- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയൻ നടി ചോയി യുൻ ഹീ അന്തരിച്ചു; വിട വാങ്ങിയത് രാജ്യത്തിന് വേണ്ടി സിനിമയെടുക്കാൻ കിം തട്ടിക്കൊണ്ടുപോയ താരസുന്ദരി
സിയോൾ: കൊറിയൻ നടി ചോയി യുൻ ഹീ (91) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്നാണ് ചോയിയുടെ അന്ത്യം. നടിയുടെ മരണ വിവരം മൂത്ത മകനും സംവിധായകനുമായ ഷിൻ ജ്യോങ് ജുൻ ആണു മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണ കൊറിയൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സമയത്ത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ നടിയാണ് ചോയി. ദക്ഷിണ കൊറിയയിൽ 1926ൽ ജനിച്ച ചോയി 1947ലാണ്് ചലച്ചിത്ര ജീവിതം തുടങ്ങിയത്. അഭിനയത്തിൽ തിളങ്ങിത്തുടങ്ങിയ ചോയി, സംവിധായകൻ ഷിൻ സാങ് ഓകിനെ വിവാഹം കഴിച്ചു. ഇരുവരും ദക്ഷിണ കൊറിയയിലെ സെലിബ്രിറ്റി താരങ്ങളായി. 1970ൽ താരദമ്പതികൾ വേർപിരിഞ്ഞു. ഇത് ചോയിയുടെ സിനിമാ ജീവിതത്തെയും ബാധിച്ചു. ഈ സമയത്താണ് ഹോങ്‌കോങ്ങിലെ ഒരു നിർമ്മാണ കമ്പനി പുതിയ പ്രൊജക്ടുമായി സമീപിച്ചത്. സിനിമാ ചർച്ചകൾക്കായി ഹോങ്‌കോങ്ങിലെത്തിയ ചോയിയെ ഒരു സംഘമാളുകൾ മയക്കി തട്ടിക്കൊണ്ടുപോയ സംഭവം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരുന്നു. എട്ടു ദിവസത്തിനുശേഷം പ്യോങ്ങാങ്ങിലെ ആഡംബര വില്ലയിലെത്തി. ഭരണാധികാരി കിം ജോങ് ഇല്ലിന്റെ നിർദേശപ്രകാരം ഉത്തര കൊറിയയാണു തന്നെ തട്ടിക്കൊണ്ടു വന്നതെന്ന് അ
സിയോൾ: കൊറിയൻ നടി ചോയി യുൻ ഹീ (91) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്നാണ് ചോയിയുടെ അന്ത്യം. നടിയുടെ മരണ വിവരം മൂത്ത മകനും സംവിധായകനുമായ ഷിൻ ജ്യോങ് ജുൻ ആണു മാധ്യമങ്ങളെ അറിയിച്ചത്. ദക്ഷിണ കൊറിയൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സമയത്ത് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയ നടിയാണ് ചോയി.
ദക്ഷിണ കൊറിയയിൽ 1926ൽ ജനിച്ച ചോയി 1947ലാണ്് ചലച്ചിത്ര ജീവിതം തുടങ്ങിയത്. അഭിനയത്തിൽ തിളങ്ങിത്തുടങ്ങിയ ചോയി, സംവിധായകൻ ഷിൻ സാങ് ഓകിനെ വിവാഹം കഴിച്ചു. ഇരുവരും ദക്ഷിണ കൊറിയയിലെ സെലിബ്രിറ്റി താരങ്ങളായി. 1970ൽ താരദമ്പതികൾ വേർപിരിഞ്ഞു. ഇത് ചോയിയുടെ സിനിമാ ജീവിതത്തെയും ബാധിച്ചു. ഈ സമയത്താണ് ഹോങ്‌കോങ്ങിലെ ഒരു നിർമ്മാണ കമ്പനി പുതിയ പ്രൊജക്ടുമായി സമീപിച്ചത്. സിനിമാ ചർച്ചകൾക്കായി ഹോങ്‌കോങ്ങിലെത്തിയ ചോയിയെ ഒരു സംഘമാളുകൾ മയക്കി തട്ടിക്കൊണ്ടുപോയ സംഭവം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരുന്നു.
എട്ടു ദിവസത്തിനുശേഷം പ്യോങ്ങാങ്ങിലെ ആഡംബര വില്ലയിലെത്തി. ഭരണാധികാരി കിം ജോങ് ഇല്ലിന്റെ നിർദേശപ്രകാരം ഉത്തര കൊറിയയാണു തന്നെ തട്ടിക്കൊണ്ടു വന്നതെന്ന് അപ്പോഴാണു ചോയി മനസ്സിലാക്കിയത്. ഇതിനിടെ, മുൻ ഭാര്യയുമായി ദാമ്പത്യബന്ധം പുനരാരംഭിച്ച ഷിൻ സാങ് ഓക്, ചോയിയെ തേടി ഹോങ്‌കോങ്ങിലെത്തി. ഷിൻ സാങ് ഓക്കിനെയും ഉത്തര കൊറിയ തട്ടിയെടുത്തു. ഹോളിവുഡ് സിനിമകൾ വളരെ ഇഷ്ടപ്പെട്ടിരുന്ന കിം ജോങ് ഇൽ ഇരുവരെയും തട്ടിക്കൊണ്ടുവന്നത് വെറുതെയായിരുന്നില്ല. ഉത്തര കൊറിയയ്ക്കുവേണ്ടി സിനിമകളെടുക്കുക എന്നതായിരുന്നു ഇവർക്കുള്ള ജോലി.
ചലച്ചിത്ര ദമ്പതികളുടെ സാന്നിധ്യം ഉത്തര കൊറിയയിലെ സിനിമാ വ്യവസായത്തെ പുഷ്ടിപ്പെടുത്തുമെന്നു കിം കരുതി. രാജ്യാന്തര തലത്തിൽ തങ്ങളുടെ സിനിമകൾ ശ്രദ്ധിക്കപ്പെടണമെന്നും അദ്ദേഹം ആഗ്രഹിച്ചു. എന്തായാലും ആ വിശ്വാസം തെറ്റിയില്ല. അവർ 17 സിനിമകൾ നിർമ്മിച്ചു. 'സാൾട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനു മോസ്‌കോ ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും ചോയി സ്വന്തമാക്കി.
സിനിമാ പ്രചാരണത്തിനായി വിയന്നയിലേക്കു പോകാൻ 1986ൽ ഇരുവർക്കും അനുമതി ലഭിച്ചു. ഈ യാത്രയ്ക്കിടെ രക്ഷപെട്ട ഇവർ യുഎസ് എംബസിയിൽ രാഷ്ട്രീയ അഭയം തേടി. ദക്ഷിണ കൊറിയയിൽ മടങ്ങിയെത്തി. 2006ൽ ഷിൻ അന്തരിച്ചു. തട്ടിക്കൊണ്ടുപോകൽ ഉത്തര കൊറിയ നിഷേധിച്ചിട്ടുണ്ട്. ചോയിയുടെയും ഷിന്നിന്റെയും കഥയെ ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ 'ദ് ലവേഴ്‌സ് ആൻഡ് ദ ഡെസ്‌പോട്ട്' ഡോക്യുമെന്ററി ശ്രദ്ധിക്കപ്പെട്ടു. 'കൺഫഷൻസ്' എന്നപേരിൽ ചോയി ആത്മകഥ രചിച്ചിട്ടുണ്ട്.