- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിക്ക് നേർക്കുണ്ടായ ആക്രമണം ഒടുവിലത്തേതല്ല; മാനഹാനി ഭയന്ന് പലരും പുറത്തുപറയുന്നില്ല; മലയാള സിനിമ കഞ്ചാവും മയക്കുമരുന്നും ഒഴുകുന്ന കേന്ദ്രം; ഒരു ലക്ഷം കൊടുത്താൻ ഏതു ക്രിമിനലിനും ഫെഫ്കയിൽ അംഗത്വം; നടിക്കെതിരായ ആക്രമണത്തിൽ ഗുരുതര ആരോപണവുമായി മാക്ട രംഗത്ത്
കൊച്ചി: കൊച്ചിയിൽ നടി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടന മാക്ട രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയ്ക്കെതിരേയാണ് ആരോപണങ്ങൾ. ഒരു ലക്ഷം രൂപ കൊടുത്താൽ ഏതു ക്രിമിനലിനും ഫെഫ്ക മെംബർഷിപ്പ് കൊടുക്കുമെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് ഭാവനയെന്നും മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഒരു ലക്ഷം രൂപ നല്കിയാൽ ആർക്കും മെമ്പർഷിപ്പ് നല്കുന്ന പ്രവണത ഫെഫ്ക ഇന്നും തുടരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ നടിയുടെ ഡ്രൈവറായി നിയമിച്ചത് ഹണീബി 2 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ കോഴിക്കോട് സ്വദേശി മനോജ് കാരന്തൂർ ആയിരുന്നു. നടിയെ ആക്രമിക്കപ്പെട്ടപ്പോൾ വണ്ടി ഓടിച്ചിരുന്ന മാർട്ടിനെയും നിയമിച്ചത് മനോജ് തന്നെയാണ്. മനോജ് അറിയാതെ ഒരു വണ്ടി പോലും നടിയെ വിളിക്കാൻ പോകില്ല. ഇത് അന്വേഷണ വിധേയമാക്കണം. പൾസർ സുനി ഇതിനു മുമ്പ് പല താരങ്ങളുടെയും ഡ്രൈവറായിരുന്നു. ഇയാൾ ഒരു ക്രിമിനലാണെന്ന് മുമ
കൊച്ചി: കൊച്ചിയിൽ നടി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടന മാക്ട രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയ്ക്കെതിരേയാണ് ആരോപണങ്ങൾ. ഒരു ലക്ഷം രൂപ കൊടുത്താൽ ഏതു ക്രിമിനലിനും ഫെഫ്ക മെംബർഷിപ്പ് കൊടുക്കുമെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് ഭാവനയെന്നും മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര വാർത്താക്കുറിപ്പിൽ ആരോപിച്ചു.
ഒരു ലക്ഷം രൂപ നല്കിയാൽ ആർക്കും മെമ്പർഷിപ്പ് നല്കുന്ന പ്രവണത ഫെഫ്ക ഇന്നും തുടരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ നടിയുടെ ഡ്രൈവറായി നിയമിച്ചത് ഹണീബി 2 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ കോഴിക്കോട് സ്വദേശി മനോജ് കാരന്തൂർ ആയിരുന്നു. നടിയെ ആക്രമിക്കപ്പെട്ടപ്പോൾ വണ്ടി ഓടിച്ചിരുന്ന മാർട്ടിനെയും നിയമിച്ചത് മനോജ് തന്നെയാണ്. മനോജ് അറിയാതെ ഒരു വണ്ടി പോലും നടിയെ വിളിക്കാൻ പോകില്ല. ഇത് അന്വേഷണ വിധേയമാക്കണം.
പൾസർ സുനി ഇതിനു മുമ്പ് പല താരങ്ങളുടെയും ഡ്രൈവറായിരുന്നു. ഇയാൾ ഒരു ക്രിമിനലാണെന്ന് മുമ്പുതന്നെ തെളിഞ്ഞിട്ടുള്ളതാണ്. ക്രിമിനലുകളെ താരാട്ടുപാടി ഉറക്കുന്ന ഫെഫ്കയെ പിരിച്ചുവിടണം. ഭാവന ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനിയുമായി ബന്ധമുള്ളരെ ചോദ്യം ചെയ്യലിനു വിധേയമാക്കണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുമ്പു പലർക്കും സംഭവിച്ചിട്ടുണ്ടെന്നും മാക്ട ചൂണ്ടിക്കാട്ടുന്നു. മാനം ഭയന്ന് ആരും പുറത്തു പറയാറില്ല. മലയാള സിനിമ കഞ്ചാവും മയക്കുമരുന്നും ഒഴുകുന്ന ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. വളരെ മാന്യമായി ജോലി ചെയ്തിരുന്ന മാക്ട ഫെഡറേഷൻ അംഗങ്ങളെ വിലക്കുകയും ക്രമിനലുകളെ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ മാക്ടയ്ക്ക് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകേണ്ടിവരും.
ഇത്തരം ദുരനുഭവം ഒരു നടിക്കും ഇനി ഉണ്ടാകാതിരിക്കാൻ മാക്ട ഫെഡറേഷൻ ശക്തമായി ഇടപെടും. നടിക്ക് ആക്രമണം നേരിട്ട സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടു.
പ്രമുഖ നടി പോലും കൊട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിനിരയായ സംഭവം മലയാളക്കരയെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. സെലിബ്രിറ്റികൾക്കുപോലും ഇതാണു ഗതിയെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ നേരിടേണ്ടിവരുക എന്തായിരിക്കുമെന്ന് സമൂഹം ചോദിക്കുന്നു. ഇതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി മാക്ട രംഗത്തെത്തിയിരിക്കുന്നത്.