- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണം ഹണീബി 2 സിനിമയുടെ അണിയറ പ്രവർത്തകരിലേക്കും; പൊലീസ് പരിശോധിക്കുന്നത് ഗോവയിലെ ഷൂട്ടിങ് സമയത്ത് പൾസർ സുനിയും നടിയും തമ്മിൽ പ്രശ്നമുണ്ടായോയെന്ന്; പ്രമുഖ നടനുമായുള്ള റിയൽ എസ്റ്റേറ്റ് തർക്കവും അന്വേഷണ വിധേയമാക്കുന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ഹണീബി 2 സിനിമയുടെ അണിയറ പ്രവർത്തകരിലേക്കും. നടൻ ലാലിന്റെ മകൻ ജീൻ പോൾ ലാൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഒരു മാസമായി സിനിമയുടെ സൈറ്റിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി അഭിനയിച്ചുകൊണ്ടിരുന്നത് ഹണീബി 2 സിനിമയിലായിരുന്നു. കേസിൽ പൊലീസ് പിടികൂടാൻ ശ്രമിക്കുന്ന പൾസർ സുനി എന്ന സുനിൽകുമാർ ചിത്രത്തിന്റെ സെറ്റിൽ ഒരു മാസമായി ഉണ്ടായിരുന്നെന്ന് പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിനെ പരിചയപ്പെടുത്തിയത് സുനിയാണെന്നും മനോജ് പറഞ്ഞിരുന്നു. സുനി ഒരു മാസമായി സിനിമയുടെ സെറ്റിലുണ്ടായിരുന്നു എന്നാണ് വിവരം. ക്രിമിനൽ പശ്ചാത്തലമുള്ള സുനി എങ്ങനെ സിനിമാ സൈറ്റിൽ എത്തിപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക. സിനിമാ പ്രവർ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ഹണീബി 2 സിനിമയുടെ അണിയറ പ്രവർത്തകരിലേക്കും. നടൻ ലാലിന്റെ മകൻ ജീൻ പോൾ ലാൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഒരു മാസമായി സിനിമയുടെ സൈറ്റിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടി അഭിനയിച്ചുകൊണ്ടിരുന്നത് ഹണീബി 2 സിനിമയിലായിരുന്നു. കേസിൽ പൊലീസ് പിടികൂടാൻ ശ്രമിക്കുന്ന പൾസർ സുനി എന്ന സുനിൽകുമാർ ചിത്രത്തിന്റെ സെറ്റിൽ ഒരു മാസമായി ഉണ്ടായിരുന്നെന്ന് പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിനെ പരിചയപ്പെടുത്തിയത് സുനിയാണെന്നും മനോജ് പറഞ്ഞിരുന്നു. സുനി ഒരു മാസമായി സിനിമയുടെ സെറ്റിലുണ്ടായിരുന്നു എന്നാണ് വിവരം.
ക്രിമിനൽ പശ്ചാത്തലമുള്ള സുനി എങ്ങനെ സിനിമാ സൈറ്റിൽ എത്തിപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക. സിനിമാ പ്രവർത്തകരെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുമെന്ന് പൊലീസ് കരുതുന്നു. ചിത്രത്തിന്റെ ഗോവയിലെ ലൊക്കേഷനിൽ സുനി ഓടിച്ചിരുന്ന വാഹനത്തിൽ നടി പലതവണ സഞ്ചരിച്ചിരുന്നതായും നേരത്തേ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും വിശദമായ അന്വേഷണം പൊലീസ് നടത്തും.
ചിത്രത്തിന്റെ ഗോവ ഷെഡ്യൂളിനെക്കുറിച്ചാവും പ്രധാനമായും അന്വേഷിക്കുക. ഒരു മാസത്തോളംനീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. അങ്ങനെയെങ്കിൽ ഏകദേശം ഒരുമാസത്തിന് മുൻപ് നടന്ന ഹണീബീ 2ന്റെ ഗോവ ഷെഡ്യൂളിൽ സുനിൽകുമാറിന് നടിയോട് വൈരാഗ്യമുണ്ടാക്കാവുന്ന തരത്തിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായോ എന്നും പൊലീസ് അന്വേഷിക്കും.
തന്നെ സിനിമയിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്ന പ്രമുഖ നടനുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സുനിയെ നടി ഒഴിവാക്കുന്നത്. നടനും ഭാര്യയായ നടിയും തമ്മിൽ വൈവാഹിക പ്രശ്‌നമുണ്ടായിരുന്നു. ഈ സമയത്ത് നടന്റെ ഭാര്യയ്‌ക്കൊപ്പമായിരുന്നു ആക്രമിക്കപ്പെട്ട നടി നിലയുറപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെന്നു സൂചനകളുണ്ട്. അതേസമയം സുനിയെ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണം നടനു നേർക്കു നീളുമോയെന്ന കാര്യം കണ്ടറിയേണ്ടിവരും.
നടിക്ക് പ്രമുഖ നടനുമായുള്ള റിയൽ എസ്റ്റേറ്റ് തർക്കങ്ങൾക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് ഗൗരവത്തോടെ പരിശോധിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മിൽ പണത്തെച്ചൊല്ലി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നടി മഞ്ജു വാര്യർ ആരോപിച്ചിരിക്കുന്നത്.
അതേസമയം നടന് ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്ന ബംഗളൂരു യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നില്ല എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച ആരോപണ വിധേയനായ നടനും പൾസർ സുനിയും നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമാർഗ്ഗം ബംഗളൂരുവിലേക്ക്, പ്രമുഖ കന്നട നിർമ്മാതാവിനെ കാണാൻ പോയിരുന്നു. നിർമ്മാതാവുമായുള്ള സൗഹൃദ സംഭാഷണതത്തിലാണ് ആക്രമിക്കപ്പെട്ട നടി തന്നിൽ നിന്ന് 40 ലക്ഷം രൂപ സിനിമയ്ക്ക ഡേറ്റ് തരാമെന്ന് പറഞ്ഞ് വാങ്ങിയ വിവരം ഇയാൾ പറയുന്നത്.
പണം താൻ വാങ്ങി തരാമെന്ന് പറഞ്ഞ് ഇതിനുള്ള ക്വട്ടേഷൻ സുനി സ്വീകരിക്കുന്നത് അവിട നിന്നാണെന്നാണ് സുനിയുടെ അടുപ്പക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. നടിയുമായി ഗോവ യാത്ര കഴിഞ്ഞ് എത്തിയ സുനിയെ പുറത്താക്കിയ ശേഷമായിരുന്നു ഇത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു.
വിമാനമാർഗ്ഗം യാത്ര ചെയ്തതിനാൽ യാത്ര രേഖ അന്വേഷണ ഉദ്യോഗസ്ഥർ ലഭിക്കുവാൻ ബുദ്ധിമുട്ട് ഇല്ലാത്ത സാഹചര്യത്തിലും, ബംഗളൂരു യാത്രയെക്ക്ുറിച്ച് അന്വേഷിക്കേണ്ടെന്നാണ് ഇപ്പോളത്തെ തീരുമാനമെന്ന് ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു.
മുഖ്യപ്രതി പൾസർ സുനി ഇപ്പോൾ തമിഴ്‌നാട്ടിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. മൂന്ന് പൊലീസ് സംഘങ്ങളാണ് ഇതുസംബന്ധിച്ച് കേരളത്തിന് പുറത്ത് ഇപ്പോഴുള്ളത്.