- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിയെ തേടി പൊലീസ് പരക്കം പായുന്നു; കേരളവും തമിഴ്നാടും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല; പാളുന്നത് എങ്ങനെയും അറസ്റ്റു ചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ; തട്ടിക്കൊണ്ടു പോകലിന് ശേഷം ആരെയോ ഫോണിൽ വിളിച്ച് വിവരം അറിയിച്ചെന്ന മണികണ്ഠന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചനക്കാരനെ കണ്ടെത്താൻ ശ്രമിക്കാത്തതിൽ ദുരൂഹത
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഇനിയും പിടികൂടാൻ സാധിക്കാത്തത് പൊലീസിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നു. നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് എന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എന്നാൽ, ആരുടെ ക്വട്ടേഷൻ എന്ന കാര്യത്തിലാണ് ഇതുവരെ വ്യക്തത കൈവരാത്തത്. സുനിക്ക് വേണ്ട സുരക്ഷ ഒരുക്കാൻ ആളുകളുണ്ട് എന്ന തോന്നലാണ് പൊതുസമൂഹത്തിനുമുള്ളത്. ഇത് സർക്കാർ വിരുദ്ധ വികാരമായി ഉയരുന്നതിൽ മുഖ്യമന്ത്രിക്ക് അടക്കം അമർഷമുണ്ട്. അതുകൊണ്ട് എത്രയും വേഗം പൾസർ സുനിയെ അറസ്റ്റു ചെയ്താൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകുകയുള്ളൂ. ഒരു മാസത്തോളം നീണ്ട ഗൂഢാലോചനക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് അറിയുന്നത്. പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയുമാണ് ഇനി പൊലീസ് പിടിയിലാകാനുള്ളത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ച് സംഘങ്ങളായി അന്വേഷണം തുടരുകയാണ്. ഇങ്ങനെയൊക്കെ അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനാവാത്തത് കടുത്ത വീഴ്‌ച്ചയാണ്. സുനി കോടതിയിൽ കീഴടങ്ങുമെന്ന പ്രതീക്ഷയിൽ എറണാകുളം,
കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഇനിയും പിടികൂടാൻ സാധിക്കാത്തത് പൊലീസിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നു. നടിയെ ആക്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് എന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എന്നാൽ, ആരുടെ ക്വട്ടേഷൻ എന്ന കാര്യത്തിലാണ് ഇതുവരെ വ്യക്തത കൈവരാത്തത്. സുനിക്ക് വേണ്ട സുരക്ഷ ഒരുക്കാൻ ആളുകളുണ്ട് എന്ന തോന്നലാണ് പൊതുസമൂഹത്തിനുമുള്ളത്. ഇത് സർക്കാർ വിരുദ്ധ വികാരമായി ഉയരുന്നതിൽ മുഖ്യമന്ത്രിക്ക് അടക്കം അമർഷമുണ്ട്. അതുകൊണ്ട് എത്രയും വേഗം പൾസർ സുനിയെ അറസ്റ്റു ചെയ്താൽ മാത്രമേ അന്വേഷണം മുന്നോട്ടു പോകുകയുള്ളൂ. ഒരു മാസത്തോളം നീണ്ട ഗൂഢാലോചനക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് അറിയുന്നത്.
പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയുമാണ് ഇനി പൊലീസ് പിടിയിലാകാനുള്ളത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ച് സംഘങ്ങളായി അന്വേഷണം തുടരുകയാണ്. ഇങ്ങനെയൊക്കെ അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനാവാത്തത് കടുത്ത വീഴ്‌ച്ചയാണ്. സുനി കോടതിയിൽ കീഴടങ്ങുമെന്ന പ്രതീക്ഷയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ കോടതികളുടെ പരിസരത്ത് ബുധനാഴ്ചയും പൊലീസ് കാവലുണ്ടായിരുന്നു.
പിടിയിലായ മണികണ്ഠനെ ചോദ്യംചെയ്തതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന വഴികളിലൂടെ മണികണ്ഠനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അത്താണിമുതൽ പാലാരിവട്ടം വരെയും തുടർന്ന് നടിയുമായി കറങ്ങിയ നഗരത്തിലെ ഇടറോഡുകളും മണികണ്ഠൻ വിശദീകരിച്ചു. അത്താണിയിൽ നടിയുടെ കാറിൽ ട്രാവലർ ഇടിപ്പിച്ചത് സുനിയായിരുന്നു. തുടർന്ന് സുനിയുടെ നിർദേശപ്രകാരം ആദ്യം കാറിൽ കയറിയത് മണികണ്ഠനായിരുന്നു. സുനി പാലാരിവട്ടംവരെ ട്രാവലറിലാണ് വന്നത്. ഇതിനുശേഷമാണ് നടിക്കൊപ്പം കാറിൽ കയറിയത്. വിജീഷാണ് നടിയെ ആയുധംകാട്ടി നിശ്ശബ്ദയാക്കിയത്. ഈസമയം മണികണ്ഠൻ കാറോടിക്കുകയായിരുന്നു. ഇത്രക്രൂരമായ രീതിയിൽ സുനി നടിയെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും മണികണ്ഠൻ പറഞ്ഞു.
പാലാരിവട്ടത്തുനിന്ന് വെണ്ണല, എരൂർ, കണിയാമ്പുഴ വഴി വൈറ്റില എത്തിയശേഷം കുണ്ടന്നൂർവരെ പോയതായാണ് മണികണ്ഠൻ പറഞ്ഞത്. പിന്നീട് തിരിച്ച് വൈറ്റില, പാലാരിവട്ടം വഴി കാക്കനാട് റോഡിലെത്തി നടിയെ ഉപേക്ഷിച്ചു. സുനിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെങ്കിലും സംസാരത്തിൽനിന്ന് മറ്റാർക്കോ വേണ്ടിയാണിത് ചെയ്തതെന്ന സൂചന ലഭിച്ചതായും മണികണ്ഠൻ പറഞ്ഞു. കേസിൽ മണികണ്ഠനെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
വാഹനത്തിനുള്ളിൽ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കാണിച്ചു നടിയെ ബ്ലാക്‌മെയിൽ ചെയ്തു പണം വാങ്ങാമെന്നാണു സുനിൽ കൂട്ടാളികളോടു പറഞ്ഞിരുന്നത്. എന്നാൽ ഒരു മണിക്കൂർ നേരത്തെ അതിക്രമങ്ങൾക്കു ശേഷം നടിയെ വിട്ടയച്ച പ്രതികൾ മറ്റൊരു വാഹനത്തിൽ മടങ്ങും മുൻപ് സുനിൽ ആരെയോ ഫോണിൽ വിളിച്ചു സംഭവം വിവരിക്കുന്നതിനിടയിൽ പണത്തിന്റെ കാര്യവും സംസാരിച്ചു. അതിനു ശേഷം മണികണ്ഠനോടു പിറ്റേന്നു രാവിലെ തമ്മനത്തെ ഫ്‌ലാറ്റിൽ വരാൻ നിർദേശിച്ച ശേഷമാണു പിരിഞ്ഞത്.
നടിയുടെ മുൻഡ്രൈവറാണ് സുനിൽകുമാർ എന്ന പ്രചാരണം ശരിയല്ലെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്. ഇപ്പോൾ നടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോഴാണ് നിർമ്മാണ കമ്പനി ഇയാളെ ഡ്രൈവറായി നിയോഗിച്ചത്. ഡ്രൈവറായി നിശ്ചയിച്ചിരുന്നയാളുടെ പിന്മാറ്റമാണ് സുനിലിന് അവസരമായത്. നടിയുടെ ഡ്രൈവറാകാൻ ലഭിച്ച അവസരം സുനിൽകുമാർ ഉപേക്ഷിക്കുകയും പകരക്കാരനായി മാർട്ടിനെ നിർദേശിക്കുകയും ചെയ്തു. അതിനു ശേഷമാണു മറ്റൊരു വാഹനത്തിൽ പിൻതുടർന്ന് അക്രമം നടത്തിയത്. സംഭവത്തിന്റെ ആസൂത്രകനെന്നു സംശയിക്കുന്നയാളോടു സുനിൽ സംസാരിച്ച മൊബൈൽ ഫോണല്ല അഭിഭാഷകൻ വഴി പിറ്റേന്നു കോടതിയിൽ സമർപ്പിച്ചതെന്ന് മണികണ്ഠന്റെ മൊഴികൾ അനുസരിച്ചു അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ സുനിയുടെ ഫോണിലേക്ക് വിളിച്ച ചിലരെ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗങ്ങളിൽനിന്നായി കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുനിക്ക് മയക്കുമരുന്നിന്റെ ഇടപാടുകളുണ്ടായിരുന്നതായും ഫോൺരേഖകളിൽ സൂചനയുണ്ട്. അതേസമയം സുനിയെ അറസ്റ്റു ചെയ്ത് അന്വേഷണം ഒതുക്കാനാണ് ശ്രമമെന്ന ആക്ഷേപവുമാണ്ട്. ക്വട്ടേഷനാണ് സംഭവത്തിന് പിന്നിലെന്ന കൃത്യമായ സൂചനയാണ് പുറത്തുവരുന്നത്. എന്നാൽ, ആരാണ് ക്വട്ടേഷൻ നൽകിയതെന്ന കാര്യത്തിലാണ് ഇനി വ്യക്തത കൈവരേണ്ടത്. ഗൂഢാലോചനക്കാരനിലേക്ക് അന്വേഷണം നീളുമോ എന്നുമാണ് അറിയേണ്ടത്.