തിരുവനന്തപുരം: സിനിമാ സീരിയൽ താരം ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയും കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ന് മഞ്ചേരി മലബാർ ഹെറിട്ടേജിൽ ആയിരുന്നു ചടങ്ങ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളുമൊക്കെയായി ശ്രദ്ധനേടുകായാണ് വിജയ്.

ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.