- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം ഉടൻ തന്നെ; പൾസർ സുനിയുടെ മാതാവിൽ നിന്നും വിവരം ശേഖരിച്ച് പൊലീസ്; സഹോദരി പുത്രനിൽ നിന്നും മൊഴിയെടുത്തു; കോടതിയിൽ വെച്ച ശോഭനയും വിഷ്ണുവും സുനിയോട് സംസാരിച്ചിന്റെ ഉള്ളടക്കം തേടി; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ബൈജു പൗലോസിന് ലഭിച്ചത് നിർണായക വിവരങ്ങളെന്ന് സൂചന
ആലുവ: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനവട്ട പ്രവർത്തനങ്ങൾ സജീവമായിരിക്കെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മാതാവിൽ നിന്നും ബന്ധുവിൽ നിന്നും പൊലീസ് ഇന്ന് വിവരശേഖരണം നടത്തി. മാതാവ് ശോഭന ഇവരുടെ സഹോദരി പുത്രൻ വിഷ്ണു എന്നിവരിൽ നിന്നാണ് ഇന്ന് ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വിവരശേഖരണം നടത്തിയത്. വിഷ്ണുവിന്റെ ബൈക്കിലാണ് ഇവർ പൊലീസ് ക്ലെബ്ബിലെത്തിയത്. ഇരുവരും ഒരുമിച്ചാണ് പൊലീസ് ക്ലബ്ബ് വളപ്പിൽ പ്രവേശിച്ചതെങ്കിലും ആദ്യം ശോഭനയെയാണ് പൊലീസ് ഉദ്യോഗസ്ഥർ സി ഐ ബൈജു പൗലോസിന്റെ അടുത്തേക്ക് വിളിപ്പിച്ചത്. ഈ സമയം വിഷ്ണു പുറത്ത് നിൽക്കുകയാിരുന്നു. പന്ത്രണ്ട് മണിയോടെയാണ് ശോഭനയെ മുറിക്കുള്ളിലേക്ക് വിളിപ്പിച്ചത്. ഇവർ തിരിച്ച് മുറിക്ക് പുറത്തെത്തുന്നത് ഒരുമണിയോടടുത്താണ്. തിരികെപ്പോകാനായി ഗേറ്റിന് പുറത്തെത്തി ബൈക്ക് സ്റ്റാർട്ടാക്കാനൊരുങ്ങുമ്പോഴാണ് പൊലീസ് കോൺസ്റ്റബിൾ എത്തി വിഷ്ണുവിനെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെ രണ്ടരയോടടുത്താണ് ഇരുവരും പൊലീസ് ക്ലബ്ബിൽ നിന്നും ഇറങ
ആലുവ: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനവട്ട പ്രവർത്തനങ്ങൾ സജീവമായിരിക്കെ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മാതാവിൽ നിന്നും ബന്ധുവിൽ നിന്നും പൊലീസ് ഇന്ന് വിവരശേഖരണം നടത്തി. മാതാവ് ശോഭന ഇവരുടെ സഹോദരി പുത്രൻ വിഷ്ണു എന്നിവരിൽ നിന്നാണ് ഇന്ന് ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് വിവരശേഖരണം നടത്തിയത്. വിഷ്ണുവിന്റെ ബൈക്കിലാണ് ഇവർ പൊലീസ് ക്ലെബ്ബിലെത്തിയത്.
ഇരുവരും ഒരുമിച്ചാണ് പൊലീസ് ക്ലബ്ബ് വളപ്പിൽ പ്രവേശിച്ചതെങ്കിലും ആദ്യം ശോഭനയെയാണ് പൊലീസ് ഉദ്യോഗസ്ഥർ സി ഐ ബൈജു പൗലോസിന്റെ അടുത്തേക്ക് വിളിപ്പിച്ചത്. ഈ സമയം വിഷ്ണു പുറത്ത് നിൽക്കുകയാിരുന്നു. പന്ത്രണ്ട് മണിയോടെയാണ് ശോഭനയെ മുറിക്കുള്ളിലേക്ക് വിളിപ്പിച്ചത്. ഇവർ തിരിച്ച് മുറിക്ക് പുറത്തെത്തുന്നത് ഒരുമണിയോടടുത്താണ്. തിരികെപ്പോകാനായി ഗേറ്റിന് പുറത്തെത്തി ബൈക്ക് സ്റ്റാർട്ടാക്കാനൊരുങ്ങുമ്പോഴാണ് പൊലീസ് കോൺസ്റ്റബിൾ എത്തി വിഷ്ണുവിനെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നെ രണ്ടരയോടടുത്താണ് ഇരുവരും പൊലീസ് ക്ലബ്ബിൽ നിന്നും ഇറങ്ങിയത്. തുടർന്ന് വിഷ്ണു വല്യമ്മയുമായി വേഗം സ്ഥലം വിട്ടു.
ഇരുവരെയും പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയ കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ അങ്കമാലി കോടതിയിൽ ഇവർ ഇരുവരും പൾസർ സുനിയെ കണ്ടിരുന്നെന്നും ഇത് സംമ്പന്ധിച്ച് ചില സംശയങ്ങൾ ഉണ്ടായന്നും ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ഇരുവരെയും വിളിച്ചുവരുത്തിയതെന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.
രാവിലെ പൾസർ സിനിയെ പൊലീസ് അങ്കമാലി കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാന്റ് കാലാവധി തീർന്നതിനെത്തുടർന്നായിരുന്നു ഇത്. പതിനാല് ദിവസത്തേക്ക് റിമാന്റ് നീട്ടുകയും ചെയ്തിരുന്നു. കോടതിയിൽ എത്തിച്ച അവസരത്തിൽ ശോഭനനയും വിഷ്ണുവും പൾസർ സുനിയോട് സംസാരിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത്തേത്തുടർന്ന് ഇവരെ വിളിച്ച് മൊഴിയെടുക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വെളിപ്പെടുത്തൽ.
എന്നാൽ ഇന്നലെ കോടനാട് പൊലീസ് സ്‌റ്റേഷനിൽ നിന്നും വിളിച്ച് ശോഭനയോട് പൊലീസ് ക്ലെബ്ബിലെത്തി സി ഐ യെക്കാണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും വഴിയറിയാത്തതിനാൽ അവർ ഇന്ന് ബന്ധുവിനെും കൂട്ടിപോകുകയായിരുന്നെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം. പൊലീസ് ചോദ്യം ചെയ്യലിനെക്കുറിച്ച് പ്രതികരിക്കാൻ ഇവർ ഇരുവരും തയ്യാറായിട്ടില്ല. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യൽ കേസിലെ സുപ്രധാന വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നിരിക്കാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.