- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനിടയിൽ കാവ്യാമാധവൻ പലതവണ പൊട്ടിക്കരഞ്ഞു; എനിക്കൊന്നും അറിയില്ല ദിലീപേട്ടൻ പാവമാണെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി; വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് നിലവിളിച്ചു; ദിലീപിന്റെ ജയിൽവാസം നീളുമ്പോൾ ഒളിഞ്ഞിരിക്കുന്ന സ്രാവുകളെ കൂടി വീഴ്ത്താൻ പദ്ധതി തയ്യാറാക്കി പൊലീസ്
കൊച്ചി: ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവൻ പലതവണ വിതുമ്പി. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പൊലീസ് കാവ്യയ്ക്ക് നൽകി. ഈ സമയം നടി എല്ലാ നിയന്ത്രണവും വിട്ടു. കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നൽകുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാൽ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ചും കാവ്യയോട് പൊലീസ് തിരിക്കി. സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞു. എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനൽകി. ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്‌പി. സുദർശൻ, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. ആലുവ
കൊച്ചി: ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവൻ പലതവണ വിതുമ്പി. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പൊലീസ് കാവ്യയ്ക്ക് നൽകി. ഈ സമയം നടി എല്ലാ നിയന്ത്രണവും വിട്ടു. കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നൽകുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാൽ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ചും കാവ്യയോട് പൊലീസ് തിരിക്കി. സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞു. എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനൽകി. ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്‌പി. സുദർശൻ, പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. ആലുവയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടിൽവച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിനുശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്.
നടിയെ ആക്രമിച്ചശേഷം ഒളിവിലിരിക്കേ പ്രതി പൾസർ സുനി കാക്കനാട്ടുള്ള കാവ്യയുടെ ലക്ഷ്യ എന്ന ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയിരുന്നതായി അയാൾ പറഞ്ഞിരുന്നു. ഇതു പരിശോധിക്കാനായി ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിനുമുമ്പുതന്നെ കാവ്യയിൽനിന്ന് വിവരങ്ങൾ തേടുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. സുനി 'ലക്ഷ്യ'യിൽ എത്തിയിരുന്നുവെന്ന് തെളിഞ്ഞാൽ അയാൾ പറയുന്നതിൽ സത്യമുണ്ടെന്ന് കൂടുതൽ സ്ഥാപിക്കാൻ പൊലീസിന് കഴിയും. രണ്ടുതവണ കാക്കനാട്ടെ ഷോപ്പിൽ വന്നിരുന്നുവെന്നാണ് സുനി പറഞ്ഞിരുന്നത്. അങ്ങനെ വന്നാൽ കാവ്യയും അമ്മയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.
ദിലീപുമായി അടുപ്പമുള്ള കൂടുതൽപേരെ അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. അടുത്തദിവസങ്ങളിലും ഇതുതുടരും. കൂടുതൽ അറസ്റ്റിനുള്ള സാധ്യതകൾ നിലനിൽക്കുകയാണ്. ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇനി ചടുലനീക്കങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. നടി മഞ്ജുവാര്യരുടെ മൊഴി ആദ്യഘട്ടത്തിൽത്തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മഞ്ജുവിന്റെ മൊഴിയിലെ വിശദാംശങ്ങളും കാവ്യയോടും പൊലീസ് ചോദിച്ചു. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണു നടന്നതെന്നാണ് വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ, മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളും കാവ്യയിൽനിന്ന് ചോദിച്ചറിഞ്ഞു.
നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിൽ ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ജയിലിൽനിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ, 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ചുള്ള പരാമർശമാണ് കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്. നേരത്തേയും കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് മൂന്ന് മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ. അതിന് ശേഷം കാവ്യയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാൻ നോട്ടീസ് നൽകി. എന്നാൽ താനുള്ളിടത്ത് എത്തി ചോദ്യം ചെയ്യണമെന്നായിരുന്നു മറുപടി. ഇത് പാലിച്ചായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ.
ആറ് മണിക്കൂർ നടിയെ ചോദ്യം ചെയ്തുവെന്ന വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞത് വളരെ വൈകിയാണ്. രാവിലെ 11 മണിക്ക് ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിൽ പൊലീസ് എത്തിയത് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു. എന്നാൽ, കാവ്യയെ ചോദ്യം ചെയ്യുന്ന വിവരം മാധ്യമങ്ങൾ ആരുമറിയാതിരിക്കാൻ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപും മറ്റ് പ്രതികളും നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ യോഗം ചേർന്ന് വിലയിരുത്തൽ നടത്തി. കേസിൽ നിർണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. ചോദ്യം ചെയ്യലിനോട് താരം പൂർണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
നടിയെ ആക്രമിക്കാൻ കാരണം മഞ്ജുവാര്യരുമായുള്ള കുടുംബബന്ധത്തിലുണ്ടായ തകർച്ചയും നടി അതിന് കാരണക്കാരിയായെന്നുള്ള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് മഞ്ജുവാര്യരുടെ മൊഴി എ.ഡി.ജി.പി ബി. സന്ധ്യ രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ അറിയിച്ചത്. 2012 മുതൽ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി.
പിന്നീട് ദിലീപുമായുള്ള കുടുംബബന്ധം തകർന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപേട്ടൻ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും മൊഴിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന് നടിയോട് പകയക്ക് ഇടയാക്കിയത് കുടുംബബന്ധം തകർത്തതിനാലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.