- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യാമാധവനെ വിടാതെ പിന്തുടർന്ന് പൊലീസ്; വെള്ളിയാഴ്ച സ്ഥാപനം റെയ്ഡ് ചെയ്ത അന്വേഷണ സംഘം ഇന്നലെ രണ്ട് തവണ വീട്ടിലും എത്തി; പൊലീസ് വരുമെന്നറഞ്ഞ് വീട്ടുകാർ മുങ്ങിയതായി സൂചന; മാഡത്തെ തേടി എഡിജിപി സന്ധ്യയുടെ അന്വേഷണം പുരോഗമിക്കുന്നത് ഇങ്ങനെ
കൊച്ചി: നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വിടാതെ പിന്തുടർന്ന് പൊലീസ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് റെയ്ഡിനെത്തിയത്. വെണ്ണലയിലെ വില്ലയിൽ ശനിയാഴ്ച പൊലീസ് പരിശോധനയ്ക്കെത്തി. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയിൽ ആളില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘമാണ് എത്തിയത്. കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ മൊഴി അടുത്ത ദിവസം മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. പ്രതികൾ കോടതിയിൽ കീഴടങ്ങാൻ സഹായം അഭ്യർത്ഥിച്ചതായി ദിലീപിനെ ഫോണിൽ അറിയിച്ച അഭിഭാഷകനെ ഇന്നു പൊലീസ് ചോദ്യം ചെയ്യും. സരിതാ എസ് നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെയാകും ചോദ്യം ചെയ്യുക. അഭിഭാഷകന്റെ വെളിപ്പെടുത്തലിലാണു പ്രതികൾ ഒരു 'മാഡ'ത്തെക്കുറിച്ചു സംസാരിച്ചതായി പറഞ്ഞത്. മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കാമെന്ന് അറിയിച്ചപ്പോൾ മാഡത്തോടു ചോദിച്ചു പറയാമെന്നു പറഞ്ഞു പ്രതികൾ സ്ഥലം വിട്ടുവെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. ഈ മാഡത്തെ കണ്ടെത്തുക
കൊച്ചി: നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വിടാതെ പിന്തുടർന്ന് പൊലീസ്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് റെയ്ഡിനെത്തിയത്. വെണ്ണലയിലെ വില്ലയിൽ ശനിയാഴ്ച പൊലീസ് പരിശോധനയ്ക്കെത്തി. വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കും പൊലീസ് എത്തിയെങ്കിലും വില്ലയിൽ ആളില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നു. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘമാണ് എത്തിയത്.
കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ മൊഴി അടുത്ത ദിവസം മജിസ്‌ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. പ്രതികൾ കോടതിയിൽ കീഴടങ്ങാൻ സഹായം അഭ്യർത്ഥിച്ചതായി ദിലീപിനെ ഫോണിൽ അറിയിച്ച അഭിഭാഷകനെ ഇന്നു പൊലീസ് ചോദ്യം ചെയ്യും. സരിതാ എസ് നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെയാകും ചോദ്യം ചെയ്യുക. അഭിഭാഷകന്റെ വെളിപ്പെടുത്തലിലാണു പ്രതികൾ ഒരു 'മാഡ'ത്തെക്കുറിച്ചു സംസാരിച്ചതായി പറഞ്ഞത്. മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കാമെന്ന് അറിയിച്ചപ്പോൾ മാഡത്തോടു ചോദിച്ചു പറയാമെന്നു പറഞ്ഞു പ്രതികൾ സ്ഥലം വിട്ടുവെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. ഈ മാഡത്തെ കണ്ടെത്തുക കേസിൽ നിർണായകമാണ്. ഇതിനുള്ള ശ്രമമാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് കാവ്യാമാധവന്റെ വീട്ടിലെ പരിശോധനയും ലക്ഷ്യമിട്ടത്. കാവ്യ മാധവന്റെ ഉടമസ്ഥതയിൽ, കാക്കനാട് മാവേലിപുരത്തുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധനയ്ക്കായി സി.ഡിറ്റിലേക്ക് അയയ്ക്കും. നടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം കാക്കനാട്ടെ കടയിൽ പോയതായി മുഖ്യ പ്രതി പൾസർ സുനി, ജയിലിൽ നിന്നെഴുതിയ കത്തിൽ പറഞ്ഞിരുന്നു. സുനി ഇവിടെ എത്തിയിരുന്നോ എന്ന് ഉറപ്പിക്കാനാണ് പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
സുനി ദിലീപിന് അയച്ചതായി പറയുന്ന കത്തിൽ സാമ്പത്തികമായ ചില ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. ഈ കത്തിൽ കാക്കനാട്ടെ ഒരു സ്ഥാപനത്തെക്കുറിച്ചും പരാമർശമുണ്ട്. കത്തിൽ കടയുടെ പേരൊന്നും പറയുന്നില്ലെങ്കിലും ഇത് കാവ്യയുടെ സ്ഥാപനമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സുനിയുടെ സഹ തടവുകാരുടെ മൊഴിയിലും കാക്കനാട്ടെ കടയെപ്പറ്റി സൂചനയുണ്ട്. ആക്രമിച്ചതിന്റെ പിറ്റേന്ന് സുനി കാക്കനാട്ടെ കടയിലെത്തിയെന്നാണ് ഇവരുടെ മൊഴിയിൽ വ്യക്തമാകുന്നത്. ഇക്കാര്യത്തെപ്പറ്റി ദിലീപിൽ നിന്ന് പൊലീസ് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചനകൾ.
കാക്കനാട്ടെ കടയെക്കുറിച്ച് സുനിയുടെ കത്തിൽ പരാമർശിക്കുന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ദിലീപിന്റെയും നാദിർഷയുടെയും മൊഴികൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കാക്കനാട്ടെ പരിശോധന. രഹസ്യമായി നടത്തിയ പരിശോധനയിൽ ഒരു സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്നു മണിയോടെയാണ് പൊലീസ് സ്ഥാപനത്തിലെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിവരെ പരിശോധന നീണ്ടുനിന്നു.
കടയുടെ സമീപത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുൻപു പറഞ്ഞ കാര്യങ്ങൾ സന്ദർശനത്തിനു ജയിലിലെത്തിയ അമ്മയോടും സഹോദരിയോടും സുനിൽകുമാർ ആവർത്തിച്ചു. നടിയെ അക്രമിച്ചതു ക്വട്ടേഷനാണെന്നും അത് ഏൽപിച്ചയാൾ സംഭവശേഷം സംരക്ഷിക്കുമെന്നു കരുതിയെന്നും സുനിൽകുമാർ പറഞ്ഞതായി അവർ വെളിപ്പെടുത്തി നടൻ ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. ആക്രമണത്തിനിടെ പ്രതികൾ നടിയോടു പറഞ്ഞ 'തമ്മനത്തെ പാർപ്പിട സമുച്ചയം' പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനും കാക്കനാട്ടെ കടയും തമ്മനത്തെ പാർപ്പിടസമുച്ചയവും തമ്മിലുള്ള ബന്ധം പരിശോധിക്കാനുള്ള ഒരുക്കത്തിലാണു പൊലീസ്.