- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ ദേവിക്ക് പൊങ്കാല മുടക്കാതെ നടി ചിപ്പി; ഇക്കുറി അടുപ്പ് കൂട്ടിയത് വീട്ടുമുറ്റത്ത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമാണ് നടി ചിപ്പി. ഇക്കുറിയും ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്നത് താരം മുടക്കിയില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം വീട്ടുമുറ്റത്താണ് ഇത്തവണ ചിപ്പി പൊങ്കാല അർപ്പിച്ചത്.
ക്ഷേത്രമുറ്റത്ത് പൊങ്കാല ഇടുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നാണ് താരം വ്യക്തമാക്കുന്നത്. ഇത്തവണ അത് നഷ്ടമായതിൽ സങ്കടമുണ്ടെന്നും ചിപ്പി പറയുന്നു. അതേ സമയം പൊങ്കാലയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വരുന്ന ട്രോളുകൾ ശ്രദ്ധിക്കാറുണ്ടെന്നും ചിപ്പി പറയുന്നു. ആറ്റുകാൽ പൊങ്കാല ഇടുന്നവരുടെ കൂട്ടത്തിൽ വർഷങ്ങളായി കാണുന്ന മുഖമായതുകൊണ്ടാവാം ഇതെന്നും ചിപ്പി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story