെട്ട് വരെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള പൾസർ സുനിയെ ചോദ്യംചെയ്യലിനുള്ള നിയമസഹായം തേടാനുള്ള ഒരുക്കത്തിലാണ് പൊലീസ്. സുനിയെ വീണ്ടും ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെങ്കിൽ കോടതിയുടെ അനുമതി അവശ്യമുണ്ട്. കാക്കനാട്ടെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ചില നിർണായകമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കാവ്യാ മാധവനെയും അമ്മയെയും ചോദ്യംചെയ്യാനുള്ള നീക്കം. എന്നാൽ അതിന് ശേഷം ഇവർ കൃത്യമായ ഉത്തരം നൽകിയെന്ന വാദത്തോടെ വിട്ടയ്ക്കുമെന്നാണ് അറിയുന്നത്.