- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ചതിൽ തങ്ങൾക്കു പങ്കില്ലെന്ന് വടിവാൾ സലീമും കണ്ണൂർ പ്രദീപും; തട്ടിക്കൊണ്ടുപോയശേഷം തങ്ങൾ കാറിൽ രക്ഷപ്പെട്ടു; ആക്രമണം നടത്തിയത് പൾസർ സുനിയും വിജീഷും മണികണ്ഠനും ചേർന്നെന്നും പിടിയിലായ പ്രതികൾ പൊലീസിനോട്
കൊച്ചി: നടി ആക്രമിക്കപ്പെട്ടപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്ന് പ്രതികളായ വടിവാൾ സലീമും കണ്ണൂർ പ്രദീപും. കളമശേരിയിൽ നിന്ന് കാറിൽ കയറി പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നുവെന്നാണ് ഇവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. അതിനു ശേഷമാണ് നടിക്കെതിരെ ആക്രമണം നടന്നത്. സുനി, വിജീഷ്, മണികണ്ഠൻ എന്നിവരാണ് നടിയെ ആക്രമിച്ചതെന്നും തങ്ങൾക്ക് പങ്കില്ലെന്നും അവർ പൊലീസിന് മൊഴി നൽകി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സലീമിനും പ്രദീപിനും പുറമേ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. മാർട്ടിനെ സംഭവദിവസം തന്നെയും സലീമിനെയും പ്രദീപിനെയും പിന്നീട് കോയമ്പത്തൂരിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പൾസർ സുനിയടക്കമുള്ള പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. സുനിക്കു പുറമേ പിടിയിലാകാനുള്ള വിജീഷും മണികണ്ഠനും മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. സുനി ഉൾപ്പെടെയുള്ളവരാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുനി മ
കൊച്ചി: നടി ആക്രമിക്കപ്പെട്ടപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്ന് പ്രതികളായ വടിവാൾ സലീമും കണ്ണൂർ പ്രദീപും. കളമശേരിയിൽ നിന്ന് കാറിൽ കയറി പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നുവെന്നാണ് ഇവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. അതിനു ശേഷമാണ് നടിക്കെതിരെ ആക്രമണം നടന്നത്. സുനി, വിജീഷ്, മണികണ്ഠൻ എന്നിവരാണ് നടിയെ ആക്രമിച്ചതെന്നും തങ്ങൾക്ക് പങ്കില്ലെന്നും അവർ പൊലീസിന് മൊഴി നൽകി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സലീമിനും പ്രദീപിനും പുറമേ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. മാർട്ടിനെ സംഭവദിവസം തന്നെയും സലീമിനെയും പ്രദീപിനെയും പിന്നീട് കോയമ്പത്തൂരിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പൾസർ സുനിയടക്കമുള്ള പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. സുനിക്കു പുറമേ പിടിയിലാകാനുള്ള വിജീഷും മണികണ്ഠനും മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
സുനി ഉൾപ്പെടെയുള്ളവരാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുനി മുഖം മൂടിയാണ് കാറിൽ കയറിയതെന്നും എന്നാൽ മുഖത്തുനിന്ന് തുണി മാറിയപ്പോൾ ആളെ തിരിച്ചറിയുകയായിരുന്നെന്നും അവർ പറയുന്നു. ഇതേത്തുടർന്ന് തനിക്ക് ക്വട്ടേഷൻ ലഭിച്ചതാണെന്ന് സുനി നടിയോടു പറഞ്ഞതായാണ് മൊഴി.
പൾസർ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്ന് പിടിയിലായവർ കഴിഞ്ഞദിവസം അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്നാണ് സലീമും പ്രദീപും പറയുന്നത്. നടിയെ ബ്ലാക്‌മെയിൽ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു പൾസർ സുനിയുടെ വാഗ്ദാനം. 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പൾസർ സുനി ഇത് നല്കിയില്ലെന്നും ഇരു പ്രതികളും അന്വേഷണ സംഘത്തോടു പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് യുവ നടി കൊച്ചിയിൽ ആക്രമണത്തിന് ഇരയായത്. നടിയുടെ വണ്ടി ഓടിച്ചിരുന്ന മാർട്ടിന്റെ സഹായവും ഇക്കാര്യത്തിൽ പൾസർ സുനിക്കു കിട്ടി. മാർട്ടിനെ ചോദ്യം ചെയ്‌പ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണു പൊലീസിനു ലഭിച്ചത്. സുനിയുടെ ചെയ്തികളെക്കുറിച്ചും ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങളാണു ലഭിച്ചിരിക്കുന്നത്.
കൃത്യമായ പദ്ധതി തയാറാക്കിയാണ് സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏതാണ്ട് ഒരുമാസത്തെ തയ്യാറെടുപ്പാണ് ഇതിനായി നടത്തിയത്. മാർട്ടിനുമായി സുനി പലവട്ടം ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ആക്രമണത്തിനായി എല്ലാ സന്നാഹങ്ങളുമൊരുക്കിയെങ്കിലും നടിയുടെ യാത്രയുടെ കൃത്യമായ വിവരങ്ങൾ സുനിക്ക് കിട്ടിയിരുന്നില്ല. നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടാകുമെന്നും ഭയന്നു. അതുകൊണ്ട് രഹസ്യ കോഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടപ്പാക്കിയത്.
നടിക്കൊപ്പം വാഹനത്തിൽ ആരെങ്കിലും കൂടെയുണ്ടെങ്കിൽ 'എക്‌സ്' എന്നും ഇല്ലെങ്കിൽ 'വൈ' എന്നും മെസേജ് ചെയ്യാനായിരുന്നു മാർട്ടിന് സുനി നൽകിയ നിർദ്ദേശം. ഇതനുസരിച്ച് നടി ഒറ്റയ്ക്കാണ് വാഹനത്തിലുള്ളതെന്ന് കോഡ് സന്ദേശത്തിലൂടെ മാർട്ടിൻ സുനിയെ അറിയിച്ചു. ഒറ്റയ്ക്കാണെന്ന് ഉറപ്പായതിനെത്തുടർന്നാണ് നടിയുടെ വാഹനത്തിൽ സുനിയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചതും തുടർന്ന് നടിയുടെ വാഹനത്തിൽ കയറി തട്ടിക്കൊണ്ടുപോകുന്നതും.
പൾസർ സുനിയും സംഘവും തന്നെ കഠിനമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നടി പറഞ്ഞതായും റിപ്പോർട്ടുണ്ട്. നടിതന്നെ തന്നെ വിളിച്ച മറ്റൊരു നടിയോട് ഇക്കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഒച്ചവച്ചാൽ വണ്ടിയിൽനിന്ന് പുറത്തെറിയുമെന്നും മയക്കുമരുന്നുനൽകി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പുറംലോകത്തെ അഭിമുഖീകരിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ് നടിയെന്ന് അടുപ്പമുള്ളവർ പറഞ്ഞു. രണ്ടാഴ്ചകഴിഞ്ഞ് തുടങ്ങേണ്ട പുതിയ സിനിമയുടെ ഷൂട്ടിങ് നീട്ടിവെയ്ക്കണമെന്ന് നടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇതിനിടെ, പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോൾ പൾസർ സുനിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്. പൾസർ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.
സുനിയെ ഒളിവിൽ പോകാൻ സഹായിച്ചതിന്റെ പേരിൽ കസ്റ്റഡിയിലായ മറ്റ് ആറു പേർകൂടി കേസിൽ പ്രതികളാകുമെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൾസർ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതൽ ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലർച്ചെ എറണാകുളം പനമ്പിള്ളി നഗർ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈൽ ഫോൺ വിവരങ്ങളിൽനിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോൺ ഓൺ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠൻ എന്നിവർക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെൽസൺ എന്നയാൾ സംഘടിപ്പിച്ചു നൽകിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം കാക്കാഴം സ്വദേശിയായ യുവാവിൽനിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.
എന്നാൽ 10,000 രൂപയിൽ താഴെ മാത്രമാണ് സംഘത്തിനു സംഘടിപ്പിക്കാനായത്. അതുകൊണ്ടുതന്നെ പ്രതികൾ ഏറെ ദൂരം പോയിരിക്കാൻ ഇടയില്ലെന്ന പൊലീസ് നിഗമനത്തിന്റെ അടിസ്ഥാനവും ഇതാണ്. സുനിയുടെ അടുപ്പക്കാരായ ചില സ്ഥിരം കുറ്റവാളികളെ ചോദ്യം ചെയ്തതിൽനിന്നു കേരളത്തിൽ സുനി ഒളിവിൽ കഴിയാൻ ഇടയുള്ള കേന്ദ്രങ്ങളെ കുറിച്ചു പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. നെൽസണും സുനിക്ക് പണം നൽകി സഹായിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ യുവാവുമടക്കം ആറു പേർ കൂടി കേസിൽ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു.