- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ താരം അമൃത വർണൻ ഗുരുവായൂരിൽ വിവാഹിതയായി; വരൻ നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ
ഗുരുവായൂർ: പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്. ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്‌നേഹക്കൂട്, ഏഴു രാത്രികൾ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. സീരിയലുകൾക്ക് പുറമെ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.
സേവ് ദ് ഡേറ്റ് വിഡിയോയും ചിത്രങ്ങളും അമൃത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. മണി വർണൻ, സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. തിരുവനന്തപുരം സ്വദേശിനിയാണ്. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.
Next Story