- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കാനാട്ടെ കോടതിയിൽ നൽകിയത് പുതിയ ഫോൺ; നടിയെ ആക്രമിച്ച ദൃശങ്ങൾ അടങ്ങിയ പഴയ മൊബൈൽ ദിലീപ് വിദേശത്തേക്ക് കടത്തിയോ? നടൻ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന വാദത്തിൽ ഉറച്ച് പൊലീസ്; അഡ്വ രാംകുമാറിന്റെ തെളിവില്ലാ വാദത്തെ പ്രതിരോധിക്കാൻ കരുതലോടെ പ്രോസിക്യൂഷൻ; ജനപ്രിയ നായകന് ഹൈക്കോടതിയിലെ വാദം നിർണ്ണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ നിരത്തി അതിനെ പ്രതിരോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. കേസ് ഡയറിയിൽ തെളിവുകൾ പൂർണമായി ചേർക്കും. ആവശ്യമെങ്കിൽ മുദ്ര വച്ച കവറിൽ കേസ് ഡയറി ഉടൻ സമർപ്പിക്കാമെന്നും കോടതിയെ അറിയിക്കും. അതിനിടെ കേസിലെ പ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ രാജു ജോസഫ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നടിയെ ആക്രമിക്കുന്ന കാലത്ത് ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച ഫോൺ പഴയതല്ലെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിച്ചോ, മറ്റ് എങ്ങോട്ടെങ്കിലും കടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതും ഹൈക്കോടതിയെ അന്വേഷണ സംഘം അറിയിക്കും. നിലവിലുള്ള തെളിവുകൾക്കപ്പുറം ദിലീപിനെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായാണ് സൂചന. ഇത് നിരത്തിയാകും ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ നേരിടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ നിരത്തി അതിനെ പ്രതിരോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. കേസ് ഡയറിയിൽ തെളിവുകൾ പൂർണമായി ചേർക്കും. ആവശ്യമെങ്കിൽ മുദ്ര വച്ച കവറിൽ കേസ് ഡയറി ഉടൻ സമർപ്പിക്കാമെന്നും കോടതിയെ അറിയിക്കും. അതിനിടെ കേസിലെ പ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ രാജു ജോസഫ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
നടിയെ ആക്രമിക്കുന്ന കാലത്ത് ദിലീപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച ഫോൺ പഴയതല്ലെന്ന് അന്വേഷണസംഘം പറയുന്നു. അന്ന് ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിച്ചോ, മറ്റ് എങ്ങോട്ടെങ്കിലും കടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതും ഹൈക്കോടതിയെ അന്വേഷണ സംഘം അറിയിക്കും. നിലവിലുള്ള തെളിവുകൾക്കപ്പുറം ദിലീപിനെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായാണ് സൂചന. ഇത് നിരത്തിയാകും ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ നേരിടുക. കേസ് ഡയറിയിൽ തെളിവുകളില്ലെന്നാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതിയിലെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചത്. ഇത് പരിഗണിച്ചാണ് ശക്തമായ തെളിവുകൾ നിരത്താൻ അന്വേഷണസംഘം തയ്യാറെടുക്കുന്നത്.
തൃശൂർ ടെന്നീസ് ക്‌ളബ്ബിൽ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ ദിലീപും സുനിയും സംസാരിക്കുന്നത് കണ്ടതായി വെളിപ്പെടുത്തിയ രണ്ടു ജീവനക്കാരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴി പൊളിക്കാനുള്ള നിർണായക തെളിവാണിത്. ഇരുവരും തമ്മിലുള്ള ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പ്രതികളാകുമെന്ന് പൊലീസ് ഉറപ്പിച്ച നാദിർഷ, അപ്പുണ്ണി എന്നിവരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. അടുത്തദിവസങ്ങളിൽ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകൾ കൂട്ടിയിണക്കുന്ന നടപടികളിലായിരുന്നു ഞായറാഴ്ച പൊലീസ് സംഘം. കൂടുതൽ അറസ്റ്റിന് തിരക്കുകൂട്ടുന്നില്ല.
ദിലീപിനെ കുറ്റപത്രം സമർപ്പിക്കും വരെ ജയിലിൽ കിടത്താനാണ് പൊലീസിന്റെ പദ്ധതി. അതുകൊണ്ട് തന്നെ ഹൈക്കോടതിയിലെ വാദപ്രതിവാദങ്ങൾ ഇനി നിർണ്ണായകമാണ്. പ്രോസിക്യൂഷൻ അനുമതി നൽകുമ്പോൾ മാത്രം ദിലീപിന് ജാമ്യം ലഭിക്കുകയെന്നാതാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം. കേസ് ഡയറി പോലും പിഴവില്ലാത്താക്കുന്നത് ഇതിന് വേണ്ടിയാണ്. ദിലീപിന് ജാമ്യം കിട്ടുന്നതിന് സർക്കാരും അനുകൂലമല്ല. അതുകൊണ്ട് തന്നെ അഡ്വക്കേറ്റ് ജനറൽ നേരിട്ട് കേസിൽ ഇടപെടാനും സാധ്യതയുണ്ട്.
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചെന്നാണ് സുനിയുടെ മൊഴി. പ്രതീക്ഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും. ഇതിനുശേഷമായിരിക്കും ഇയാളെ ചോദ്യം ചെയ്യുക. പ്രതീഷിന്റെ അറസ്റ്റ് അനിവാര്യമാണെമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ രാജു ജോസഫ് കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്്. രാജു ജോസഫിനെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യുകയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതീഷ് ചാക്കോ എവിടെയാണെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസിലെ നിർണായക തെളിവായ ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ വിദേശത്തേയ്ക്കു കടത്തിയെന്നു പൊലീസ് സംശയിക്കുന്നു എന്നു റിപ്പോർട്ട്. വിദേശത്തു നിന്നു ദൃശ്യങ്ങൾ അപ്പ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ വിദേശത്തേയ്ക്കു കടന്ന ദിലീപിന്റെ സുഹൃത്തുക്കളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഇവർ എല്ലാം ഏതു സാഹചര്യത്തിലാണു വിദേശത്തേയ്ക്കു പോയത് എന്നും അന്വേഷിക്കും. ഫോൺ വിദേശത്തേയ്ക്കു കടത്തി എന്നതു കൊണ്ടാകാം ദിലീപ് ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിച്ചത് എന്നു പൊലീസ് പറയുന്നു.
അതിനിടെ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരിൽ കാക്കനാട് ജയിൽ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോർജിന്റെ ആരോപണവും ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമർശമുള്ളത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ വീണ്ടും പണം ആവശ്യപ്പെട്ട് പൾസർ സുനി അയച്ച കത്ത് സൂപ്രണ്ട് വായിച്ചശേഷമാണോ സൂപ്രണ്ട് ജയിൽമുദ്ര പതിപ്പിച്ചതെന്ന് പിസി ജോർജ് ചോദിക്കുന്നു. ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോർജ് ആയിരുന്നു.