- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ക്വട്ടേഷൻ ഒന്നര കോടിക്ക്; പൾസർ സുനിക്ക് അഡ്വാൻസ് നൽകിയത് പതിനായിരം രൂപ; പിന്നീട് ഒരു ലക്ഷം രൂപയും കൈമാറി; പണം സുനിയുടെ അമ്മയുടെ അക്കൗണ്ടിലിട്ടു; ടെമ്പോ ട്രാവലറിൽ വെച്ച് കൂട്ടബലാത്സംഗം നടത്തി ചിത്രീകരിക്കാൻ ക്രമീകരണങ്ങൾ വരെ നടത്തി; വൈരാഗ്യത്തിന് കാരണം കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത്; കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കൈമാറിയത് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക്; കാവ്യ മാധവൻ 34ാം സാക്ഷി; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത് ഗുരുതര ആരോപണങ്ങൾ. ദിലീപ് ക്രിമിനൽ ബുദ്ധിയോടെ പ്രവർത്തിച്ചു എന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന വാർത്തകളെ ശരിവെച്ചു കൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയതും. നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് 1.5 കോടി രൂപയ്ക്കാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ദിലീപ് അഡ്വാൻസായി സുനിക്ക് നൽകിയത്. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് ദിലീപ് പണം കൈമാറിയത്. അടുത്തടുത്തുള്ള ദിവസങ്ങളിലാണ് പണം കൈമാറിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. നടി ആക്രമിക്കപ്പെടാനുള്ള യഥാർത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതാണ് കുറ്റപത്രം. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒര
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത് ഗുരുതര ആരോപണങ്ങൾ. ദിലീപ് ക്രിമിനൽ ബുദ്ധിയോടെ പ്രവർത്തിച്ചു എന്ന് വ്യക്തമാക്കുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന വാർത്തകളെ ശരിവെച്ചു കൊണ്ടാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയതും.
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് 1.5 കോടി രൂപയ്ക്കാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ദിലീപ് അഡ്വാൻസായി സുനിക്ക് നൽകിയത്. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് ദിലീപ് പണം കൈമാറിയത്. അടുത്തടുത്തുള്ള ദിവസങ്ങളിലാണ് പണം കൈമാറിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
നടി ആക്രമിക്കപ്പെടാനുള്ള യഥാർത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നതാണ് കുറ്റപത്രം. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ് വ്യക്തമാക്കുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാൻ കാരണമായതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ക്വട്ടേഷൻ ഗൂഢാലോചന നടത്തിയത് മൂന്നു സ്ഥലത്ത് വച്ചാണ്. തോപ്പുംപടി, തൃശൂർ, തൊടുപുഴ എന്നിവടിങ്ങളിൽ വച്ചാണ് ഗൂഢാലോചന നടന്നത്. കൂട്ടബലാത്സംഗം നടത്തി അശ്ലീലദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു ദിലീപിന്റെ നിർദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇങ്ങനെ ആക്രമിക്കാൻ വേണ്ടി ടെമ്പോ വാനിൽ പ്രത്യേക സജ്ജീകരണങ്ങൾ വര നടത്തിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർ സീറ്റിൽ നിന്നും കാബിനിലേക്ക് വരാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്.
നടിയെ എങ്ങനെ ആക്രമിക്കണമെന്ന നിർദ്ദേശവും ദിലീപ് നൽകിയിരുന്നു. വിവാഹ മോതിരവും മുഖവും വീഡിയോയിൽ വരണമെന്ന നിർദ്ദേശമാണ് നൽകിയത്. കൃത്യത്തിന് ശേഷം പൾസർ സുനിയും സംഘവും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലും എത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോക്കാണ് കൈമാറിയത്.
മലയാള സിനിമയിൽ നിന്നും നടിയെ മാറ്റി നിർത്താൻ ദിലീപ് ശ്രമിക്കുകയും ചെയ്തെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പൾസർ സുനിയടക്കമുള്ള മറ്റ് പ്രതികൾക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തിൽ എടുത്തു പറയുന്നു. ദിലീപ് നൽകിയ ബലാത്സംഗക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തിൽ മുന്നൂറിലധികം സാക്ഷികളും 450ൽ അധികം രേഖകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുൻ ഭാര്യയുമായിരുന്ന മഞ്ജുവാര്യർ കേസിൽ പ്രധാന സാക്ഷിയാണ. മഞ്ജു 11ാം സാക്ഷിയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ കേസിലെ 34ാം സാക്ഷിയാക്കിയപ്പോൾ നടൻ സിദ്ദിഖിനെയും സാക്ഷപ്പട്ടികയിൽ ഉൾപ്പെടുത്തി. കാവ്യ മാധവന്റെ സഹോദര ഭാര്യയും സാക്ഷിപ്പട്ടികയിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. കേസിലെ 12 പ്രതികളിൽ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേൽ ചുമത്തിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ഉണ്ട്. ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാർളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടൽ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.