- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരദമ്പതികളും കുടുംബവും നടത്തിയ ഫ്‌ലാറ്റ് തട്ടിപ്പിൽ നിന്നും ശേഖരിച്ച കോടികൾ എങ്ങോട്ട് പോയി? ധന്യ മേരി വർഗീസും ഭർതൃകുടുംബവും നടത്തിയ ഭൂമി ഇടപാടുകളുടെ മുഴുവൻ വിവരങ്ങൾ ശേഖരിക്കുന്നു; അനധികൃത നിക്ഷേപം സ്വീകരിക്കൽ കേസിലും നടിയെ പ്രതി ചേർത്തതോടെ കരുക്കു മുറുകി
തിരുവനന്തപുരം: നടി ധന്യ മേരി വർഗീസ് ഉൾപ്പെട്ട ഫ്‌ലാറ്റ് തട്ടിപ്പ് കേസിലെ അന്വേഷണം പുരോഗമിക്കവേ അന്വേഷണ സംഘത്തെ വലയ്ക്കുന്നത് തട്ടിപ്പിലൂടെ സമ്പാദിച്ച പണമെല്ലാം എവിടെ പോയി എന്ന ചോദ്യമാണ്. 100 കോടിയിൽ അധികം രൂപ സാംസൺ ബിൽഡേഴ്‌സ് ഗ്രൂപ്പ് പലരിൽ നിന്നായി പിരിച്ചിട്ടുണ്ട്. ഈ പണം വിദേശത്തേക്ക് കടത്തിയോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ, ധന്യയുടെയും ഭർതൃ വീട്ടുകാരുടെയും പേരിൽ കോടികളുടെ ഭൂമ ഇടപാടുകൾ നടത്തിയെന്നാണ് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഈ ഭൂമി ഇടപാടുകളുടെ രേഖകൾ സ്വരൂപിച്ചു വരികയാണ് അന്വേഷണ സംഘം ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടു രജിസ്‌ട്രേഷൻ ഐ.ജിക്ക് അന്വേഷണസംഘം കത്ത് നൽകി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടും. തിരുവനന്തപുരം നഗരത്തിൽ സാംസൺ ബിൽഡർ ഗ്രൂപ്പ് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 100 കോടിയിലധികം രൂപ തട്ടിയ കേസിലാണു ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സമ്പാദിച്ച പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുക
തിരുവനന്തപുരം: നടി ധന്യ മേരി വർഗീസ് ഉൾപ്പെട്ട ഫ്‌ലാറ്റ് തട്ടിപ്പ് കേസിലെ അന്വേഷണം പുരോഗമിക്കവേ അന്വേഷണ സംഘത്തെ വലയ്ക്കുന്നത് തട്ടിപ്പിലൂടെ സമ്പാദിച്ച പണമെല്ലാം എവിടെ പോയി എന്ന ചോദ്യമാണ്. 100 കോടിയിൽ അധികം രൂപ സാംസൺ ബിൽഡേഴ്‌സ് ഗ്രൂപ്പ് പലരിൽ നിന്നായി പിരിച്ചിട്ടുണ്ട്. ഈ പണം വിദേശത്തേക്ക് കടത്തിയോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. എന്നാൽ, ധന്യയുടെയും ഭർതൃ വീട്ടുകാരുടെയും പേരിൽ കോടികളുടെ ഭൂമ ഇടപാടുകൾ നടത്തിയെന്നാണ് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഈ ഭൂമി ഇടപാടുകളുടെ രേഖകൾ സ്വരൂപിച്ചു വരികയാണ് അന്വേഷണ സംഘം
ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടു രജിസ്‌ട്രേഷൻ ഐ.ജിക്ക് അന്വേഷണസംഘം കത്ത് നൽകി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ ആവശ്യപ്പെടും. തിരുവനന്തപുരം നഗരത്തിൽ സാംസൺ ബിൽഡർ ഗ്രൂപ്പ് ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 100 കോടിയിലധികം രൂപ തട്ടിയ കേസിലാണു ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സമ്പാദിച്ച പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുകയോ വസ്തുവകകൾ വാങ്ങിക്കൂട്ടുകയോ ചെയ്തിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
കേരളത്തിലെ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ ഐ.ജിക്ക് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സന്തോഷ് കത്ത് നൽകി. പ്രതികൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ വിവരം കൈമാറണമെന്നാണു കത്തിലെ ആവശ്യം. പ്രതികളായ ജോൺ ജേക്കബ്, ഭാര്യയും നടിയുമായ ധന്യ മേരി വർഗീസ്, ജോണിന്റെ സഹോദരൻ സാമുവൽ ജേക്കബ് എന്നിവർ ഒളിവിൽകഴിഞ്ഞതു മുംബൈ, ബംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. ഈ സാഹചര്യത്തിലാണു പ്രതികൾ കേരളത്തിനു പുറത്തും വിദേശത്തും ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്.
എന്നാൽ, ഫ്ളാറ്റ്/നിക്ഷേപത്തട്ടിപ്പുകളിൽ തനിക്കു പങ്കില്ലെന്നാണു ധന്യ മേരി വർഗീസിന്റെ മൊഴി. സെയിൽസ് വിഭാഗം ഡയറക്ടർ എന്ന നിലയിൽ ധന്യയുടെ പേര് കമ്പനി വെബ് സൈറ്റിലും ബ്രോഷറിലും ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അവരെ പ്രതിചേർത്തത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂവരെയും ജില്ലാ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും. അതേസമയം ധന്യയ്ക്കും ഭർത്താവിനും എതിരെ ഫ്‌ലാറ്റ് തട്ടിപ്പിനെ കൂടാതെ മറ്റൊരു കേസു കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനധികൃത പണമിടപാട് നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
അഞ്ഞൂറോളം ഫ്ളാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയത്. നടി അറസ്റ്റിലായത് അറിഞ്ഞ് വിദേശമലയാളികൾ അടക്കം നിരവധി പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഫ്‌ലാറ്റ് തട്ടിപ്പിന് പുറമെ പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇതേതുടർന്നാണ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തത്. ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2011 മുതൽ തിരുവനന്തപുരത്തെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്‌മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്. തട്ടിപ്പിനിരയായവരിൽ ചിലർ വിദേശത്താണെന്നും ഇവരുടെ പരാതി കൂടി ലഭിച്ചാലേ തട്ടിപ്പിന്റെ കൃത്യമായ കണക്കു ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പിലൂടെ ലഭിച്ച പണം മറ്റെവിടെയോ നിക്ഷേപിച്ചിട്ടുണ്ടെന്നാണു പൊലീസ് നിഗമനം. തട്ടിപ്പുകൾക്കു ശേഷം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാഗർകോവിലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്തോളം കേസുകളാണ് ഇവരുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ അനുമതി നൽകിയതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
സൈബർ സെൽ അന്വേഷണത്തിലാണു പ്രതികൾ കഴിയുന്ന ലൊക്കേഷൻ തിരിച്ചറിഞ്ഞത്. തട്ടിപ്പിനുശേഷം ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിൽ പലയിടങ്ങളിലും ഇവർ ഒളിവിൽക്കഴിയുകയായിരുന്നു. ജേക്കബ് സാംസൺ ഒന്നാംപ്രതിയായ കേസിൽ ജോൺ ജേക്കബ് രണ്ടാംപ്രതിയും ധന്യ, സാമുവൽ എന്നിവർ മൂന്നും നാലും പ്രതികളുമാണ്. വിശദമായ ചോദ്യംചെയ്യലുകൾക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.