- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണം; വിചാരണക്കോടതി നിരസിച്ച ആവശ്യവുമായി എത്തിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറി ജഡ്ജി. മെമ്മറി കാർഡ് വീണ്ടും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന ഹർജി പരിഗണിക്കുന്നതിൽനിന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. ഫൊറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈ്ക്കോടതിയിൽ ഹർജി നൽകിയത്.
മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെ, എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചു തുടങ്ങിയ കാര്യങ്ങൾ അറിയണമെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ ആവശ്യപ്പെടുന്നത്.കേസിൽ ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാൽ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
മെമ്മറി കാർഡിലെ ഓരോ ഫയലുകളിലെയും ഫയൽ പ്രോപ്പർട്ടീസ് പരിശോധിക്കണം. അതിനായി വീണ്ടും മെമ്മറി കാർഡ് തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഓരോ ഫയലുകളിലെയും ഫയൽ പ്രോപ്പർട്ടീസ് പരിശോധിച്ചാൽ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് 2018 ജനുവരി 09, ഡിസംബർ 13 തീയതികളിൽ ഹാഷ് വാല്യുവിൽ മാറ്റം വന്നുവെന്നാണ് കണ്ടെത്തിയത്. ഫൊറൻസിക് ലാബിൽ പരിശോധിച്ച മെമ്മറി കാർഡിലെ ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയിരുന്നത്. ദൃശ്യങ്ങൾ ചോർന്നു എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നു.